ക്രൈസ്‌തവ വിഭാഗങ്ങളെ വേദനിപ്പിക്കാനായിരുന്നില്ല തന്റെ ലേഖനം ; സംസ്ഥാനത്തെ ക്രൈസ്‌തവ വിഭാഗങ്ങളുടെ ആവശ്യം യുഡിഎഫ് അനുഭാവപൂര്‍വം പരിശോധിക്കും; ഹാഗിയ സോഫിയ വിവാദത്തിൽ പ്രതിക്കരിച്ച് പാണക്കാട് സയീദ് സാദിഖ് അലി ഷിഹാബ്

പാണക്കാട് സയീദ് സാദിഖ് അലി ഷിഹാബ് തങ്ങളുടെ ഹാഗിയ സോഫിയ ലേഖനത്തിന് പിന്നാലെ ചില വിവാദങ്ങൾ ഉണ്ടായിരുന്നു . എന്നാൽ ഈ വിഷയത്തിൽ വിശദീകരണവുമായി പാണക്കാട് സയീദ് സാദിഖ് അലി ഷിഹാബ് തങ്ങള്‍ രംഗത്ത് വന്നിരിക്കുകയാണ്. ക്രൈസ്‌ത വിഭാഗങ്ങളെ വേദനിപ്പിക്കാനായിരുന്നില്ല തന്റെ ലേഖനമെന്ന് അദ്ദേഹം വ്യക്തമാക്കി. താൻ അങ്ങനെ ഒരു ലേഖനം എഴുതാൻ കാരണമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആ കാലത്ത് തുര്‍ക്കിയിലെ ഹാഗിയ സോഫിയ മുസ്ളീം പളളിയാക്കാന്‍ കോടതി വിധി വന്നിരുന്നു. അന്നത്തെ വിധിയിലെ പ്രസക്‌തമായ കാര്യങ്ങള്‍ എഴുതുക മാത്രമാണ് താൻ ചെയ്‌തതെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.
പാണക്കാട് കുടുംബത്തിന് ക്രൈസ്‌തവ വിഭാഗങ്ങളോട് എന്നും സ്‌നേഹവും ആദരവും മാത്രമാണുളളതെന്ന് അഭിപ്രായപ്പെട്ട സയീദ് സാദിഖ് അലി ഷിഹാബ് തങ്ങള്‍ സംസ്ഥാനത്തെ ക്രൈസ്‌തവ വിഭാഗങ്ങളുടെ ആവശ്യം യുഡിഎഫ് അനുഭാവപൂര്‍വം പരിശോധിക്കുമെന്നും അറിയിക്കുകയുണ്ടായി. ഹാഗിയ സോഫിയയില്‍ താന്‍ പോയിട്ടുണ്ട്. ആദ്യം അവിടെ ക്രൈസ്‌തവ ദേവാലയമായിരുന്നു സ്ഥിതി ചെയ്തിരുന്നത്. പിന്നെ മുസ്ളിം ഭരണം വന്നതോടെ മുസ്ളിം പളളിയായി മാറുകയായിരുന്നു. എന്നാല്‍ അതാ തുര്‍ക്കിന്റെ കാലത്ത് ഇത് മ്യൂസിയമാക്കി. അവിടെ ഇപ്പോഴും യേശുവിന്റെയും മറിയത്തിന്റെയും ചിഹ്നങ്ങളുണ്ട്. അത് മാറ്റിയിട്ടില്ലെന്നും സയീദ് സാദിഖ് അലി ഷിഹാബ് തങ്ങള്‍ വ്യക്തമാക്കി .
ക്രൈസ്‌തവ വിഭാഗങ്ങളോട് പാണക്കാട് കുടുംബത്തിന് എന്നും സ്‌നേഹമാണെന്നും പണ്ട് 1960കളില്‍ മലപ്പുറം ടൗണില്‍ ആദ്യമായി ക്രിസ്‌ത്യന്‍ പളളി പണിയുന്നതിന് മുന്‍കൈയെടുത്തത് തന്റെ പിതാവ് പൂക്കോയ തങ്ങളാണെന്നും സയീദ് സാദിഖ് അലി ഷിഹാബ് തങ്ങള്‍ പറഞ്ഞു. അന്ന് പ്രദേശവാസികള്‍ എതിര്‍ത്തെങ്കിലും പഞ്ചായത്ത് പ്രസിഡന്റിനെയും മറ്റ് ജനപ്രതിനിധികളെയും വിളിച്ചുവരുത്തി പളളിക്ക് അനുമതി നല്‍കാന്‍ പിതാവ് ആവശ്യപ്പെട്ടു.
സയീദ് സാദിഖ് അലി ഷിഹാബ് തങ്ങള്‍ നേതൃത്വത്തില്‍ ലീഗിന്റെ സന്ദേശ യാത്ര ഉടന്‍ ആരംഭിക്കാനിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് നയിച്ച ഐശ്വര്യകേരള യാത്രക്ക് ശേഷം വലിയ മാറ്റമുണ്ടായതായും തദ്ദേശ തിരഞ്ഞെടുപ്പില്‍ സംഭവിച്ച ക്ഷീണത്തില്‍ നിന്നും യുഡിഎഫിന് ഏറെ മുന്നോട്ട് പോകാനായെന്നും സയീദ് സാദിഖ് അലി ഷിഹാബ് തങ്ങള്‍ പറഞ്ഞു . യുഡിഎഫിലേക്ക് ജനപങ്കാളിത്തം കൂടിയിട്ടുണ്ട്. ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ നടപ്പാക്കി കൊടുക്കണമെന്നതാണ് യുഡിഎഫ് നിലപാടെന്നും സയീദ് സാദിഖ് അലി ഷിഹാബ് തങ്ങള്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha