വടക്കാഞ്ചേരിയിൽ ടിപ്പർ ലോറി 15 അടി താഴ്ചയിലേക്ക് മറിഞ്ഞ് തീ പടർന്നു... ഡ്രൈവർ ഗുരുതര പരുക്കേറ്റ് ആശുപത്രിയിൽ

തെക്കുംകര പഞ്ചായത്തിലെ കുളത്താഴത്ത് ടിപ്പർ ലോറി 15 അടി താഴ്ചയിലേക്ക് മറിഞ്ഞ് തീ പടർന്നു. ഡ്രൈവർ ഫൈസലിന് (25) ഗുരുതര പരിക്കേറ്റു. ഇന്നലെ പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.
വാഹനത്തിന്റെ ടയറുകൾ, കാബിൻ, ബാറ്ററി, എൻജിൻ മുതലായവ കത്തി നശിച്ചു. റോഡിൽനിന്ന് ഏകദേശം 15 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. ബാറ്ററി ഷോർട്ടായതോടെയാണ് വണ്ടിയുടെ കാബിൻ ഭാഗം കത്തിയത്.
വടക്കാഞ്ചേരിയിൽ നിന്നെത്തിയ അഗ്നിരക്ഷ ഉദ്യോഗസ്ഥർ വെള്ളം പമ്പ് ചെയ്ത് തീയണച്ചു. ഫൈസലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























