എൽഡിഎഫിന്റെ സീറ്റ് വിഭജന ചര്‍ച്ചയുടെ പ്രാഥമിക ധാരണ ഇന്ന്... കോടിയേരി ബാലകൃഷ്ണന്‍ തിരഞ്ഞെടുപ്പിന് മുന്‍പായി പാര്‍ട്ടി സെക്രട്ടറി പദവിയിൽ തിരികെയെത്തും... തുടര്‍ഭരണത്തിന് കടമ്പകളേറെ...

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സീറ്റ് വിഭജന ചര്‍ച്ചയുടെ പ്രാഥമിക ധാരണ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ നേതൃത്വം അവതരിപ്പിക്കും.
ഒരാഴ്ചക്കകം സീറ്റ് വിഭജനം പൂര്‍ത്തിയാകുമെന്ന് സിപിഎം നേതൃത്വം അറിയിച്ചിട്ടുണ്ട്. ആരോഗ്യം മെച്ചപ്പെട്ടതോടെ കോടിയേരി ബാലകൃഷ്ണന്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടി സെക്രട്ടറിയുടെ പദവിയിലേക്ക് തിരികെയെത്തുമെന്ന് സിപിഎം നേതൃത്വം സൂചന നല്‍കിയിട്ടുണ്ട്.
വികസന മുന്നേറ്റ ജാഥകളുടെ സമാപനത്തിന് ഒപ്പം തിരഞ്ഞെടുപ്പ് പ്രഖ്യാപനവും വന്നതോടെ തിരക്കിട്ട് സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുകയാണ് ഇടതുമുന്നണി.
മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഇതുവരെയുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ വിശദീകരിക്കും. സിപിഐ ഉള്‍പ്പെടെയുള്ള എല്ലാ പാര്‍ട്ടികളുമായും ആദ്യഘട്ട സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാക്കി.
ചില വിട്ടുവീഴ്ചകള്‍ക്ക് തയാറാണെന്ന് മുന്നണിയിലെ നിലവിലെ കക്ഷികള്‍ സിപിഎമ്മിനെ അറിയിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ഉള്‍പ്പടെ വിട്ടുനല്‍കാന്‍ സിപിഐയും സിപിഎമ്മിനെ സമ്മതം അറിയിച്ചിട്ടുണ്ട്.
മാണി സി കാപ്പന്‍ വിട്ടുപോയതിനാല്‍ എന്‍സിപിക്ക് നഷ്ടം എന്തായാലും ഉണ്ടാവും. എല്‍ജെഡി – ജെഡിഎസ് ലയനം സാധ്യമാകാത്തതിനാല്‍ പരമാവധി രണ്ടു പാര്‍ട്ടികളെയും ഉള്‍ക്കൊണ്ടു പോകുന്ന സമീപനത്തിനായിരിക്കും ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ രൂപം നല്‍കുക.
ആക്ടിങ് സെക്രട്ടറിയും ഇടതുമുന്നണി കണ്‍വീനറുമായ എ. വിജയരാഘവന്‍ അങ്കത്തട്ടിൽ മല്‍സരിക്കാനിറങ്ങാനാണ് സാധ്യത. ചികില്‍സയ്ക്കായി അവധിയെടുത്ത പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്താനുള്ള സാധ്യത തെളിഞ്ഞു.
കോടിയേരി പാര്‍ട്ടിയുടെ തലപ്പത്തേക്ക് തിരികെ എത്തേണ്ടത് അനിവാര്യമാണെന്നാണ് പാര്‍ട്ടിക്കുള്ളിലെ പൊതുതാൽപര്യം. എ. വിജയരാഘവന്റെ നേതൃത്വത്തില്‍ നടന്ന വടക്കന്‍മേഖല ജാഥ വേണ്ടത്ര ഫലപ്രദമായില്ലെന്ന വിലയിരുത്തലും പാര്‍ട്ടിക്കുള്ളിൽ പ്രതിഫലിക്കുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് കോടിയേരി തിരികെ എത്താനുള്ള സാധ്യത ഉണ്ടാവുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ 8 മണ്ഡലങ്ങളിലും വിജയിച്ചതിന്റെ തിളക്കത്തിലായിരുന്നു അടുത്തകാലം വരെ എൽഡിഎഫ്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം വർധിപ്പിച്ചതോടെ ആത്മവിശ്വാസവും കൂടി.
എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിൽ ചെറിയ ഭൂരിപക്ഷത്തിന് ജയിച്ചെങ്കിലും നിയമസഭാ മണ്ഡലം തിരിച്ചുള്ള കണക്കിൽ എൽഡിഎഫിനു തിരിച്ചടി നേരിടേണ്ടിവന്നു. ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളുൾപ്പെടുന്ന മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് വിജയിച്ചു.
ആലപ്പുഴ ലോക്സഭാ മണ്ഡലം പിടിച്ചെടുത്തെങ്കിലും നിയമസഭാ മണ്ഡലം തലത്തിൽ കണക്കെടുക്കുമ്പോൾ ആറു മണ്ഡലങ്ങളിൽ നാലിടത്തും യുഡിഎഫിനായിരുന്നു ഭൂരിപക്ഷം. ചേർത്തലയും കായംകുളവും മാത്രമാണ് എൽഡിഎഫിന് ഒപ്പം നിന്നത്.
തൊട്ടുപിന്നാലെ നടന്ന അരൂർ ഉപതിരഞ്ഞെടുപ്പിലും ചെറിയ വ്യത്യാസത്തിൽ പരാജയം നേരിട്ടു. തദ്ദേശ തിരഞ്ഞെടുപ്പിലെ വൻ വിജയം മുന്നണിക്കു വീണ്ടും പ്രതീക്ഷകൾ നൽകുന്നു. സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികളും ഭക്ഷ്യ കിറ്റും സാമൂഹിക സുരക്ഷാ പെൻഷനും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും മുൻനിർത്തിയാണ് ഇത്തവണ എൽഡിഎഫ് പ്രചാരണത്തിന് ഇറങ്ങുക.
പിഎസ്‍സി നിയമനം, ആഴക്കടൽ മത്സ്യബന്ധനം തുടങ്ങിയവ സംബന്ധിച്ചുണ്ടായ വിവാദങ്ങൾക്കു വിശദീകരണം നൽകാൻ ബുദ്ധിമുട്ടേണ്ടി വരുമെന്ന ആശങ്ക എൽഡിഎഫിനുണ്ട്.
സീറ്റ് വിഭജനമായില്ലെങ്കിലും പതിവുപോലെ ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, അമ്പലപ്പുഴ, ആലപ്പുഴ, അരൂർ മണ്ഡലങ്ങളിൽ സിപിഎം മത്സരിക്കാനാണു സാധ്യതയേറെയുള്ളത്. ഹരിപ്പാട്, ചേർത്തല മണ്ഡലങ്ങൾ സിപിഐ തന്നെ മത്സരിക്കും.
അതേസമയം, ഇത്തവണ മികച്ച വിജയത്തോടെ എല്‍ഡിഎഫിന് തുടര്‍ഭരണം സാധ്യമാകും എന്നതിൽ സംശയമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു. എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ പൂര്‍ണമാകുമെന്ന് എ. വിജയരാഘവന്‍ വ്യക്തമാക്കി.
എല്‍ഡിഎഫിന് തുടര്‍ഭരണം സാധ്യമാകുമെന്നും യുഡിഎഫ് കനത്ത തോല്‍വി ഏറ്റുവാങ്ങുമെന്നും വിജയരാഘവന്‍ അറിയിച്ചു. എല്‍ഡിഎഫിന് വലിയ അളവിലുള്ള ജനപിന്തുണ കേരളത്തില്‍ ലഭ്യമാകുന്നു എന്നതാണ് വികസന മുന്നേറ്റയാത്രയില്‍ കണ്ട ജനപിന്തുണയെന്നും.
പുതിയ പാര്‍ട്ടികള്‍ എത്തിയതോടെ എല്‍ഡിഎഫിന്റെ വിജയസാധ്യത വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്. സീറ്റുവിഭജനം മികച്ച രീതിയില്‍ പരിഹരിക്കാനാകുമെന്നും വിജയരാഘവന്‍ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha