സി.പി.എമ്മിന് കൂടുതല്‍ കാലം ഭരിക്കാന്‍ അവസരം കിട്ടിയാല്‍ അവര്‍ സ്വയം തകരുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്; സി.പി.എമ്മിനെ പുറത്താക്കുക എന്നതായിരിക്കാം ബി.ജെ.പി അജണ്ട; നമ്മള്‍ വിചാരിക്കുന്ന അജണ്ടയല്ല രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുളളതെന്ന് നടന്‍ ശ്രീനിവാസന്‍

ആദ്യം കേരളത്തില്‍ നിന്നും കോണ്‍ഗ്രസിനെ പുറത്താക്കാന്‍ സി.പി.എമ്മിനൊപ്പം ചേരുക, അതിന് ശേഷം സി.പി.എമ്മിനെ പുറത്താക്കുക എന്നതായിരിക്കാം ബി.ജെ.പി അജണ്ടയെന്ന് നടന്‍ ശ്രീനിവാസന്‍. സി.പി.എമ്മിന് കൂടുതല്‍ കാലം ഭരിക്കാന്‍ അവസരം കിട്ടിയാല്‍ അവര്‍ സ്വയം തകരുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നതെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കൂടുതല്‍ കാലം ഭരിക്കുന്തോറും ബംഗാളിലേതു പോലെ കേരളത്തിലും സി.പി.എം തകരും. അതുകൊണ്ട് തുടര്‍ച്ചയായി കേരളത്തില്‍ സി.പി.എമ്മിന് കുറച്ചുകാലം കൂടി ഭരിക്കാന്‍ അവസരം കൊടുക്കുക, പിന്നാലെ അവര്‍ സ്വയം തകരും എന്ന തന്ത്രമാണ് ബി.ജെ.പി മുന്നോട്ട് വയ്ക്കുന്നത്. അങ്ങനെയുളള ബുദ്ധിപരമായ നീക്കമാണ് നടത്തുന്നത്. ഇതൊന്നും സാധാരണ ബുദ്ധികൊണ്ട് നമുക്കൊന്നും സങ്കല്‍പ്പിക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല. ഇവനോടൊക്കെ എന്ത് പറയാനെന്നും ശ്രീനിവാസന്‍ പറഞ്ഞു.
സ്വര്‍ണക്കടര്‍ത്ത് കേസിന് പിന്നിലെ സത്യം പുറത്ത് വരില്ലെന്നാണ് എനിക്ക് തോന്നുന്നത്. നമ്മള്‍ വിചാരിക്കുന്ന അജണ്ടയല്ല രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുളളത്. പാര്‍ട്ടികളുടെ നടപടി വളരെ ലളിതമാണെന്ന് നമുക്ക് തോന്നും. എന്നാല്‍ കുഴപ്പം പിടിച്ച അദൃശ്യശക്തികള്‍ ഇതിനുളളില്‍ കളിക്കുകയാണ്. അതുകൊണ്ടാണ് ഈ കേസിനു പിന്നിലെ സത്യം സത്യസന്ധമായി പുറത്ത് വരുമെന്ന് എനിക്ക് വിശ്വാസമില്ലെന്ന് പറയുന്നതെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.
ഇ. ശ്രീധരന്‍ ബി.ജെ.പി നല്‍കിയ വാഗ്ദാനങ്ങളിലേതെങ്കിലും ഒന്നില്‍ ചിലപ്പോള്‍ വീണുപോകാം. അദ്ദേഹത്തിന് ആരാണ് വാഗ്ദാനം നല്‍കിയതെന്നറിയില്ലല്ലോ. തീര്‍ച്ചയായും അദ്ദേഹത്തിനെന്തൊക്കെയോ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. അദ്ദേഹത്തെ പോലൊരു നല്ല മനുഷ്യന്‍ ട്വന്റി-ട്വന്റി പോലൊരു പ്രസ്ഥാനത്തിലായിരുന്നു വരേണ്ടിയിരുന്നതെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha



























