മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന് കോവിഡ് വാക്സിന് സ്വീകരിച്ചു... തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിയാണ് അദ്ദേഹം കുത്തിവയ്പ്പെടുത്തത്
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന് കോവിഡ് വാക്സിന് സ്വീകരിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിയാണ് അദ്ദേഹം കുത്തിവയ്പ്പെടുത്തത്.
വാക്സിന് സ്വീകരിച്ചതിനു ശേഷം അരമണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹം വീട്ടിലേക്കു മടങ്ങിയത്. അതേസമയം, കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വാക്സീന് സ്വീകരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് കര്‍ദ്ദിനാള്‍ കോവിഡ് വാക്സീനെടുത്തത്.
ആലഞ്ചേരിക്കൊപ്പം ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയിലും പ്രതിരോധ കുത്തിവയ്പ്പെടുത്തു. വാക്സീന് നാടിന് അനുഗ്രഹമാണെന്നും എല്ലാവരും വാക്സീന് എടുത്ത് സഹകരിക്കണമെന്നും മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു. ആരോഗ്യമേഖലയെയും കര്‍ദ്ദിനാള്‍ പ്രശംസിച്ചു.
കൊവിഡ് വന്നത് മുതല്‍ സര്‍ക്കാര്‍ വിജയിച്ച് നില്‍ക്കുകയാണെന്ന് പറഞ്ഞ കര്‍ദ്ദിനാള്‍ സഭയ്ക്ക് എല്ലാ മുന്നണികളോടും തുറന്ന മനോഭാവമാണെന്നും കൂട്ടിച്ചേര്‍ത്തു. ഒരോരുത്തരുടെയും നയ പരിപാടികള്‍ അനുസരിച്ച് ജനങ്ങള്‍ പ്രതികരിക്കും, സഭയുടെ ആവശ്യങ്ങള്‍ മുന്നണികളെ അറിയിച്ചിട്ടുണ്ട്. അതൊക്കെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷ - ആലഞ്ചേരി പറയുന്നു.
എല്ലാ സര്‍ക്കാരുകള്‍ക്കും വീഴ്ചകളും വിജയങ്ങളും ഉണ്ടാകുമെന്നും ജനങ്ങള്‍ വിലയിരുത്തട്ടേയെന്നും ആലഞ്ചേരി അഭിപ്രായപ്പെട്ടു. പിന്തുണ ആവശ്യപ്പെട്ട് എല്ലാ മുന്നണികളും സഭ നേതൃത്വത്തെ സമീപിച്ചുവെന്നും നാടിന്റെ വികസനം മുന്‍നിര്‍ത്തി ചില ആവശ്യങ്ങള്‍ രാഷ്ട്രീയ നേതൃത്വത്തെ കെസിബിസി അറിയിച്ചിട്ടുണ്ടെന്നും ആലഞ്ചേരി പറഞ്ഞു.
https://www.facebook.com/Malayalivartha