കോഴിക്കോട് ജില്ലയിൽ ബേപ്പൂർ ഉൾപ്പടെയുള്ള 13 മണ്ഡലങ്ങളിലും മികച്ച വിജയം നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷനും ബേപ്പൂരിലെ സിപിഎം സ്ഥാനാർത്ഥിയുമായ എ. മുഹമ്മദ് റിയാസ്

പാർട്ടിയിൽ ആര് വേണം ആര് സ്ഥാനാർത്ഥി ആകണം ,ആര് മത്സരിക്കണം ,വേണ്ട എന്നൊക്കെ തീരുമാനിക്കുന്നത് മുഖ്യന്റെ നേരിട്ടുള്ള ഇടപെടൽ കൊണ്ടാണ് എന്നാണ് പൊതുവെ ഉള്ള ധാരണ .
സംസ്‌ഥാന സെക്രട്ടറിയറ്റിന്റെ കടുംവെട്ടും ഒപ്പം സ്ഥാനാർത്ഥി നിർണയത്തിലെ പ്രാദേശിക വിവാദവും പൊടിപൊടിക്കുമ്പോൾ പിണറായി ഭരണത്തുടർച്ച നേടിയാൽ രൂപീകരിക്കുന്ന മന്ത്രിസഭയിലെ നീക്കവും ചർച്ചാ വിഷയമാകുകയാണ് .മന്ത്രിസഭയിൽ പിണറായിയുടെ മരുമകൻ റിയാസും ഇടം പിടിക്കുമല്ലോ എന്ന ചോദ്യമാണ് ഇതിൽ പ്രധാനമായും ഉയർന്നു കേൾക്കുന്നത് .അതിനാൽ തന്നെ പല കാര്യങ്ങൾക്കും സഖാക്കൾക്ക് ഉത്തരമില്ല .
പൊന്നാനിയിലും കുറ്റിയാടിയിലും ഉണ്ടായ വിവാദങ്ങൾ പൊടിപൊടിക്കുകയാണ് .അതിനിടയിൽ ഒട്ടുമിക്ക മണ്ഡലങ്ങളിലും ഉയരുന്ന ഭിന്ന സ്വരം പാർട്ടിക്ക് തലവേദന തന്നെയാണ്.കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ കൂടുതൽ തൃപ്തിപ്പെടുത്താനായി സി പി എം ഘടകകഷികളുടെ സീറ്റ് വെട്ടിക്കുറച്ചു എന്ന ആക്ഷേപവും ഉണ്ട്.
ഇതിനിടയിലാണ് സിപിഎമ്മിന്റെ സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകൻ മുഹമ്മദ് റിയാസിന്റെ കാര്യത്തിൽ വൻ പ്രതിഷേധം ഉയരുന്നത് . ബേപ്പൂരിൽ നിന്നാണ് റിയാസ് മത്സരിക്കുന്നത്. മുഖ്യമന്ത്രിയുടെ മരുമകനായതുകൊണ്ടല്ല പാർട്ടിയുടെ യുവമുഖവും ഡിവൈഎഫ്ഐ അഖിലേന്ത്യ സെക്രട്ടറിയുമായ റിയാസ് നിരവധി പ്രക്ഷോഭങ്ങളിൽ സംഘടനയുടെ മുന്നണി പോരാളിയായിരുന്നതിനാലാണ് സീറ്റ് നൽകിയതെന്നാണ് പാർട്ടി വിശദീകരണം.
എന്നാൽ ഇതിനെതിരെ യുവനേതാക്കൾക്കിടയിൽ അതൃപ്തിയുണ്ട്.റിയാസിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലത്തിൽ പ്രചാരണത്തിന് ഇറങ്ങിയേക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. തുടർഭരണം കിട്ടിയാൽ മന്ത്രിസഭയിൽ റിയാസും ഇടംപിടിക്കുമെന്നാണ് വിലയിരുത്തൽ. ജി സുധാകരൻ അടക്കമുള്ള കരുത്തരായവരെ ഒഴിവാക്കി നിർത്തുകയും പകരം തന്റെ മരുമകനെ നിയമസഭയിലെത്തിച്ച് മന്ത്രിയാക്കാനുള്ള പിണറായിയുടെ നീക്കത്തിനെതിരെ കൂടുതൽ നേതാക്കൾ വരും ദിവസങ്ങളിൽ പരസ്യപ്രതികരണവുമായി എത്തിയേക്കും.
പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി വിജയരാഘവൻ, മന്ത്രി എ കെ ബാലൻ തുടങ്ങിയവരുടെ ഭാര്യമാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നത് ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു . വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ ബാലന്റെ ഭാര്യ ജമീലയ്ക്ക് സീറ്റ് നിഷേധിച്ചുവെങ്കിലും വിജയരാഘവന്റെ ഭാര്യ ബിന്ദു ഇരിങ്ങാലക്കുടയിൽ നിന്നും സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചു.
കോഴിക്കോട് ജില്ലയിൽ ബേപ്പൂർ ഉൾപ്പടെയുള്ള 13 മണ്ഡലങ്ങളിലും മികച്ച വിജയം നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷനും ബേപ്പൂരിലെ സിപിഎം സ്ഥാനാർത്ഥിയുമായ എ. മുഹമ്മദ് റിയാസ്.
1991ലെ ബേപ്പൂർ മോഡൽ വിജയം ഈ തെരെഞ്ഞെടുപ്പിലും ബേപ്പൂരിൽ ആവർത്തിക്കുകയാണ് എന്നും അതിനായി ബേപ്പൂരിലെ കോലീബി സഖ്യത്തെ അതിശക്തമായി നേരിടുമെന്നും റിയാസ് പറഞ്ഞു.സിപിഎമ്മിൻ്റെ സിറ്റിംഗ് സീറ്റായ ബേപ്പൂരിൽ നിലവിലെ എംഎൽഎയായ വി.കെ.സി.മമ്മദ് കോയക്ക് പകരമായിട്ടാണ് മുഹമ്മദ് റിയാസിനെ സിപിഎം ഇറക്കുന്നത്. യുഡിഎഫിൽ ഇതുവരെ കോണ്‍ഗ്രസ് മത്സരിച്ചു വന്നിരുന്ന ബേപ്പൂര്‍ സീറ്റ് ഇക്കുറി മുസ്ലീം ലീഗിന് വിട്ടുകൊടുത്തിരിക്കുകയാണ്. ബിജെപിക്കും നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണിത്.
https://www.facebook.com/Malayalivartha

























