ആളൂര്‍ ഹാജരായി; ഹൈക്കോടതി ജഡ്ജിന്റെ കാറില്‍ കരിഓയില്‍ ഒഴിച്ച സംഭവത്തില്‍ പ്രതിക്ക് ഉപാധികളോടെ ജാമ്യം

ഹൈക്കോടതി ജഡ്ജ് വി ഷര്‍സിയുടെ വാഹനത്തിന് നേരെ കരിഓയില്‍ ആക്രമണം നടത്തി പ്രതിഷേധിച്ചയാള്‍ക്ക് അമ്പതിനായിരം രൂപ പിഴയും ഉപാധികളോടെ ജാമ്യവും അനുവദിച്ചു. അഡ്വക്കേറ്റ് ആളൂരാണ് പ്രതിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. എരുമേലി സ്വദേശി രഘുനാഥന്‍ നായര്‍ക്കാണ് രണ്ട് പേരുടെ ആള്‍ ജാമ്യത്തില്‍ കോടതി ജാമ്യം അനുവദിച്ചത്.
പത്തനംതിട്ടയില്‍ നിന്നും കാണാതായ ജെസ്‌ന മറിയ ജെയിംസിന്റെ തിരോധാനം കൊലപാതകമാണെന്നും തന്റെ പരാതി പോലീസ് അവഗണിച്ചെന്നും ആരോപിച്ച് പ്രതിഷേധമെന്ന നിലയിലായിരുന്നു ജഡ്ജിന്റെ വാഹനത്തില്‍ ഇയാള്‍ കരി ഓയില്‍ ഒഴിച്ചത്. എറണാകുളം സെഷന്‍സ് കോടതിയാണ് ഇയാള്‍ക്ക് ജാമ്യം അനുവദിച്ചത്. അപായപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല ആക്രമിച്ചതെന്ന പ്രതിഭാഗം വക്കീലായ ആളൂരിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























