മറ്റൊരു മാര്‍ഗമില്ല... പി.സി. ജോര്‍ജ് എന്‍ ഡി എ മുന്നണിയിലേക്ക്; പൂഞ്ഞാറില്‍ നിന്നും ഇക്കുറിയും നിയമസഭയിലേക്ക് തെരഞ്ഞടുക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നുണ്ടെങ്കില്‍ എളുപ്പമല്ല കാര്യങ്ങള്‍; ഇക്കുറി തോറ്റാല്‍ അത് പി.സി. ജോര്‍ജിന് രാഷ്ട്രീയ വാനപ്രസ്ഥമായി മാറിയേക്കാം

മുസ്ലീം വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ പിസി ജോര്‍ജ് പുത്താറില്‍ പൊതുവേ അസ്വീകാര്യനാണ്. ഈരാറ്റുപേട്ട, മുണ്ടക്കയം, എരുമേലി ഭാഗത്ത് മുസ്ലീം സമുദായത്തിന് ഗണ്യമായ സ്വാധീനമുണ്ട്. ഒരിക്കല്‍ പി.സി ജോര്‍ജ് എന്‍ഡിഎ വിട്ടത് തനിക്ക് സ്വാധീനം കുറയുന്നു എന്ന തിരിച്ചറിവ് കൊണ്ടാണ് .
ഇക്കുറി തോറ്റാല്‍ അത് പി.സി. ജോര്‍ജിന് രാഷ്ട്രീയ വാനപ്രസ്ഥമായി മാറിയേക്കാം.
മനസ്സില്ലാമനസോടെയാണ് അദ്ദേഹം ഇപ്പോള്‍ എന്‍ ഡി എ ഘടകകക്ഷിയാവുന്നത്. യുഡിഎഫില്‍ ഘടക കക്ഷിയാക്കുന്നതിനോട് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം എതിര്‍പ്പുയര്‍ത്തിയതോടെയാണ് നിലപാട് മാറ്റത്തിനൊരുങ്ങുന്നത്. 27 ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നും ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ട്.
പി.സി. ജോര്‍ജിനെ മുന്നണിയിലെടുത്താല്‍ സമാന്തര സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പ്രഖ്യാപിച്ചു. അവസാനം പൊതു സ്വതന്ത്രനായി മത്സരിച്ചാല്‍ പിന്തുണ നല്‍കാമെന്ന് യുഡിഎഫ് നിലപാടെടുത്തു. എന്നാല്‍ ഇതിനോട് പി.സി ജോര്‍ജിന് താതപര്യമില്ല. ഇതേതുടര്‍ന്നാണ് മറ്റ് മാര്‍ഗങ്ങള്‍ നോക്കാന്‍ പി.സി. ജോര്‍ജ് നിര്‍ബന്ധിതമായത്. തനിക്കെതിരെ കരുക്കള്‍ നീക്കിയത് ഉമ്മന്‍ ചാണ്ടിയാണെന്ന വിശ്വാസത്തിലാണ് ജോര്‍ജ്. പൂഞാറില്‍ എ ഗ്രൂപ്പിനാണ് ആധിപത്യമുള്ളത്. ഉമ്മന്‍ ചാണ്ടിയാണ് പുഞ്ഞാറിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് ജോര്‍ജ് കരുതുന്നു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് അദ്ദേഹം എന്‍ഡിഎയുടെ ഭാഗമായത്. പത്തനംതിട്ട മണ്ഡലത്തില്‍ കെ. സുരേന്ദ്രന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തു. എന്നാല്‍ പ്രതീക്ഷിച്ച വിജയം എന്‍ഡിഎയ്ക്ക് ലഭിച്ചില്ല. തൊട്ടുപിന്നാലെ എന്‍ഡിഎ എന്നത് കേരളത്തില്‍ തട്ടിക്കൂട്ട് സംവിധാനമാണെന്ന് ആക്ഷേപിച്ച് പി.സി. ജോര്‍ജ് മുന്നണി വിടുകയും ചെയ്തു. കെ.സുരേന്ദ്രനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ്. അവര്‍ ഒരുമിച്ചാണ് ഇത്രയും കാലം പ്രവര്‍ത്തിച്ചിരുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ യുഡിഎഫിന്റെ ഭാഗമാകാന്‍ ജോര്‍ജ് താത്പര്യം പ്രകടിപ്പിച്ചു. ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തി. ഇരുവരും ആദ്യ ഘട്ടത്തില്‍ അനുകൂലമായാണ് പ്രതികരിച്ചത് .എന്നാല്‍ പെട്ടെന്നാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം എതിര്‍പ്പുമായി വന്നത്.
പി.സി ജോര്‍ജിന്റെ ബിജെപി ബാന്ധവവും സമീപകാലത്ത് നടത്തിയ മുസ്ലീം വിരുദ്ധ പരാമര്‍ശവും മറ്റും തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാദേശിക നേതൃത്വം എതിര്‍പ്പ് ഉയര്‍ത്തിയത്. എന്നാല്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്നാണ് പി.സി. ജോര്‍ജ് പറയുന്നത്.
നിലവില്‍ ഒരുമുന്നണിയുടെയും ഭാഗമല്ലാതിരിക്കുന്ന പി.സി ജോര്‍ജിനെ എന്‍ഡിഎയിലേക്ക് തിരികെ കൊണ്ടുവരാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. പൂഞ്ഞാര്‍ മണ്ഡലത്തില്‍ പി.സി ജോര്‍ജിന് കാര്യമായ സ്വാധീനം ഉണ്ടെന്നതും അതിനൊപ്പം ബിജെപി സംവിധാനവും ചേരുമ്പോള്‍ വിജയം ഉറപ്പാണെന്നാണ് ബിജെപി വിലയിരുത്തുന്നത്. എന്നാല്‍ ബിജെപി മുന്നണിയിലേക്ക് പോകുമ്പോള്‍ ജോര്‍ജിന് ചെറിയ തോതില്‍ അങ്കലാപ്പ് ഇല്ലാതില്ല.
പൂഞ്ഞാറിന് പുറമെ കാഞ്ഞിരപ്പള്ളി സീറ്റുകൂടി ബിജെപി വിട്ടുകൊടുത്തേക്കും. കാഞ്ഞിരപ്പള്ളിയില്‍ ബിജെപിക്ക് കാര്യമായ സംഘടനാ സംവിധാനമുണ്ട്. പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിക്കാന്‍ തയ്യാറായാല്‍ കാഞ്ഞിരപ്പള്ളി വിട്ടുനല്‍കാന്‍ ബിജെപി തയ്യാറായേക്കും. കാഞ്ഞിരപ്പള്ളി കേരള കോണ്‍ഗ്രസ് എമ്മിന്റെ സിറ്റിംഗ് സീറ്റാണ്. ജോര്‍ജിന് തീരെ സാധ്യതയില്ലാത്ത സ്ഥലമാണ് ഇത്.
രാമക്ഷേത്ര നിര്‍മാണ ഫണ്ടിലേക്ക് പി.സി ജോര്‍ജ് സംഭാവന നല്‍കിയിരുന്നു. ഇതോടെയാണ് എന്‍ഡിഎ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്.
നിയമസഭയില്‍ പരമാവധി സീറ്റുകള്‍ നേടിയെടുക്കുക എന്നതാണ് ബിജെപി ശ്രമിക്കുന്നത്. കേരളാ കോണ്‍ഗ്രസ് നേതാവ് പി.സി തോമസാണ് ഇതിനായി ശ്രമം തുടങ്ങിയത്. കുറെനാളായി മുന്നണിയില്‍ നിന്ന് അകലം പാലിച്ച പി.സി തോമസ് തിരികെ സജീവമായിട്ടുമുണ്ട്. പാലാ സീറ്റ് ഇത്തവണ എന്‍ഡിഎ പി.സി തോമസിന് നല്‍കിയേക്കും. പി.സി. ജോര്‍ജ് മുന്നണിയിലേക്ക് വന്നാല്‍ പാലായില്‍ വിജയ സാധ്യതയുണ്ടെന്നാണ് പി.സി തോമസിന്റെ വിലയിരുത്തല്‍. അതുകൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ തീരുമാനം.
https://www.facebook.com/Malayalivartha