Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..


അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..


അടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം...

ഡോളര്‍ കടത്തു കേസില്‍ നിര്‍ണായക വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ച് കസ്റ്റംസ് ... നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്തു

06 MARCH 2021 11:49 AM IST
മലയാളി വാര്‍ത്ത

More Stories...

ആഭരണങ്ങൾ സ്വന്തമായി സൂക്ഷിക്കാനുള്ള അറിവും സ്വാതന്ത്ര്യവും ഇന്നത്തെ സ്ത്രീകൾക്കുണ്ട്... കല്ല്യാണം കഴിഞ്ഞ് വീട്ടിലെത്തിയാലുടൻ പണവും സ്വർണാഭരണങ്ങളും സൂക്ഷിക്കാൻ ഭർത്താവിനെയോ ഭർത്തൃവീട്ടുകാരെയോ ഏൽപ്പിക്കുമെന്ന് മുൻകൂട്ടി കരുതാനാകില്ലെന്ന് കേരള ഹൈക്കോടതി

വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..

വടക്കുംനാഥ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും ഒരുക്കങ്ങൾ പൂർത്തിയായി‌

പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

കെ.എസ്.ആര്‍.ടി.സി ബസുകളിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പാനിക് ബട്ടണും ട്രാക്കിങ് സംവിധാനവും ഒരുക്കുന്നു...

കസ്റ്റംസ് പ്രിവന്റീവ് വീണ്ടും കേരളരാഷ്ട്രീയത്തെ പിടിച്ചുകുലുക്കി. ജൂലൈ 3 നു നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്തു കേസിലൂടെ കുടത്തിലെ ഭൂതത്തെ തുറന്നുവിട്ട കസ്റ്റംസ്, ഡോളര്‍ കടത്തു കേസില്‍ നിര്‍ണായക വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചാണ് വീണ്ടും ശ്രദ്ധ നേടിയത്.


സ്വര്‍ണം പിടികൂടിയതു കസ്റ്റംസ് ആണെങ്കിലും എന്‍ഐഎ, ഇഡി, ആദായനികുതി വകുപ്പ്, സിബിഐ എന്നീ ഏജന്‍സികളെല്ലാം സ്വര്‍ണക്കടത്തും അനുബന്ധ കേസുകളും അന്വേഷിക്കുകയും ആഴ്ചകളോളം പ്രതികളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അന്വേഷണത്തിനിടെ, സ്വപ്നയും സരിത്തും നല്‍കിയ മൊഴിയില്‍ നിന്നു ഡോളര്‍ കടത്തു കേസ് പിറന്നതോടെ സംഭവങ്ങളുടെ ഗതിമാറി.

ഒക്ടോബര്‍ 15ന് ആണ് ഈ കേസിന്റെ ഒക്കറന്‍സ് റിപ്പോര്‍ട്ട് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിക്കുന്നത്. മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍സാബിയടക്കം യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ നിര്‍ണായക വെളിപ്പെടുത്തലും ഈ റിപ്പോര്‍ട്ടിലൂടെയാണു പുറത്തു വന്നത്. ഒടുവില്‍, നവംബറില്‍ കസ്റ്റംസ് കസ്റ്റഡിയിലിരിക്കെ സ്വപ്നയും സരിത്തും നല്‍കിയ മൊഴികളെ അടിസ്ഥാനമാക്കി, സാമ്പത്തിക കുറ്റവിചാരണക്കോടതി നടത്തിയ 'വമ്പന്‍ സ്രാവുകള്‍' പരാമര്‍ശം വിവാദങ്ങള്‍ക്കു വഴിമരുന്നിട്ടു.

തുടര്‍ന്നാണു സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴി എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് (3) രേഖപ്പെടുത്തിയത്. അട്ടക്കുളങ്ങര ജയിലില്‍ തനിക്കു സുരക്ഷാഭീഷണിയുണ്ടെന്ന സ്വപ്നയുടെ പരാതിയും ജയില്‍ അധികൃതരുടെ നിഷേധവും സ്വപ്നയുടെ ശബ്ദരേഖയും അടക്കമുള്ള വിവാദങ്ങളും ഇതിനിടെ ഉയര്‍ന്നു.


ഡോളര്‍ കേസില്‍ ഉന്നതര്‍ക്കു പങ്കുണ്ടെന്ന വാര്‍ത്തകള്‍ വിവാദമുയര്‍ത്തുന്നതിനിടെ, നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്തു. ഇതിനു ശേഷം, മസ്‌കത്തില്‍ വിദ്യാഭ്യാസ സ്ഥാപനമുടമയായ പ്രവാസി മലയാളിയെയും പൊന്നാനി സ്വദേശിയെയും ചോദ്യം ചെയ്തുവെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. ഇതും ആരോപണങ്ങള്‍ക്കു വഴിവച്ചിരിക്കെയാണു ഹൈക്കോടതിയില്‍ വെളിപ്പെടുത്തലുകളുമായി കസ്റ്റംസ് വീണ്ടുമെത്തിയത്.

മാര്‍ച്ച് 12ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.

ഡോളര്‍ കടത്ത് കേസില്‍ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്. സരിത്ത് എന്നിവര്‍ നല്‍കിയ മൊഴിയില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് സ്പീക്കറെ ചോദ്യം ചെയ്യാനായി ഒരുങ്ങുന്നത്. സ്വപ്നയുടെ രഹസ്യമൊഴിയിലും സ്പീക്കറെക്കുറിച്ച് വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്.  


ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട്  സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ സുഹത്തും വിദേശ വ്യവസായിയും മസ്‌കറ്റിലെ മിഡില്‍ ഈസ്റ്റ് കോളെജ് ഉടമയുമായ ലഫീര്‍ മുഹമ്മദിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. വിദേശത്തേക്ക് കടത്തിയ ഡോളര്‍ ഇദ്ദേഹത്തിന്റെ കോളെജിന് വേണ്ടിയാണ് ഉപയോഗിച്ചതെന്നും പറയപ്പെടുന്നു.

  വിദേശത്തേക്ക് നയതന്ത്രചാനല്‍ വഴി ഡോളര്‍ കടത്തിയ കേസില്‍ പ്രതിസ്ഥാനത്തുള്ള ഈജിപ്തിലെ പൗരനില്‍ നിന്നും ലഫീര്‍ മുഹമ്മദ് ഡോളര്‍ വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ശിവശങ്കര്‍ സ്വപ്നയെ ലഫീര്‍ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസസ്ഥാപനത്തില്‍ ജോലിക്ക് കയറ്റാന്‍ ശ്രമിച്ചിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു.

തൊഴിലിനായി സ്വപ്ന ഇവിടെ ഒരു അഭിമുഖത്തില്‍ പങ്കെടുത്തതായും പറയപ്പെടുന്നു.. അതായത് ശിവശങ്കറിനും ഈ വ്യവസായിയുമായി ഉറ്റബന്ധമുണ്ടായിരുന്നെന്ന വസ്തുതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്.

ഇദ്ദേഹം മസ്‌കറ്റില്‍ ആരംഭിക്കാനിരുന്ന വിദ്യാഭ്യാസസ്ഥാപനത്തില്‍ കേരളത്തിലെ പല ഉന്നതര്‍ക്കും ബിനാമി നിക്ഷേപമുണ്ടെന്നും ആരോപണമുണ്ട്. സ്പീക്കറുടെ സുഹൃത്ത് നാസറും ഇതില്‍ പങ്കാളിയാണ്.

സ്പീക്കര്‍ ഉപയോഗിച്ചിരുന്നു നാല് ഫോണുകളില്‍ ഒന്നിലെ സിം നാസറിന്റേതാണെന്നും കണ്ടെത്തിയിരുന്നു.  സ്പീക്കറുടെ അടിക്കടിയുള്ള ഗള്‍ഫ് യാത്രകളും സംശയത്തിന്റെ നിഴലിലാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ20 പെട്രോൾ മൂലം എൻജിൻ തകരാറിലായെന്ന കേസിൽ ഉപഭോക്താവിന് അനുകൂലമായ ചരിത്രവിധി പുറപ്പെടുവിച്ച് കോടതി...  (18 minutes ago)

ബഹ്റൈനിൽ എത്തിയിട്ട് വെറും ആറുമാസം മാത്രം... പ്രവാസി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി  (26 minutes ago)

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി  (49 minutes ago)

ആഭരണങ്ങൾ സ്വന്തമായി സൂക്ഷിക്കാനുള്ള അറിവും സ്വാതന്ത്ര്യവും ഇന്നത്തെ സ്ത്രീകൾക്കുണ്ട്... കല്ല്യാണം കഴിഞ്ഞ് വീട്ടിലെത്തിയാലുടൻ പണവും സ്വർണാഭരണങ്ങളും സൂക്ഷിക്കാൻ ഭർത്താവിനെയോ ഭർത്തൃവീട്ടുകാരെയോ ഏൽപ്പിക്ക  (1 hour ago)

രണ്ടാം ഏകദിന മത്സരം ഗില്ലിന് നഷ്ടമായേക്കും... ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ടീമിന് ആശങ്കയായി നായകൻ ശുഭ്മാൻ ഗില്ലിന്റെ പരിക്ക്...  (1 hour ago)

V D SATHEESHAN പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി;  (1 hour ago)

മെസ്സി കുളിപ്പിച്ച ആ കുഞ്ഞ്  (1 hour ago)

വടക്കുംനാഥ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും ഒരുക്കങ്ങൾ പൂർത്തിയായി‌  (1 hour ago)

സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്... പവന് 200 രൂപയുടെ കുറവ്  (1 hour ago)

NSS പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല.  (1 hour ago)

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം  (1 hour ago)

കെ.എസ്.ആര്‍.ടി.സി ബസുകളിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പാനിക് ബട്ടണും ട്രാക്കിങ് സംവിധാനവും ഒരുക്കുന്നു...  (2 hours ago)

രാത്രി അമ്മ കുഞ്ഞിനെ മുലയൂട്ടി; രാവിലെ കുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടു; പാലൂട്ടുന്നതിനിടെ സംഭവിച്ചത്...!  (2 hours ago)

കർണാടകയിൽ ഡോക്ടറെ വീട്ടിൽവെച്ച് കുത്തിക്കൊലപ്പെടുത്തി.... മകനെയും കുത്തേറ്റ നിലയിൽ കണ്ടെത്തി... നേത്രരോഗ വിദഗ്ധയായ ഭാര്യയെ കസ്റ്റഡിയിലെടുത്ത് പോലീസ്  (2 hours ago)

ഹിമാചൽ പ്രദേശിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു​പേർക്ക് ദാരുണാന്ത്യം...അപകടത്തിൽ 22 പേർക്ക് പരിക്കേറ്റതായി അധികൃതർ  (3 hours ago)

Malayali Vartha Recommends