Widgets Magazine
14
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..

തലയില്‍ കൈവച്ച് സഖാക്കള്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് വിജയത്തിന് ശേഷം മയക്കത്തിലായിരുന്ന കേന്ദ്ര അന്വേഷണ സംഘം വീണ്ടും ഉണര്‍ന്നു; അമിത്ഷായുടെ കേരള വരവിന് തൊട്ട് മുമ്പ് കസ്റ്റംസ് നടത്തിയ നീക്കം ഷായ്ക്ക് ഗോളടിക്കാന്‍ വല വിരിക്കുന്നത് പോലെയായി; വിജയ് യാത്രയില്‍ ആഞ്ഞടിക്കാനൊരുങ്ങി കസ്റ്റംസ്

06 MARCH 2021 08:36 AM IST
മലയാളി വാര്‍ത്ത

More Stories...

14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 43കാരന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാമത് സമ്മേളനം ജനുവരി 20ന്: ജനുവരി 29ന് 2026-27 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കും

ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല

സൈബര്‍ തട്ടിപ്പിനുള്ള ശ്രമം പൊളിച്ച് റിട്ടയേഡ് ബാങ്ക് മാനേജരും പൊലീസും

രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെങ്കില്‍ നിയമസഭാംഗം പരാതി നല്‍കേണ്ടതുണ്ടെന്ന് സ്പീക്കര്‍

നോക്കണേ മൂന്നാല് മാസം ഈ അന്വേഷണ ഏജന്‍സികള്‍ എന്തൊരു ഉറക്കത്തിലായിരുന്നു. പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തെഴുതിയതോടെ എല്ലാ കേസും അവസാനിച്ചെന്നാണ് എല്ലാവരും കരുതിയത്.

എന്നാല്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാറാം വന്നതിന് ശേഷമാണ് അന്വേഷണ സംഘത്തിന് പശ്ചാത്താപം തോന്നിയത്. മാത്രമല്ല കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വരുന്നതിന് മുമ്പ് അവര്‍ ഉണര്‍ന്നെണീക്കുകയും ചെയ്തു. അമിത്ഷായുടെ കേരള വരവിന് തൊട്ട് മുമ്പ് കസ്റ്റംസ് നടത്തിയ നീക്കം ഷായ്ക്ക് ഗോളടിക്കാന്‍ വല വിരിക്കുന്നത് പോലെയായി.

 



അമിത് ഷാ ഇന്ന് തലസ്ഥാനത്ത് എത്തുകയാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് അമിത്ഷാ തിരുവനന്തപുരത്ത് എത്തുന്നത്. ശംഖുമുഖം കടപ്പുറത്ത് നാളെ വൈകിട്ട് 5.30ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ആയിരങ്ങള്‍ അണിനിരക്കും. വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷമായിരിക്കും വിജയയാത്രയുടെ വേദിയില്‍ അമിത്ഷാ എത്തുക.

ഇന്ന് വൈകിട്ട് 10.30ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ രാവിലെ റോഡുമാര്‍ഗം കന്യാകുമാരിയിലേക്ക് പോകും. കന്യാകുമാരി ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും അദ്ദേഹം പങ്കെടുക്കും.

 



നാളെ ഉച്ച തിരിഞ്ഞ് 3.50ന് തലസ്ഥാനത്ത് മടങ്ങിയെത്തി നാലു മണിക്ക് ശ്രീരാമകൃഷ്ണ മഠത്തില്‍ നടക്കുന്ന സന്യാസി സംഗമത്തില്‍ പങ്കെടുക്കും. വിജയയാത്രയുടെ ഉദ്ഘാടനത്തിന് ശേഷം ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് വിജയ യാത്രയില്‍ പങ്കെടുക്കുക.

വൈകിട്ട് 5.30ന് ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന വിജയയാത്രയുടെ സമാപനസമ്മേളനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉദ്ഘാടനം ചെയ്യും.

 

 

കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്, ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി, ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്, കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വഥ് നാരായണ്‍, കേരള പ്രഭാരി സി.പി. രാധാകൃഷ്ണന്‍, കര്‍ണാടക ചീഫ് വിപ്പ് സുനില്‍കുമാര്‍ എംഎല്‍എ, സുരേഷ് ഗോപി എംപി, ഒ. രാജഗോപാല്‍ എംഎല്‍എ, കുമ്മനം രാജശേഖരന്‍ എന്നിവര്‍ പങ്കെടുക്കും. രാത്രി 10.30ഓടെ അമിത് ഷാ തിരിച്ചുപോകും.

അമിത്ഷായുടെ മുഖ്യ പ്രചരണായുധമായിരിക്കും സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും. നേരത്തെ ബിജെപി നടത്തിയ സമരത്തില്‍ വലിയ മേല്‍കൈ നേടിയിരുന്നു. അതേസമയം ഡോളര്‍ കടത്ത് കേസിലെ സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിനു പ്രതീക്ഷ പകര്‍ന്നിട്ടുണ്ട്. ഇതുവരെ മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു സംശയനിഴലിലെങ്കില്‍ ഇപ്പോള്‍ സാക്ഷാല്‍ മുഖ്യമന്ത്രിക്കെതിരേയാണു കേന്ദ്ര ഏജന്‍സികളുടെ നീക്കം. തുടര്‍ഭരണം ലക്ഷ്യമിട്ടു നീങ്ങുന്ന ഇടതുമുന്നണിക്ക് പ്രഹരമേല്‍പ്പിക്കുന്ന നീക്കമാണു കസ്റ്റംസിന്റെ ഭാഗത്തുനിന്നുണ്ടായത്.

 



സ്വപ്‌നയുടെ മൊഴിയില്‍ പ്രതിരോധത്തിലാകുന്നതോടെ, വികസനത്തില്‍ ഊന്നിയുള്ള ഇടതുമുന്നണി പ്രചാരണത്തിനു മങ്ങലേല്‍ക്കുമെന്നു യു.ഡി.എഫ്. കരുതുന്നു. കിഫ്ബിക്കെതിരേ ഇ.ഡി. കേസുമായി രംഗത്തുവന്നപ്പോള്‍ ആ വിഷയം ഏറ്റെടുക്കാന്‍ യു.ഡി.എഫ്. മടിച്ചിരുന്നു.

എന്നാല്‍, ഡോളര്‍ കടത്ത് കേസ് പ്രതിപക്ഷം മുഖ്യപ്രചാരണ വിഷയമാക്കുമെന്നാണു സൂചന. തുടര്‍ഭരണം ലക്ഷ്യമിടുന്ന ഇടതുമുന്നണിക്കാകട്ടെ മുഖ്യമന്ത്രിയെത്തന്നെ കേന്ദ്ര ഏജന്‍സികള്‍ പ്രതിക്കൂട്ടിലാക്കുന്നതു വെല്ലുവിളിയാകും. അതുകൊണ്ടുതന്നെ പ്രതിരോധത്തിനു പകരം പ്രത്യാക്രമണത്തിനാണു സി.പി.എം. തയാറെടുക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം തെരഞ്ഞെടുപ്പിനായി തയാറാക്കിയ തിരക്കഥയാണിതെന്നു സി.പി.എം. ആരോപിക്കുന്നു. പ്രതിപക്ഷം ഡോളര്‍ കടത്ത് കേസ് പ്രചാരണായുധമാക്കിയാലും വികസനത്തില്‍ ഊന്നിയുള്ള പ്രചാരണവുമായി മുന്നോട്ടുപോയാല്‍ മതിയെന്നാണ് ഇടതുമുന്നണിയിലെ ധാരണ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 43കാരന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി  (20 minutes ago)

പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാമത് സമ്മേളനം ജനുവരി 20ന്: ജനുവരി 29ന് 2026-27 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കും  (33 minutes ago)

തിരഞ്ഞെടുപ്പിന് മുന്‍പായി കേരളത്തില്‍ വിസ്മയങ്ങളുണ്ടാകും; എല്‍.ഡി.എഫിലും എന്‍.ഡി.എയിലുമുള്ള കക്ഷികളും നിക്ഷ്പക്ഷരായ ആളുകളും യു.ഡി.എഫ് ഫ്‌ളാറ്റ്‌ഫോമിലേക്ക് വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (36 minutes ago)

ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (48 minutes ago)

സൈബര്‍ തട്ടിപ്പിനുള്ള ശ്രമം പൊളിച്ച് റിട്ടയേഡ് ബാങ്ക് മാനേജരും പൊലീസും  (54 minutes ago)

പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും യുഡിഎഫിന് വന്‍ വിജയമുണ്ടായി; ഒരു മുന്നണിക്കകത്ത് നില്‍ക്കുന്ന ഒരു കക്ഷിയെ ഞങ്ങളുടെ കൂടെ പിടിച്ചുകൊണ്ട് വരാന്‍ ശ്രമിക്കുന്നത് ശരിയായ നടപടിയല്ല  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെങ്കില്‍ നിയമസഭാംഗം പരാതി നല്‍കേണ്ടതുണ്ടെന്ന് സ്പീക്കര്‍  (1 hour ago)

എന്നെ 'അമ്മ ഈ കോലത്തിൽ കാണണ്ട...!അടൂർ വീട്ടിൽ തെളിവെടുപ്പ്,ചത്താലും സമ്മതിക്കില്ലെന്ന് രാഹുൽ  (1 hour ago)

MLA-യാണ് മറക്കണ്ട കടിപ്പിച്ച് രാഹുൽ കിട്ടിയ അവസരം മുതലാക്കി...പോലീസ് മർമ്മംനോക്കി ഇടി..!അടൂർ വീട്ടിൽ തെളിവെടുപ്പ്...!  (1 hour ago)

പാലാ നോക്കി ആരും വെള്ളമിറക്കേണ്ട; ജോസ് കെ മാണിയ്‌ക്കെതിരെ മാണി സി കാപ്പന്‍  (1 hour ago)

തെലങ്കാനയില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ വിഷം കുത്തിവെച്ച് കൊന്നതില്‍ 15 പേര്‍ക്കെതിരെ കേസ്  (1 hour ago)

കേരള കോണ്‍ഗ്രസ് എവിടെയുണ്ടോ അവിടെ ഭരണമുണ്ടാവും. കേരള കോണ്‍ഗ്രസ് ഇടതുപക്ഷത്തോടൊപ്പമാണെന്ന് ജോസ് കെ മാണി  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീട്ടില്‍ പരിശോധന നടത്തി എസ്‌ഐടി  (2 hours ago)

പൊതുവേദിയില്‍ അധിക്ഷേപ പരാമര്‍ശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (2 hours ago)

കുളത്തൂപ്പുഴയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു  (2 hours ago)

Malayali Vartha Recommends