അയ്യപ്പഭക്തര്‍ ഇന്നു മുതല്‍ ഒത്തുചേരുന്നു, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍, ശബരിമല കര്‍മസമിതി ദേശീയ ജനറല്‍ സെക്രട്ടറി എസ്.ജെ.ആര്‍. കുമാര്‍, സംന്യാസിവര്യര്‍, ആചാര്യ ശ്രേഷ്ഠര്‍, സമുദായ സംഘടനാ നേതാക്കള്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുക്കും

ഉഗ്രശപഥവുമായി വിശ്വാസികള്‍ അഞ്ച് കൊല്ലം നിലം തൊടില്ല. വേട്ടയ്‌ക്കൊരു മകനായി വിശ്വാസ സംരക്ഷണത്തിനായി വീണ്ടും മക്കളിറങ്ങി. ഇനി രക്ഷയില്ല നെട്ടോട്ടമോടുകയാണ് സഖാക്കന്‍മാര്‍. തിരഞ്ഞെടുപ്പല്ലേ പഞ്ചായത്ത് തിരഞ്ഞെടുപ്പല്ല നിയമസഭ. ലോക്‌സഭയിലെ അവസ്ഥ വരുമോ എന്തോ. ഏതായാലും വേട്ടയാടപ്പെട്ട അയ്യപ്പഭക്തര്‍ ഒത്തുചേര്‍ന്നു തുടങ്ങി.
16000ത്തിലധികം കേസുകളിലായി 57000ത്തിലധികം ഭക്തര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയവര്‍ ഒറ്റക്കെട്ടായി രംഗത്ത്. ശബരിമലയിലെ യുവതീപ്രവേശനത്തെ എതിര്‍ക്കുകയും ആചാര ലംഘനങ്ങള്‍ക്ക് എതിരെ പ്രതികരിക്കുകയും ചെയ്തതിന് ഇടതു സര്‍ക്കാര്‍ വേട്ടയാടിയ അയ്യപ്പ ഭക്തരുടെ കുടുംബസംഗമത്തിന് തുടക്കമായതോടെ മുട്ടിടിക്കുകയാണ് സഖാക്കന്‍മാര്‍ക്ക്.
ശബരിമല കര്‍മസമിതി, ഹിന്ദുഐക്യവേദി എന്നിവയുടെ നേതൃത്വത്തില്‍ 27 വരെയാണ് അയ്യപ്പഭക്തസംഗമങ്ങള്‍. തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ തുടക്കമിടുന്ന ആദ്യ അയ്യപ്പ ഭക്ത സംഗമത്തിലൂടെ കടന്ന് സംസ്ഥാനത്തിന്റെ പലഭാഗത്തും അയ്യപ്പവിശ്വാസികള്‍ ഒത്തുകൂടും. കൊല്ലത്തും കോട്ടയത്തും ഇടുക്കിയിലും എറണാകുളത്തും തൃശൂരിലും കോഴിക്കോട്ടും വയനാട്ടിലും ഇടത് കോട്ടയായ കണ്ണൂരിലും കാസര്‍കോട്ടുമാണ് സംഗമങ്ങള്‍. സമാപനം കുറിച്ചുള്ള അയ്യപ്പഭക്തസംഗമം 27ന് പന്തളത്ത്.
ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍, ശബരിമല കര്‍മസമിതി ദേശീയ ജനറല്‍ സെക്രട്ടറി എസ്.ജെ.ആര്‍. കുമാര്‍, സംന്യാസിവര്യര്‍, ആചാര്യ ശ്രേഷ്ഠര്‍, സമുദായ സംഘടനാ നേതാക്കള്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുക്കും.
നാമജപം നടത്തി പ്രതിഷേധിച്ച അയ്യപ്പഭക്തരെ കള്ളക്കേസില്‍ കുടുക്കിയും കിരാതമായി മര്‍ദിച്ചും ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിലടച്ചും ഇടതു സര്‍ക്കാര്‍ പീഡിപ്പിക്കുകയായിരുന്നു. 16000ത്തിലധികം കേസുകളിലായി 57000ത്തിലധികം ഭക്തര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുത്തു. നാല് കോടിയിലധികം രൂപ പിഴയായി കെട്ടിവച്ചതിനു ശേഷമാണ് ഭക്തര്‍ക്ക് കോടതികളില്‍ നിന്ന് ജാമ്യം ലഭിച്ചത്.
https://www.facebook.com/Malayalivartha

























