പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഭാരപരിശോധന ആരംഭിച്ചു; മാര്‍ച്ച് നാലാം തീയതിയോടുകൂടി പരിശോധന പൂര്‍ത്തിയാക്കും

പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഭാരപരിശോധന ആരംഭിച്ചു. പുതുക്കി പണിതതിന് പിന്നാലെയാണ് ഭാരപരിശോധന ആരംഭിച്ചത്. മാര്‍ച്ച് നാലാം തീയതിയോടുകൂടി പരിശോധന പൂര്‍ത്തിയാക്കുവാനാണ് പദ്ധതി . പാലാരിവട്ടം പാലം പണി പൂര്‍ത്തിയാക്കി തുറന്നുകൊടുക്കുന്നതിന് മുന്നോടിയായുളള അവസാനവട്ട ഭാരപരിശോധനകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. പാലത്തിന് ബലക്ഷയമുണ്ടോ, വാഹനങ്ങളെ വഹിക്കാന്‍ ശേഷിയുണ്ടോ എന്നത് മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ഭാരപരിശോധന നടത്തുന്നത്. ഇത് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പാലം തുറന്നുകൊടുക്കാൻ സാധിക്കൂ .
രണ്ട് സ്‌പാനുകളിലായി നിശ്ചിത ഭാരം കയറ്റി നിര്‍ത്തി പാലത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ പരിശോധിക്കും. അനുവദനീയമായ പരിധിക്കുള്ളിലാണു വ്യതിയാനങ്ങളെങ്കില്‍ ഭാര പരിശോധന തൃപ്‌തികരമാണ് . മാര്‍ച്ച് നാലോടെ ഭാര പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് കരുതുന്നത് .19 സ്‌പാനുകൾ പാലാരിവട്ടം മേല്‍പാലത്തില്‍ ഉണ്ടായിരുന്നു . ഇതില്‍ 17 എണ്ണവും പൊളിച്ചു പണിയേണ്ടി വന്ന സാഹചര്യമുണ്ടായി .
നിലവില്‍ നാലുവാഹനങ്ങളാണ് ഭാരപരിശോധനയ്ക്കായി ഉപയോഗിക്കുന്നുണ്ട് . 30 ടണ്‍ വീതം ഭാഗമുളള രണ്ടുലോറികള്‍ പാലത്തിന്റെ ഒരു ഭാഗത്തും 25 ടണ്‍ ഭാരമുളള രണ്ടുലോറികള്‍ പാലത്തിന്റെ മറുഭാഗത്തും നിര്‍ത്തിയാണ് പരിശോധന നടത്തുക. കുറേ കഴിയുന്നതോടെ വാഹനങ്ങളുടെ എണ്ണം ആറാക്കി മാറ്റുകയും ചെയ്യും . ഇത്തരത്തില്‍ ഭാരം കൂട്ടിക്കൂട്ടിയാണ് പരിശോധന പൂര്‍ത്തിയാക്കുന്നത് . ഇപ്രകാരം 220 ടണ്‍ പാലത്തില്‍ കയറ്റുകയും ഇറക്കുകയും ചെയ്യുവാനും പദ്ധതിയിടുന്നുണ്ട്.
ഭാരപരിശോധന പൂര്‍ത്തിയാക്കിയാല്‍ ഡിഎംആര്‍സി ഈ പാലം സംസ്ഥാന സര്‍ക്കാരിന് കൈമാറും. പിന്നീട് പാലം ജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനുള്ള കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാം. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍വന്നതിനാല്‍ മേല്‍പ്പാലം ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങില്ലാതെ തുറന്നുകൊടുക്കുമെന്നാണ് സൂചനകൾ.
അവസാനവട്ട പണികള്‍ തീര്‍ത്തു മാര്‍ച്ച് അഞ്ചിന് പാലം കൈമാറിയാല്‍ അടുത്ത ദിവസം തന്നെ ഉദ്ഘാടനം നടത്താമെന്ന കണക്കുകൂട്ടലിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചതോടെ പ്രത്യേക അനുമതി വാങ്ങി പാലം ഗതാഗതത്തിനു തുറക്കാനുള്ള സാധ്യതയാണു പൊതുമരാമത്ത് വകുപ്പ് അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha