തെരുവിലിറങ്ങി പ്രതിഷേധിച്ച പ്രവര്‍ത്തകരെ അവഗണിച്ച് സിപിഎം; പൊന്നാനിയില്‍ പി. നന്ദകുമാര്‍ തന്നെ മത്സരിക്കും

സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പേരില്‍ പൊന്നാനിയില്‍ തെരുവിലിറങ്ങി പ്രതിഷേധിച്ച പ്രവര്‍ത്തകരെ അവഗണിച്ച് സിപിഎം. മണ്ഡലത്തില്‍ പി. നന്ദകുമാര്‍ തന്നെ മത്സരിക്കുമെന്ന് സിപിഎം അറിയിച്ചു.
അതേസമയം, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.എം. സിദ്ദിഖിനായി മണ്ഡലം കമ്മിറ്റിയില്‍ ശക്തമായ ആവശ്യമുയര്‍ന്നെങ്കിലും അന്തിമ തീരുമാനം സംസ്ഥാന നേതൃത്വം എടുക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.
സിഐടിയു അഖിലേന്ത്യാ സെക്രട്ടറിയായ പി.നന്ദകുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ടു പ്രതിഷേധം തെരുവിലെത്തിയത് പാര്‍ട്ടിനേതൃത്വത്തിനു തലവേദനയായിരുന്നു.
https://www.facebook.com/Malayalivartha



























