Widgets Magazine
06
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമപരമായി നിലനിൽക്കാത്ത കുറ്റമാണ് രാഹുലിനെതിരേ ആരോപിക്കപ്പെട്ടത്; പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എസ്. രാജീവ് ഹൈക്കോടതിയിൽ കത്തിക്കയറി: നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും...


നിങ്ങളുടെ എംഎല്‍എ, ഒരു നാടിന്റെ എംഎല്‍എ, ജനപ്രതിനിധി, അയാളെ കാണാനില്ല: എവിടെയാണെന്ന് പറയണ്ടേ.... ഒളിച്ചുകളിക്കുകയാണ്: ജനങ്ങള്‍ കൊടുത്ത എംഎല്‍എ ബോര്‍ഡ് പോലും ഒഴിവാക്കി ഒരു വാഹനത്തില്‍ ഇങ്ങനെ കറങ്ങുകയാണ്: മുകേഷിനെ ട്രോളിയ രാഹുലിനെ തിരിച്ചടിച്ച് പഴയ പ്രസംഗം...


രാഹുൽ അത്യാഡംബര വില്ലയിൽ ഒളിവില്‍ കഴിയുമ്പോൾ രാഹുൽ ഈശ്വർ ജയിലിൽ കൊതുക് കടി കൊണ്ട് പട്ടിണി കിടക്കുന്നു: ഇന്ന് പുറത്തേയ്ക്ക് രാഹുൽ ഈശ്വർ എത്തിയാൽ ആ ട്വിസ്റ്റ്...


ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടം ജീവിക്കുന്നത് ആഡംബര സൗകര്യങ്ങളില്‍: രാഷ്ട്രീയ ബന്ധമുള്ള വനിത അഭിഭാഷക സഹായത്തിന്; രക്ഷപെടാനുള്ള വഴികൾ കണ്ടെത്തുന്നത് റിയൽ എസ്റ്റേറ്റ് ബിസിനസ് പ്രമുഖർ: കീഴടങ്ങും മുമ്പ് രാഹുലിനെ പിടികൂടാൻ അന്വേഷണ സംഘത്തിന്റെ നീക്കം...


സങ്കടക്കാഴ്ചയായി... ‌തിരുവനന്തപുരത്ത് ഇരുചക്രവാഹനം കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം

കാര്യങ്ങള്‍ മാറുന്നു... നമ്മുടെ കമ്യൂണിസ്റ്റ് ആരോഗ്യങ്ങള്‍ക്ക് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്? കോടിയേരിയുടെ വിധിയിലേക്കാണോ പിണറായി വിജയന്റെയും ശ്രീരാമകൃഷ്ണന്റെയും യാത്രകള്‍? ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കേരളത്തിന് ലഭിക്കും

07 MARCH 2021 10:58 AM IST
മലയാളി വാര്‍ത്ത

അടിതെറ്റി വീണിരിക്കുകയാണ് കോടിയേരി ബാലകൃഷ്ണന്‍. ഒരു വല്ലാത്ത ദുരന്തമാണ് ആ മനുഷ്യന്‍ അനുഭവിക്കുന്നത്. ഒരു മകന്‍ ജയിലില്‍. മറ്റൊരു മകന്‍ ആരോപണ കുടുക്കില്‍.ഇപ്പോള്‍ ഇതാ ഭാര്യ വിനോദിനിയും കേസില്‍ പെട്ടു.

സന്തോഷ് ഈപ്പന്‍ നല്‍കിയ ഫോണ്‍ വിനോദിനി ഉപയോഗിക്കുന്നു എന്ന കസ്റ്റംസിന്റെ കണ്ടെത്തലാണ് കോടിയേരിയെ തീരാ ദുഃഖത്തിലാഴ്ത്തിയത്. വിനോദിനിയെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചിരിക്കുകയാണ്. സി പി എം പോലൊരു പാര്‍ട്ടിയെ കൈ വെള്ളയിലിട്ട് കളിച്ചയാളാണ് കോടിയേരി ബാലകൃഷ്ണന്‍.

 

 

ശക്തനായ ആഭ്യന്തര മന്ത്രിയും കരുത്തനായ പാര്‍ട്ടി സെക്രട്ടറിയുമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.പക്ഷേ ഇന്നദ്ദേഹം പാര്‍ട്ടിക്കും നാടിനും വേണ്ടാതായിരിക്കുന്നു. സി പി എമ്മിനെ കുറിച്ച് എന്ത് ആരോപണം വന്നാലും അതിന്റെ വാലറ്റത്ത് കോടിയേരി ബാലകൃഷ്ണന്റെ കുടുംബം കാണും എന്നതാണ് ദുരവസ്ഥ.

ഐ ഫോണ്‍ പ്രതിസന്ധി കോടിയേരിയുടെ കുടുംബത്തെ വേട്ടയാടുമ്പോള്‍ സന്തോഷ് ഈപ്പന്‍ മാത്രമാണ് മുന്‍ പാര്‍ട്ടി സെക്രട്ടറിയെ സഹായിക്കാന്‍ രംഗത്തുള്ളത്. ഒരു സി പി എം നേതാവ് പോലും അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയില്ല. അതാണ് സി പി എമ്മിനുള്ളിലെ സൗമ്യ മുഖം ചെന്നുപെട്ടിരിക്കുന്ന ദുരവസ്ഥ.

 



വിനോദിനിയെ അറിയില്ലെന്നും കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നുമാണ് സന്തോഷ് ഈപ്പന്‍ പറഞ്ഞത്. വിനോദിനിക്ക് ഫോണ്‍ നല്‍കിയിട്ടില്ല. ഫോണുകള്‍ നല്‍കിയത് സ്വപ്നയ്ക്കാണ്. സ്വപ്ന ആര്‍ക്കൊക്കെ ഫോണ്‍ നല്‍കിയെന്ന് വ്യക്തമല്ല. ചെന്നിത്തലയടക്കം ഒരു നേതാവിനും താന്‍ ഫോണ്‍ നല്‍കിയിട്ടില്ലെന്നും സന്തോഷ് ഈപ്പന്‍ പറഞ്ഞു. ലൈഫ് മിഷന്‍ പദ്ധതിയുടെ കോഴയായി സന്തോഷ് ഈപ്പന്‍ യുഎഇ കോണ്‍സുല്‍ ജനറലിന് നല്‍കിയ ഐഫോണ്‍ വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചതായിട്ടാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.

ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി ശ്രീരാമകൃഷണനും പങ്കുണ്ടെന്ന സ്വപ്നയുടെ മൊഴി കോടതിയില്‍ കൈമാറിയതിന് പിറകെയാണ് സിപിഎം നേതൃത്വത്തെ പ്രതിരോധത്തിലാക്കി കസ്റ്റംസിന്റെ പുതിയ നീക്കം. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ കോഴയായി യുഎഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍സാബിക്ക് നല്‍കിയ ഐ ഫോണ്‍ വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചതായാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. എന്നാല്‍ സന്തോഷ് ഈപ്പന്‍ തനിക്ക് ഫോണ്‍ സമ്മാനിച്ചിട്ടില്ലെന്നും അദ്ദേഹത്തെ അറിയില്ലെന്നും കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ പറഞ്ഞു. എങ്കില്‍ ആരാണ് തനിക്ക് ആ ഫോണ്‍ നല്‍കിയതെന്ന് വ്യക്തമാക്കാനുള്ള ഉത്തരവാദിത്വം വിനോദിനിക്കുണ്ട്.

 



എല്ലാ കാലത്തും കുടുംബം കോടിയേരി ബാലകൃഷ്ണന്റെ ദൗര്‍ബല്യമായിരുന്നു. കുടുംബത്തിന് വേണ്ടിയാണ് അദ്ദേഹം പഴികളെല്ലാം കേട്ടിരുന്നത്. മന്ത്രിയായിരുന്ന കാലയളവില്‍ പോലും അദ്ദേഹം അഴിമതി ആരോപണങ്ങള്‍ക്ക് വിധേയനായിരുന്നില്ല. ഒരു കമ്യൂണിസ്റ്റുകാരന്റെ ജീവിത ശൈലിയാണ് അദ്ദേഹം അന്നുമിന്നും പിന്തുടരുന്നത്.

എന്നാല്‍ അദ്ദേഹത്തിന് ഒരു തെറ്റുപറ്റി. മക്കളും ഭാര്യയും ആഡംബരത്തിന്റെ മേച്ചില്‍ പുറങ്ങള്‍ അന്വേഷിക്കുമ്പോള്‍ അദ്ദേഹം വിലക്കിയില്ല. അങ്ങനെയവര്‍ തെറ്റില്‍ നിന്ന് തെറ്റിലേക്ക് തന്നെ വഴുതി വീണു. തെറ്റില്‍ നിന്ന് തെറ്റിലേക്കുള്ള യാത്രക്കിടയില്‍, ഒരു പക്ഷേ മാനസിക പ്രശ്‌നങ്ങളാകാം അദ്ദേഹം രോഗിയായി.

 



ബിനീഷിനെതിരെയുള്ള ആരോപണങ്ങളാണ് അദ്ദേഹത്തെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. ആരും സഹായിക്കാതെ അദ്ദേഹം നിശബ്ദനായി കടന്നു പോവുകയായിരുന്നു. വീണ്ടും പാര്‍ട്ടി സെക്രട്ടറിയായി എത്തുമെന്ന പ്രചരണം നാട്ടില്‍ ശക്തമാകുന്നതിനിടയിലാണ് ഭാര്യ പ്രതിസന്ധിയിലായത്. ഇനി ഒരു മടങ്ങിവരവ് അസാധ്യമാക്കി കൊണ്ടാണ് കോടിയേരി യുഗം അവസാനിച്ചിരിക്കുന്നത്

ചെറുപ്പത്തില്‍ തന്നെ മെലിഞ്ഞുണങ്ങിയ മറ്റൊരു ആരോഗ്യമാണ് സ്പീക്കറുടേത്.

 



ഡോളര്‍ കടത്ത് കേസില്‍ പന്ത്രണ്ടാം തീയതിയാണ് സ്പീക്കറെ ചോദ്യം ചെയ്യുന്നത്. കൊച്ചി ഓഫീസില്‍ നിന്നാണ് ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. കോണ്‍സുല്‍ ജനറല്‍ വഴിയാണ് ഡോളര്‍ കടത്തെന്നും ഗള്‍ഫിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഈ പണം നിക്ഷേപിച്ചുവെന്നുമാണ് കേസ്. സ്വപ്നയുടെ മൊഴി പ്രകാരമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമകളുടെ മൊഴി കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് 164ാം വകുപ്പ് പ്രകാരമുള്ള സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയില്‍ പറയുന്നത്.

 

 

സ്വര്‍ണക്കടത്തില്‍ അന്വേഷണം നേരിടുന്ന യുഎഇ കോണ്‍സുല്‍ ജനറലുമായി അടുത്ത ബന്ധമാണ് മുഖ്യമന്ത്രിക്കുണ്ടായിരുന്നതെന്നും കോണ്‍സുല്‍ ജനറലിനും സ്പീക്കര്‍ക്കുമിടയില്‍ മധ്യസ്ഥത വഹിച്ച് സംസാരിച്ചത് താനായിരുന്നുവെന്നുമാണ് സ്വപ്നയുടെ മൊഴി. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നുവെന്നും സ്വപ്നയുടെ മൊ.

കോണ്‍സുലര്‍ ജനറലിന്റെ സഹായത്തോടെ മുഖ്യമന്ത്രിയും സ്പീക്കറും ഡോളര്‍ കടത്തിയെന്ന് സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. അനധികൃത പണമിടപാടുകളാണ് കോണ്‍സുലര്‍ ജനറലുമായി ഇവര്‍ നടത്തിയത്. വിവിധ ഇടപാടുകളില്‍ ഉന്നതര്‍ കോടിക്കണക്കിന് രൂപ കമ്മിഷന്‍ കൈപ്പറ്റിയെന്നതടക്കമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് സ്വപ്ന സുരേഷ് കോടതിയില്‍ നടത്തിയതെന്നും കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

 



അടുത്ത ഊഴം പിണറായിക്കാണോ എന്ന് കാത്തിരുന്ന് കാണാം. ഇതിനിടയില്‍ ആരെങ്കിലും സ്വാമിയേ ശരണമയപ്പ എന്ന് വിളിച്ചാല്‍ ഞെട്ടരുത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാവേറാകാൻ വനിതകൾക്ക് ട്രെയിനിങ് ; ഫീസ് 500 രൂപ... സംസാരം ഭര്‍ത്താവിനോട് മാത്രം... ഞെട്ടിക്കുന്ന വാർത്ത ‘ജെയ്ഷെ സ്ത്രീകള്‍ നമുക്കിടയിലും  (6 hours ago)

ദേശീയപാത തകര്‍ന്നുവീണ സംഭവത്തില്‍ പ്രതികരണവുമായി സ്‌കൂള്‍ ബസ് ഡ്രൈവര്‍  (6 hours ago)

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വറിനെ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തു  (7 hours ago)

പുടിനുള്ള രാഷ്ട്രപതിയുടെ വിരുന്നില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല  (7 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെയും ഡ്രൈവറെയും പ്രതി ചേര്‍ത്തു  (7 hours ago)

ഭാഗ്യദേവത വിളിച്ചിട്ടും ഫോൺ എടുത്തില്ല!! big ടിക്കറ്റിൽ ഇന്ത്യക്കാരന് 57 കോടിയിലേറെ സമ്മാനം ടിക്കറ്റ് എടുത്തത് സഹപ്രവർത്തകന്റെ നിർബന്ധത്തിൽ  (7 hours ago)

കോളടിച്ച് പ്രവാസികൾ ബോട്ടിം ആപ് വഴി പണം കൊയ്യാം ഒമാൻ റിയാൽ കുതിച്ചുയർന്നു .. ബഹ്റൈനും കുവൈത്തും ഒപ്പം !!  (7 hours ago)

ഷാംപൂ കുപ്പിയിൽ ഒളിപ്പിച്ചത്!! യാത്രക്കാരനെ തൂക്കിയെടുത്ത് കസ്റ്റംസ് ..ഖത്തറിലേക്ക് കടത്താൻ ശ്രമിച്ചു..തൂങ്ങി പിന്നിൽ വൻ സംഘം  (8 hours ago)

പ്രവാസികൾ പിടിയിൽ താമസ വിലാസ രേഖ തിരുത്തി മൂന്നംഗ സംഘം കുവൈത്തിൽ അറസ്റ്റിൽ  (8 hours ago)

സ്വന്തം വിവാഹസല്‍ക്കാരത്തിന് വീഡിയോ കോളിലൂടെ പങ്കെടുത്ത് നവദമ്പതികള്‍  (8 hours ago)

ശബരിമലയില്‍ ഇനി കേരള സദ്യയൊരുക്കുമെന്ന് ബോര്‍ഡ് യോഗത്തില്‍ തീരുമാനം  (8 hours ago)

വേണു ഗോപാലകൃഷ്ണനെതിരെയുള്ള ലൈംഗികപീഡന പരാതി മദ്ധ്യസ്ഥതയിലൂടെ തീര്‍ത്തുകൂടെയെന്ന് സുപ്രീംകോടതി  (9 hours ago)

കൊല്ലത്ത് നിര്‍മാണത്തിലിരുന്ന ദേശീയപാതയുടെ ഒരുഭാഗം ഇടിഞ്ഞുതാഴ്ന്നു  (9 hours ago)

നിയമപരമായി നിലനിൽക്കാത്ത കുറ്റമാണ് രാഹുലിനെതിരേ ആരോപിക്കപ്പെട്ടത്; പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എസ്. രാജീവ് ഹൈക്കോടതിയിൽ കത്തിക്കയറി: നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും...  (9 hours ago)

അപൂർവമായ ‘ഫീറ്റസ് ഇന്‍ ഫീറ്റു’ ശസ്ത്രക്രിയ വിജയകരമായി നടത്തി അമൃത ആശുപത്രി...  (9 hours ago)

Malayali Vartha Recommends