കുന്നംകുളത്ത് വീടിന് തീപിടിച്ചു.. ആറംഗകുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...

കുന്നംകുളത്ത് അക്കിക്കാവിൽ വീടിന് തീപിടിച്ചു. ആറംഗ കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അക്കിക്കാവ് തറമേൽ മാധവന്റെ വീട് ആണ് കത്തി നശിച്ചത്. പുക ഉയരുന്നത് കണ്ട ഉടനെ വീട്ടുകാർ പുറത്തേക്ക് ഓടുകയായിരുന്നു. വീട് പൂർണമായി കത്തിനശിച്ചു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അടുക്കള ഭാഗത്ത് നിന്ന് തീ ഉയരുന്നത് കണ്ടതോടെ വീട്ടുകാർ പുറത്തേക്ക് ഇറങ്ങി ഓടി. നിമിഷനേരം കൊണ്ട് തീ ആളിക്കത്തി. പ്രായമായവർ ഉൾപ്പടെ ആറുപേരാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ പുറത്തേക്ക് ഓടിയതിനാൽ വൻ അപകടം ഒഴിവായി.
നാട്ടുകാർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കുന്നംകുളത്ത് നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. വിവരം അറിഞ്ഞ് പൊലീസും സ്ഥലത്തെത്തിയിരുന്നു.
"
https://www.facebook.com/Malayalivartha
























