ചേർത്തലയിൽ മുന്‍ സി.പി.ഐ.എം നേതാവ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി;അഡ്വ. ജ്യോതി പി.എസാണ് കളം മാറിയത്
മുന്‍ സി.പി.ഐ.എം നേതാവ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. അഡ്വ. ജ്യോതി പി.എസാണ് ചേര്‍ത്തലയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.അരൂരില്‍ പാര്‍ട്ടി പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് ഇദ്ദേഹം സി.പി.ഐ.എം വിട്ടിരുന്നു. തണ്ണീര്‍മുക്കം മുന്‍ പഞ്ചായത്ത് പ്രസിഡണ്ടാണ് ജ്യോതി പി.എസ്.സി.പി.ഐ.എം മരുത്തോര്‍വട്ടം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു.അതെ സമയം മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ ഉയർന്ന തർക്കങ്ങൾക്ക് സമവായമുണ്ടാക്കാൻ അടിയന്തിര ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിന് സാധിച്ചില്ല. സിപിഎം സ്ഥാനാർത്ഥിയെ യുഡിഎഫും ബിജെപിയും സ്ഥാനാർത്ഥികളെ നിശ്ചയിച്ച ശേഷം പ്രഖ്യാപിക്കാമെന്നാണ് ധാരണ. സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും നിർദ്ദേശിച്ച കെആർ ജയാനന്ദയുടെ പേര് മണ്ഡലം കമ്മിറ്റി തള്ളിയിരുന്നു. ഇതോടെ നാളെ മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചേക്കില്ലെന്നാണ് വിവരം.മണ്ഡലം കമ്മിറ്റിയിൽ പങ്കെടുത്ത 33 പേരിൽ ജയാനന്ദനെ അനുകൂലിച്ചത് അഞ്ച് പേര് മാത്രമാണ്. ഒരു ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒഴികെ മറ്റെല്ലാ സെക്രട്ടറിമാരും എതിർത്തു. സ്ഥാനാർത്ഥിക്ക് ജനപിന്തുണ ഇല്ലെന്നാണ് കമ്മിറ്റിയിലുയർന്ന വിമർശനം. ജയാനന്ദക്ക് ഹിന്ദു വോട്ടുകൾ സമാഹരിക്കാൻ കഴിയില്ലെന്നും വിമർശനം ഉയർന്നു. സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് ജയാനന്ദ. എന്നാൽ സ്ഥാനാർത്ഥി നിർണയത്തിൽ വൻ പൊട്ടിത്തെറിയുണ്ടായ പൊന്നാനിയിൽ ടിഎം സിദ്ധിഖിനെ സ്ഥാനാർത്ഥിയാക്കണമെന്ന് സിപിഎം മണ്ഡലം കമ്മിറ്റിയിലും ആവശ്യമുയർന്നു. എന്നാൽ മണ്ഡലം കമ്മിറ്റി യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായില്ല. തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിടാൻ മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി നിർദ്ദേശിക്കുകയായിരുന്നു. ഈ നിർദ്ദേശം യോഗം അംഗീകരിച്ചു. ഇതോടെ പി നന്ദകുമാർ തന്നെ സ്ഥാനാർത്ഥിയാകുമെന്നാണ് കരുതുന്നത്.
സ്ഥാനാർത്ഥിക്കെതിരെ ജനരോഷം ശക്തമായതിനെ തുടർന്നാണ് ഇന്ന് മണ്ഡലം കമ്മിറ്റി യോഗം ചേർന്നത്. എന്നാൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിൽ ചേരേണ്ടിയിരുന്ന യോഗം നേതാവിന്റെ വീട്ടിലേക്ക് മാറ്റി. മാറഞ്ചേരി ലോക്കൽ സെക്രട്ടറി വിവി സുരേഷിന്റെ വീട്ടിലേക്കാണ് യോഗം മാറ്റിയത്. പാർട്ടി ഓഫീസിൽ പ്രതിഷേധമുണ്ടാകുമെന്ന സൂചനയെ തുടർന്നാണ് യോഗം ഓഫീസിൽ നിന്ന് മാറ്റിയത്. മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി സിപിഎം നിശ്ചയിച്ച പി നന്ദകുമാർ, പ്രവർത്തകർ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട നേതാവ് ടിഎം സിദ്ധിഖ്, പാലോളി മുഹമ്മദ് കുട്ടി തുടങ്ങിയവർ യോഗത്തിനെത്തി.
https://www.facebook.com/Malayalivartha



























