കുറ്റ്യാടിയില്‍ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം; കേരള കോണ്‍ഗ്രസ് (എം) നു സീറ്റ് വിട്ടുനല്‍കിയതിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങിയത് ആയിരക്കണക്കിന് പ്രവര്‍ത്തകർ

കേരള കോണ്‍ഗ്രസ് (എം) നു സീറ്റ് വിട്ടുനല്‍കിയതിനെതിരെ കുറ്റ്യാടിയില്‍ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. സിപിഎം മത്സരിച്ചിരുന്ന സീറ്റ് വിട്ടുനല്‍കിയതിനെതിരെ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് തെരുവിലിറങ്ങിയത്.
വൈകുന്നേരം നാലോടെയാണ് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പ്രകടനവുമായി നഗരത്തിലെത്തിയത്. പാര്‍ട്ടിയുടെ ആത്മാഭിമാനം വീണ്ടെടുക്കാന്‍ സീറ്റ് തിരിച്ചെടുക്കണമെന്നാണ് ആവശ്യം. സിപിഎം കുന്നുമ്മല്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രകടനം നടക്കുന്നത്. ഇത് രണ്ടാം തവണയാണ് കുറ്റ്യാടിക്കുവേണ്ടി പ്രതിഷേധ റാലി നടക്കുന്നത്.
സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയെന്ന അറിയിപ്പ് ഉണ്ടായതിനു പിന്നാലെ വനിതകളടക്കം ഇരുനൂറോളം പ്രവര്‍ത്തകര്‍ പാര്‍ട്ടി പതാകകളുമായി തെരുവില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നത്തെ പ്രകടനവും.
കഴിഞ്ഞ തവണ കുറ്റ്യാടിയില്‍ സിപിഎം പരാജയപ്പെട്ടിരുന്നു. കെ.കെ. ലതിക 1157 വോട്ടിനാണ് പരാജയപ്പെട്ടത്. ഇത്തവണ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.പി.കുഞ്ഞമ്മദ്കുട്ടി സിപിഎം സ്ഥാനാര്‍ഥിയായി എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കി സീറ്റ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് നല്കി. ഇതോടെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധമുയര്‍ന്നു. കുഞ്ഞമ്മദ്കുട്ടിയുടെ ചിത്രമുള്ള ബോര്‍ഡുകള്‍ മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha

























