കാലഹരണപ്പെട്ട ലിസ്റ്റ് എങ്ങനെയാണ് പുനരുജ്ജീവിപ്പിക്കുക... ഇക്കാര്യം അറിയാത്തവരാണോ മുന്‍ മുഖ്യമന്ത്രിയും മറ്റ് മുന്‍ മന്ത്രിമാരുമെന്ന് പിണറായി

സെക്രട്ടേറിയേറ്റിന് മുന്നില്‍ നടക്കുന്ന പി എസ് സി റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട സമരത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സമരത്തെ പിന്തുണയ്ക്കാനായി ഒരു മുന്‍ മുഖ്യമന്ത്രി എത്തിയത് തന്നെ ആശ്ചര്യപ്പെടുത്തുകയാണെന്നും കാലഹരണപ്പെട്ട ലിസ്റ്റ് എങ്ങനെയാണ് പുനരുജ്ജീവിപ്പിക്കുകയെന്നും ഇക്കാര്യം അറിയാത്തവരാണോ മുന്‍ മുഖ്യമന്ത്രിയും മറ്റ് മുന്‍ മന്ത്രിമാരുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിക്കുന്നത്. സമരം ചെയ്യുന്നവര്‍ക്ക് ഉദ്യോഗം ലഭിക്കാന്‍ ആഗ്രഹമുണ്ടാകുമെന്നും അതില്‍ അത്ഭുതമില്ലെന്നും എന്നാല്‍ ആ സമരത്തെ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ഉണ്ടാക്കുന്ന കുത്സിത ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
https://www.facebook.com/Malayalivartha
























