ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ 24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

ഓണം വാരാഘോഷത്തിന്റെ സമാപന ചടങ്ങിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ വിശിഷ്ടാതിഥിയായി പങ്കെടുക്കുമെന്ന് ടൂറിസം മന്ത്രി പി.സി.വിഷ്ണുനാഥ്.
സംസ്ഥാനതല ഓണം ടൂറിസം വാരാഘോഷം 24 മുതൽ 30 വരെ ജില്ലയിലെ 35 വേദികളിലായി വിപുലമായി സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 24ന് നിശാഗന്ധിയിൽ വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും.
ചലച്ചിത്ര താരം കുഞ്ചാക്കോ ബോബൻ വിശിഷ്ടാതിഥിയാകും.ഉദ്ഘാടനത്തിന് മുന്നോടിയായി വൈകുന്നേരം 5.30ന് ചലച്ചിത്രതാരം ശോഭനയുടെ നൃത്തപരിപാടിയും അരങ്ങേറും.വിനോദ സഞ്ചാരികൾ കൂടി പങ്കാളികളാകുന്ന തരത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്.
"
https://www.facebook.com/Malayalivartha

























