സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നു മുതിര്‍ന്ന ബിജെപി നേതാവ് പി.പി.മുകുന്ദന്‍.. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ രണ്ടു മണ്ഡലങ്ങളില്‍ മല്‍സരിക്കുന്നതിൽ ബി.ജെ.പിയുടെ പല മുതിര്‍ന്ന നേതാക്കൾക്കും അതൃപ്തി

നേതൃത്വം അപക്വമായ ശൈലിയിലേക്കു പോയതുകൊണ്ടാണു ശോഭാ സുരേന്ദ്രന്റെ പ്രശ്‌നം വഷളായത്. രോഗം വരുമ്പോള്‍തന്നെ ചികില്‍സിക്കണം. നേതൃത്വത്തിന്റെ കഴിവില്ലായ്മ കൊണ്ടാണു പരിഹരിക്കാന്‍ പറ്റാതെ പോയത്. ഇപ്പോഴെങ്കിലും വെടി നിര്‍ത്തണം. എങ്കിലേ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എന്തെങ്കിലും സാധ്യതയുള്ളൂ. ചര്‍ച്ച ചെയ്യാപ്പെടാത്ത വിധം ഈ വിവാദം അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ ദോഷം ചെയ്യും. ലക്ഷക്കണക്കിനു പേര്‍ പിന്നിലുണ്ടെന്നു മനസ്സിലാക്കുന്ന നായകനാകണം പാര്‍ട്ടി പ്രസിഡന്റ്. ആ നിലയിലേക്ക് കെ.സുരേന്ദ്രന്‍ ഉയര്‍ന്നില്ല. വീട്ടിലെ കുട്ടി വഴിതെറ്റിപ്പോകുന്നുണ്ടെങ്കില്‍ വളര്‍ത്തുന്നവര്‍ക്ക് ഉത്തരവാദിത്തമുണ്ട്. പ്രസ്ഥാനത്തിനുവേണ്ടി ആയിരക്കണക്കിനാളുകള്‍ ജയിലില്‍ പോയി. നൂറുകണക്കിനു പേര്‍ മരിച്ചു. ജനസംഘകാലം മുതല്‍ പ്രവര്‍ത്തിച്ചവര്‍ നിഷ്‌ക്രിയരായി. ഇവരെയൊന്നും സജീവമാക്കാന്‍ കഴിയുന്നില്ല. കേരളത്തിലെ സംഘടനാ കാര്യങ്ങളില്‍ വി.മുരളീധരന്റെ ഇടപെടലിനെക്കുറിച്ചു പ്രചാരണം നടക്കുന്നുണ്ട്. ആരിടപെട്ടാലും കുഴപ്പമില്ല, ലക്ഷ്യസ്ഥാനത്ത് പ്രസ്ഥാനത്തെ എത്തിക്കാന്‍ കഴിയണം.
ലാളിത്യത്തോടെ പൊതുപ്രവര്‍ത്തനം നടത്തിയവരാണു ബിജെപി നേതാക്കള്‍. രണ്ടു സ്ഥലത്തു മത്സരിക്കുന്നതുകൊണ്ടാകാം സുരേന്ദ്രന്‍ പ്രചാരണത്തിനു ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നത്. എന്നാലും താഴത്തെ നിലയിലുള്ള പ്രവര്‍ത്തകരുടെ മനസ്സില്‍ അതു ഹിതകരമായി തോന്നില്ല. എന്‍ഡിഎ എന്ന മുന്നണി കേരളത്തില്‍ പേരിനു മാത്രമാണ്. പലരും കൊഴിഞ്ഞുപോയി. ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ല. മറ്റു രണ്ടു മുന്നണികളും വളരെ സംഘടിതമായ ശക്തിയാണ്. നിഷ്പക്ഷമതികളുടെ വോട്ടാണു തിരഞ്ഞെടുപ്പില്‍ പ്രധാനം. അവര്‍ ജയിക്കുന്നവര്‍ക്കും ശക്തര്‍ക്കുമൊപ്പമേ നില്‍ക്കൂ. ജയിക്കും എന്ന തോന്നലുണ്ടാക്കാനാകണം. ഒ.രാജഗോപാലിന്റെ ചില പ്രസ്താവനകള്‍ ദീര്‍ഘദൃഷ്ടിയോടെയുള്ളതല്ല. വാക്കിന്റെ വില നോക്കിയല്ല അദ്ദേഹം സംസാരിക്കുന്നത്. വരും വരായ്കകള്‍ ചിന്തിക്കുന്നുമില്ല. പാര്‍ട്ടിയില്‍ രാജഗോപാലിന് എല്ലാ പരിഗണനയും കിട്ടിയിട്ടുണ്ട്. കേന്ദ്രത്തില്‍ മന്ത്രി വരെയായി. നേമത്തു കെ.മുരളീധരന്‍ കരുത്തനായ പ്രതിയോഗിതന്നെയാണ്. വട്ടിയൂര്‍ക്കാവില്‍ മുരളി ജയിച്ചു, പകരക്കാരന്‍ വന്നപ്പോള്‍ തോറ്റു. വടകരയില്‍ പി.ജയരാജനെപ്പോലെ ഒരാളെ തോല്‍പിച്ച് അവിടെയും ജയിച്ചു. എതിരാളിയുടെ ശക്തി കുറച്ചു കാണരുത്. വ്യക്തിപ്രഭാവവും വോട്ടര്‍മാര്‍ ശ്രദ്ധിക്കും.
https://www.facebook.com/Malayalivartha






















