ലൈഫില്‍ നിന്നുള്ള കള്ളപണം ഡോളറാക്കി; യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍

ഡോളര്‍ കടത്ത് കേസില്‍ യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍. ലൈഫ് മിഷന്‍ ഇടപാടിലെ കോഴപ്പണം ഇയാള്‍ ഡോളറാക്കി മാറ്റിയിരുന്നു. ഇത് വിദേശത്തേക്ക് കടത്തി എന്ന കേസിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി സന്തോഷ് ഈപ്പനെ കസ്റ്റംസം വിളിച്ചു വരുത്തിയിരുന്നു ഇതിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡോളര്‍ കടത്ത് കേസിലെ അഞ്ചാം പ്രതിയായ സന്തോഷ് ഈപ്പന്‍ അനധികൃതമായി ഡോളര്‍ സംഘടിപ്പച്ചെന്ന് കസ്റ്റംസിന് വ്യക്തമായിട്ടുണ്ട്. കേസിലെ മറ്റ് നാല് പ്രതികളില്‍ മൂന്ന് പേരെയും കസ്റ്റംസ് ഇതിന് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി കേസിലെ മറ്റ് പ്രതികള്‍ക്ക് കമ്മിഷന്‍ എന്ന നിലയില്‍ സന്തോഷ് ഈപ്പന്‍ നല്കിയ തുക അനധികൃതമായാണ് ഡോളറാക്കി മാറ്റിയതെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ലൈഫ് മിഷനുമായി ബന്ധപ്പെട്ടുള്ള യുണിടാകിന്റെ രേഖകള്‍ ഇതിന് മുമ്പ് തന്നെ കസ്റ്റംസ് പരിശോധിച്ചിരുന്നു.
https://www.facebook.com/Malayalivartha
























