ഞെട്ടലോടെ പദ്മജ... എംപി സ്ഥാനമുളളപ്പോള്‍ മത്സരിക്കാനാകില്ലത്രെ; സുരേഷ്‌ഗോപിക്കെതിരെ പരാതി നല്‍കുമെന്ന് പറഞ്ഞ് രംഗത്തെത്തിയ ടിഎന്‍ പ്രതാപനെ അതേ നാണയത്തില്‍ നേരിടാന്‍ സുരേഷ് ഗോപി; ബിജെപിയില്‍ നിന്നും ചാടിക്കാന്‍ പ്രതാപന്‍ നടത്തുന്ന ശ്രമത്തിനെതിരെ ആഞ്ഞടിക്കാനുറച്ച് സുരേഷ് ഗോപി

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇല്ലാത്ത ഒരു കാര്യം സുരേഷ് ഗോപിയ്‌ക്കെതിരെ ഉന്നയിക്കുകയാണ് ടിഎന്‍ പ്രതാപന്‍ എംപി. രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്ത എം.പിയായ സുരേഷ്‌ഗോപിയ്ക്ക് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്‌നത്തില്‍ മത്സരിക്കാനാകില്ലെന്ന വാദവുമായി പ്രതാപന്‍ രംഗത്തെത്തിയത്.
ഇക്കാര്യത്തില്‍ സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും അഭിഭാഷകരുമായി ചര്‍ച്ചയില്‍ സുരേഷ്‌ഗോപിയെ അയോഗ്യനാക്കാന്‍ വകുപ്പുണ്ടെന്ന് ഉപദേശം ലഭിച്ചതായാണ് ടി.എന്‍ പ്രതാപന്‍ എം.പി വ്യക്തമാക്കിയത്. രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്താല്‍ ആ പദവിയെ കളങ്കപ്പെടുത്തരുത്. അങ്ങനെയുണ്ടായാല്‍ ചോദ്യം ചെയ്യുമെന്ന് ടി.എന്‍ പ്രതാപന്‍ പറഞ്ഞു.
എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളുടെ വാദം അസംബന്ധമെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. സുരേഷ്‌ഗോപി മത്സരിക്കാനെത്തിയതോടെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വല്ലാതെ വിഭ്രാന്തി ബാധിച്ചിരിക്കുകയാണ്. മുന്‍പ് പഞ്ചാബിലും രാജസ്ഥാനിലും ഇത്തരം സംഭവമുണ്ടായിട്ടുണ്ട്. അന്ന് കോണ്‍ഗ്രസ് അംഗങ്ങളായിരുന്നു മത്സരിച്ചത്.
കോണ്‍ഗ്രസ് വാദം നിയമപരമായി നിലനില്‍ക്കില്ല. കോണ്‍ഗ്രസിന്റെ മുട്ടും കാലും വിറച്ചു തുടങ്ങിയതായും ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു. സുരേഷ്‌ഗോപിക്കെതിരെ നിയമ നടപടിയെടുക്കുന്നത് ജനാധിപത്യാവകാശത്തെ നിഷേധിക്കലാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വിശ്രമത്തിലായ സുരേഷ് ഗോപി ഉടന്‍ മടങ്ങിയെത്തി പ്രതാപന് മറുപടി നല്‍കും.
എനിക്കീ തൃശൂര് വേണം. നിങ്ങളെനിക്ക് ഈ തൃശൂര് തരണം, ഈ തൃശൂര് ഞാനിങ്ങെടുക്കുവാ... എനിക്ക് വേണം ഈ തൃശൂര്‍. അങ്ങനെ സംഭവിക്കും. സംഭവിക്കട്ടെ' തേക്കിന്‍കാട് മൈതാനിയില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സൂപ്പര്‍താരം സുരേഷ് ഗോപി നടത്തിയ പഞ്ച് ഡയലോഗാണിത്. ഫലം വന്നപ്പോള്‍ സുരേഷ്‌ഗോപി തോറ്റെങ്കിലും ആ ഡയലോഗിന്റെ മാറ്റൊലി ഇപ്പോഴും കേരളത്തില്‍ മുഴങ്ങിക്കേള്‍ക്കുന്നുണ്ട്. ട്രോളായും അല്ലാതെയും. വിശേഷിച്ചും, നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപി അങ്കത്തിനിറങ്ങുന്ന സാഹചര്യത്തില്‍.
തൃശൂരില്‍ സൂപ്പര്‍ താര പരിവേഷവുമായി സുരേഷ് ഗോപിയിറങ്ങുമ്പോള്‍ അത്ഭുതങ്ങള്‍ തന്നെയാണ് ബിജെപി പ്രതീക്ഷിക്കുന്നത്. വടക്കുംനാഥന്റെ മണ്ണ് ചരിത്രത്തിലാദ്യമായി ഇത്തവണ ബിജെപിക്കൊപ്പം നില്‍ക്കുമോ? സിപിഐ സീറ്റു നിലനിര്‍ത്തുമോ? അതോ കോണ്‍ഗ്രസ് തിരിച്ചുപിടിക്കുമോ? എന്ന ചോദ്യം ബാക്കിയാണ്.
എല്‍ഡിഎഫ് പിടിച്ചെടുത്ത മണ്ഡലമാണ് തൃശൂര്‍. 1991 മുതല്‍ 2011 വരെ കോണ്‍ഗ്രസിന്റെ തേറമ്പില്‍ രാമകൃഷ്ണന്‍ നിയമസഭയിലെത്തിയ തൃശൂര്‍ കഴിഞ്ഞ തവണയാണ് കോണ്‍ഗ്രസിനെ കൈവിട്ടത്. ലീഡര്‍ കെ കരുണാകരന്റെ മകള്‍ പദ്മജ വേണുഗോപാലിനെ തോല്‍പ്പിച്ച് 2016ല്‍ സഭയിലെത്തിയത് സിപിഐയുടെ വിഎസ് സുനില്‍കുമാര്‍.
6,987 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു സുനില്‍ കുമാറിന്റെ ജയം. 2011ല്‍ തേറമ്പില്‍ രാമകൃഷ്ണന്‍ 16,169 വോട്ടിന് ജയിച്ച മണ്ഡലത്തിലായിരുന്നു പദ്മജയുടെ തോല്‍വി. ഇത്തവണയും പദ്മജ തന്നെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ടേം നിബന്ധനകള്‍ കര്‍ശനമാക്കിയതോടെ സുനില്‍കുമാറിന് സീറ്റില്ലാതായി. പി ബാലചന്ദ്രനാണ് സിപിഐക്ക് വേണ്ടി മത്സരിക്കുന്നത്. 2011ല്‍ തേറമ്പിലിനോട് തോറ്റ സ്ഥാനാര്‍ത്ഥിയാണ് ബാലചന്ദ്രന്‍.പദ്മജയുടെ ഏറ്റവും വലിയ മേല്‍വിലാസം ലീഡര്‍ കെ കരുണാകരന്റെ മകള്‍ എന്നതാണ്.
ലോക്‌സഭയില്‍ മൂന്നാം സ്ഥാനത്തായി പോയെങ്കിലും ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ബിജെപിയുടേത്. 2,93,822 ലക്ഷം വോട്ടാണ് സുരേഷ് ഗോപി സ്വന്തമാക്കിയത്, പോള്‍ ചെയ്തതിന്റെ 28.2 ശതമാനം വോട്ടുകള്‍. രണ്ടാം സ്ഥാനത്തെത്തിയ സിപിഐയുടെ രാജാജി മാത്യു തോമസിന് കിട്ടിയത് 3,21,456 വോട്ടുകള്‍. വിജയിച്ച കോണ്‍ഗ്രസിന്റെ ടിഎന്‍ പ്രതാപന് ലഭിച്ചത് 4,15,089 വോട്ടും.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 102,681 വോട്ടുമാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥി കെപി ശ്രീശന് കിട്ടിയിരുന്നത്. ഇതാണ് സുരേഷ് ഗോപി ഏകദേശം മൂന്നു ലക്ഷത്തിലേക്ക് ഉയര്‍ത്തിയത്. 17.05 ശതമാനം കൂടുതല്‍ വോട്ടാണ് സൂപ്പര്‍താര ബലത്തില്‍ ബിജെപിയുടെ പെട്ടിയിലെത്തിയത്.
2016ല്‍ വിഎസ് സുനില്‍കുമാര്‍ നേടിയത് 53,664 വോട്ടാണ്. പത്മജ സ്വന്തമാക്കിയത് 46,677 വോട്ട്. ബിജെപിക്കു വേണ്ടി മത്സരിച്ച മുതിര്‍ന്ന നേതാവ് ബി ഗോപാലകൃഷ്ണന്‍ നേടിയത് 24,748 വോട്ടും. ആ പ്രകടനം ഏറെ മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് ബിജെപി. ലോക്‌സഭാ പോരാട്ടത്തില്‍ തൃശൂര്‍ നിയോജക മണ്ഡലത്തില്‍ 37,641 വോട്ടാണ് സുരേഷ് ഗോപിക്ക് കിട്ടിയിരുന്നത്. അതോടെയാണ് മത്സരം കടുക്കുന്നത്.
"
https://www.facebook.com/Malayalivartha

























