Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം - ബിജെപി ബന്ധത്തിൻ്റെ പാലം ജനതാദൾ (എസ്): ചെറിയാൻ ഫിലിപ്പ്...


അമ്മയുടെ ഡിഎൻഎ സാംപിളുമായി ഉമറിന്റെ സാംപിളുകൾ യോജിച്ചു: സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്ററിലധികം ദൂരത്ത് കൈപ്പത്തി: ചെങ്കോട്ട സ്ഫോടനത്തിൽ കസ്റ്റഡിയിലെടുത്തവർ സ്ഫോടന പരമ്പരയ്ക്ക് പദ്ധതിയിട്ടിരുന്നതായി പൊലീസ്...


ഡൽഹി കാർ സ്ഫോടന സംഭവം..ഭീകരാക്രമണമായി കേന്ദ്ര സർക്കാർ ഇന്ന് (നവംബർ 12) പ്രഖ്യാപിച്ചു..പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല മന്ത്രിസഭാ യോഗത്തിന് ശേഷമാണ് തീരുമാനം..


വീണ്ടും നമ്മുടെ കേരള പോലീസ്.. എയര്‍ഫോഴ്‌സിന്റെ സണ്‍ഗ്ലാസ് മോഷ്ടാവിനെ കേരളാ പോലീസ് പിടികൂടിയത് അതിവേഗം... കേസ് തെളിയിക്കാന്‍ പോലീസിന് വേണ്ടി വന്നത് വെറും 4 മണിക്കൂര്‍..


അന്വേഷണം ആരംഭിച്ച് എന്‍ഐഎ..റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി..ഭീകരർ ജനുവരിയില്‍ ഡല്‍ഹി സന്ദര്‍ശിച്ചതായും അന്വേഷണ സംഘം..

'ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ ലജ്‌ജാകരമായ അധ്യായം'; ജനാധിപത്യത്തെ വില്‍പ്പനക്ക് വെച്ചവരും വിലക്ക് വാങ്ങാന്‍ തയ്യാറായവരും തമ്മിലുള്ള കച്ചവടമാണ് പുതുച്ചേരിയില്‍ അരങ്ങേറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

22 FEBRUARY 2021 07:38 PM IST
മലയാളി വാര്‍ത്ത

ജനാധിപത്യത്തെ വില്‍പ്പനക്ക് വെച്ചവരും വിലക്ക് വാങ്ങാന്‍ തയ്യാറായവരും തമ്മിലുള്ള കച്ചവടമാണ് പുതുച്ചേരിയില്‍ അരങ്ങേറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ചരിത്രത്തില്‍ ലജ്‌ജാകരമായ ഒരു അധ്യായമാണത്. കോണ്‍ഗ്രസ്സിനെ ബി.ജെ.പി വിലപേശി വാങ്ങുകയാണ്. കോണ്‍ഗ്രസ്സില്‍ വേരുറച്ചു പോയ മൂല്യച്യുതികളേയും സംഘടനാപരമായ അപചയത്തേയും മുതലെടുത്ത് ബി.ജെ.പി നടത്തുന്ന അധികാരക്കൊയ്ത്ത് തുടര്‍ക്കഥയായി മാറിക്കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

വര്‍ഗീയതയെയും പണാധിപത്യത്തെയും ജനാധിപത്യത്തിന് പകരം വെക്കുന്ന അപകടകരമായ കളിയാണ് ബി.ജെ.പിയുടേത്. ജനഹിതത്തെ അട്ടിമറിക്കുന്നത് അവര്‍ ശീലമാക്കി മാറ്റിയിരിക്കുന്നു. പണവും സ്ഥാനമാനങ്ങളും വെച്ചുനീട്ടുകയാണെങ്കില്‍ ആര്‍ക്കും ചുമന്നു കൊണ്ട് പോകാവുന്ന ഉല്‍പ്പന്നങ്ങളായി കോണ്‍ഗ്രസ് നേതൃത്വത്തിലെ ബഹുഭൂരിപക്ഷവും അധ:പ്പതിച്ചിരിക്കുന്നു.

അധികാരത്തോടുള്ള ആര്‍ത്തിയും പണക്കൊതിയും രാഷ്ട്രീയത്തെ എത്രമാത്രം മലീമസമാക്കാം എന്നാണ് ചാക്കിട്ടുപിടിത്തങ്ങളുടെ പരമ്ബരയിലൂടെ വ്യക്തമാകുന്നത്.

കോണ്‍ഗ്രസ്സ് പ്രതിനിധിയായി മത്സരിച്ചു വിജയിച്ച എം.എല്‍.എമാര്‍ക്ക് നിമിഷ വേഗത്തില്‍ ബി.ജെ.പി പാളയത്തിലെത്താന്‍ മടിയുണ്ടാകുന്നില്ല. സ്വന്തം നേതാക്കളായ ജനപ്രതിനിധികള്‍ പണത്തിന്‍റെ പ്രലോഭനത്തില്‍ വീണുപോകാതിരിക്കാന്‍ അവരെ കൂട്ടത്തോടെ റിസോര്‍ട്ടുകളില്‍ അടച്ചിടേണ്ടി വരുന്ന അവസ്ഥയേക്കാള്‍ ദയനീയമായി ഒരു പാര്‍ട്ടിക്ക് മറ്റെന്തുണ്ട്?

ബി.ജെ.പിയെ ചെറുക്കാന്‍ കോണ്‍ഗ്രസിനു വോട്ട് ചെയ്യൂ എന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസിന്‍റെ പേരില്‍ ജയിക്കുന്നവര്‍ ബി.ജെ.പിയിലേയ്ക്ക് മാറാന്‍ ക്യൂ നില്‍ക്കുമ്ബോള്‍ കോണ്‍ഗ്രസ്സിന് ചെയ്യുന്ന വോട്ടിന്‍റെ ഗതി എന്താകും എന്നുകൂടി അവര്‍ വിശദീകരിക്കണം. പണത്തിനു വേണ്ടി സ്വന്തം രാഷ്ട്രീയത്തെയും ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തെയും അടിയറ വയ്ക്കാന്‍ മടിക്കാത്ത കക്ഷിയില്‍ നിന്ന് ജനങ്ങള്‍ക്ക് നല്ലതൊന്നും പ്രതീക്ഷിക്കാനില്ല.

ബി.ജെ.പിക്ക് എപ്പോഴും വാങ്ങാനുള്ള സാധന സാമഗ്രിയായി കോണ്‍ഗ്രസ്സ് സ്വയം മാറുമ്ബോള്‍ ഇടതുപക്ഷ-ജനാധിപത്യ ശക്തികളാണ് ബദല്‍ രാഷ്ട്രീയം മുന്നോട്ടു വെക്കുന്നത്. ജനാധിപത്യ സംരക്ഷണത്തിനും, മതനിരപേക്ഷതയ്ക്കും, നാടിന്‍റെ പുരോഗതിക്കുമായി അചഞ്ചലം നിലകൊള്ളുന്ന ഇടതുപക്ഷ ജനാധിപത്യ ശക്തികള്‍ കൂടുതല്‍ കരുത്തു നേടേണ്ടതിന്‍റെ അനിവാര്യതയെ ആണ് പുതുച്ചേരിയിലെ അനുഭവം ഓര്‍മിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലസ്ഥാനത്ത് വിസ ക്യാമ്പ് പരിഗണനയില്‍: ജര്‍മ്മന്‍ കോണ്‍സല്‍; വിസ സെന്‍റര്‍ വീണ്ടും തുറക്കാനുള്ള ആവശ്യവുമായി ടെക്നോപാര്‍ക്ക് കമ്പനികള്‍...  (4 minutes ago)

ഇത് സ്വപ്ന സാക്ഷാത്കാര നിമിഷം: ഹരിശങ്കറിന്റെ വാക്കുകള്‍  (10 minutes ago)

കൈക്കൂലി ട്രാപ്പ് കേസ്: എഞ്ചിനീയർക്ക് തടവും പിഴയും...  (13 minutes ago)

സ്വർണത്തിന് 'തീ' വില  (20 minutes ago)

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തമ്മില്‍ പ്രണയരംഗം വൈറലാകുന്നു  (21 minutes ago)

കാട്ടാളൻ്റെ ഓവർസീസ്റൈറ്റ് റെക്കാർഡ് തുകക്ക് വിൽപ്പന നടന്നു...  (26 minutes ago)

സിപിഎം - ബിജെപി ബന്ധത്തിൻ്റെ പാലം ജനതാദൾ (എസ്): ചെറിയാൻ ഫിലിപ്പ്...  (36 minutes ago)

സ്ഫോടനം; കണ്ണികൾ നീളുന്നത് പാകിസ്ഥാനിലേക്ക്, ഡോ.ഷഹീന് മസൂദ് അസറിൻ്റെ കുടുംബവുമായി ബന്ധം  (44 minutes ago)

അമ്മയുടെ ഡിഎൻഎ സാംപിളുമായി ഉമറിന്റെ സാംപിളുകൾ യോജിച്ചു: സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്ററിലധികം ദൂരത്ത് കൈപ്പത്തി: ചെങ്കോട്ട സ്ഫോടനത്തിൽ കസ്റ്റഡിയിലെടുത്തവർ സ്ഫോടന പരമ്പരയ്ക്ക് പദ്ധതിയിട്ടിരു  (49 minutes ago)

തലപിളർന്ന് പ്രിയ കൂട്ടൂസ്..... ❤️ ചേട്ടായിയുടെ വാരിയെല്ല് ചവിട്ടിയോടിച്ച് കൂട്ടൂസ്..! സുലൈമാന്‍ മാരിയോ ആയപ്പോൾ ’  (1 hour ago)

ഭീകരാക്രമണമായി സർക്കാർ സ്ഥിരീകരിച്ചു  (1 hour ago)

അന്നത്തെ ദേവസ്വം മന്ത്രി പ്രതി പട്ടികയിലേക്ക് ? പിന്നാലെ അറസ്റ്റും... പത്മകുമാർ എല്ലാം പറയും...  (2 hours ago)

AKG സെന്ററിൽപോയി കളിക്കെടാ നീ..! ആർഷോയുടെ കഴുത്തിന് പിടിച്ച് പ്രശാന്ത് ശിവൻ തൂറി മെഴുകി,പാലക്കാട് കലാപം ..!  (4 hours ago)

BLAST-ന് ഒരാഴ്ച മുന്നേ, കിളുന്ത് ബീവിമാരെ ഇറക്കി..! പർദ്ദയ്ക്കുള്ളിൽ RDX..?  (4 hours ago)

സൂചന പോലും ലഭിച്ചില്ലെന്ന്  (6 hours ago)

Malayali Vartha Recommends