നിയമനം സുപ്രീംകോടതി മാര്‍ഗരേഖകള്‍ക്ക് വിരുദ്ധം; ഡോ. വിശ്വാസ് മേത്തയെ സംസ്ഥാന മുഖ്യവിവരാവകാശ കമീഷണറായി നിയമിക്കുന്നതിനെതിരെ ഹൈകോടതിയില്‍ ഹർജി

മുന്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയെ സംസ്ഥാന മുഖ്യവിവരാവകാശ കമീഷണറായി നിയമിക്കുന്നതിനെതിരെ ഹൈകോടതിയില്‍ ഹരജി. മേത്ത ചീഫ് സെക്രട്ടറിയായിരിക്കെ നല്കിയ വിജ്ഞാപനപ്രകാരമാണ് നിയമനം നടത്താനൊരുങ്ങുന്നതെന്നും അദ്ദേഹത്തെ ശിപാര്‍ശ ചെയ്ത നടപടി സുതാര്യമല്ലെന്നും ചൂണ്ടിക്കാട്ടി തിരുവനന്തപുരം കവടിയാര്‍ സ്വദേശി എം.എല്‍. രവീന്ദ്രനാഥാണ് ഹരജി നല്‍കിയത്.
ചീഫ് സെക്രട്ടറി എന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ചാവാം സര്‍ക്കാറിെന്റ ശിപാര്‍ശ നേടിയതെന്നാണ് ഹരജിയിലെ ആേരാപണം. നിയമനം സുപ്രീംകോടതി മാര്‍ഗരേഖകള്‍ക്ക് വിരുദ്ധമാണ്. നിയമനം തടയണമെന്നും ഹരജി തീര്‍പ്പാകുന്നതുവരെ പദവി ഏറ്റെടുക്കുന്നത് വിലക്കണമെന്നുമാണ് ഹരജിയിലെ മറ്റാവശ്യങ്ങള്‍
https://www.facebook.com/Malayalivartha



























