പ്രചരണത്തിന്റെ തുടക്കത്തില്‍ തന്നെ ഇടതുമുന്നണിയും ബി.ജെ.പി.യും പണത്തിന്റെ കുത്തൊഴുക്കാണ്; തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഇടതുമുന്നണി സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തി നുണ പ്രചരണത്തിന്റെ വന്‍ കോലാഹലമാണ് നടത്തിയത് എന്ന് രമേശ് ചെന്നിത്തല

പ്രചരണത്തിന്റെ തുടക്കത്തില്‍ തന്നെ ഇടതുമുന്നണിയും ബി.ജെ.പി.യും പണത്തിന്റെ കുത്തൊഴുക്കാണ് നടത്തുന്നത്. കണ്ണഞ്ചിക്കുന്ന പടുകൂറ്റന്‍ ഫ്ക്സ് ബോര്‍ഡുകളാണ് എങ്ങും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഇടതുമുന്നണി സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തി നുണ പ്രചരണത്തിന്റെ വന്‍ കോലാഹലമാണ് നടത്തിയത്. സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ധൂര്‍ത്തടിച്ചത് കോടികളാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ഇടതുമുന്നണി സ്വന്തം നിലയ്ക്കാണ് ഈ പരസ്യപ്രളയം സൃഷ്ടിക്കുന്നത്. ഇത്രയേറെ പണം ഇവര്‍ക്ക് എവിടെ നിന്ന് കിട്ടി? ജനങ്ങളുടെ കയ്യില്‍നിന്ന് പിരിച്ചെടുത്തു എന്ന പറയുന്നതില്‍ അര്‍ത്ഥമില്ല. കോവിഡ് കാരണം ജനങ്ങള്‍ ദുരിതത്തിലാണ്. ജീവിക്കുന്നതിന് തന്നെ പൊതുജനങ്ങള്‍ക്ക് അങ്ങോട്ട് കിറ്റ് കൊടുക്കേണ്ട അവസ്ഥയാണ്. അപ്പോള്‍ ഈ പണം എവിടെ നിന്ന് ഇടതുമുന്നണിക്ക് കിട്ടി.
അഴിമതിപ്പണമാണ് ഒഴുകുന്നത്..
ശബരിമല
----------
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ ഖേദപ്രകടനം മുഖ്യമന്ത്രി തള്ളിയതോടെ ഒരു കാര്യം വ്യക്തമായിരിക്കുന്നു. ശബരിമല വിഷയത്തില്‍ സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും നിലപാടില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല.
സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും നേരത്തെ കടകംപള്ളി സുരേന്ദ്രനെ തള്ളിപ്പറഞ്ഞിരുന്നു. കടകംപള്ളി എന്തിനാണ് ഖേദപ്രകടനം നടത്തിയതെന്ന് അറിയില്ലെന്നാണ് യെച്ചൂരിയും പിണറായിയും പറഞ്ഞ്. രണ്ടുപേരും പറഞ്ഞത് ഒരേ വാചകങ്ങള്‍. സി.പിഎമ്മിന്റെ തനിനിറമാണ് പുറത്തു വന്നിരിക്കുന്നത്.സി.പി.എമ്മും സര്‍ക്കാരും ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നത്.മുഖ്യമന്ത്രി ആവര്‍ത്തിച്ചുപറഞ്ഞു കൊണ്ടിരിക്കുന്ന ഒരു കാര്യമുണ്ട്. ശബരിമലക്കാര്യത്തില്‍ സുപ്രീംകോടതി ഇളവ് വരുത്തിയെന്നും അതിനാലാണ് ശബരിമലയില്‍ പ്രശ്നങ്ങളൊന്നുമില്ലാതെ കാര്യങ്ങള്‍ ഇപ്പോള്‍ നടന്നു പോകുന്നതെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്.
എന്നാല്‍, ശബരിമലയുടെ കാര്യത്തില്‍ സുപ്രീം കോടതി എന്ത് ഇളവാണ് നടത്തിയിട്ടുള്ളത്.? വിധി സ്റ്റേ ചെയ്തിട്ടുണ്ടോ? ഇല്ല. യുവതികളെ പ്രവേശിപ്പിക്കാമെന്ന വിധി അതേ പോലെ ഇപ്പോഴും നിലനില്‍ക്കുന്നു.
സുപ്രീം കോടതി അല്ല, സംസ്ഥാനസര്‍ക്കാരാണ് നിലപാടില്‍ ഇളവ് വരുത്തിയത്.യുവതികളെ നിര്‍ബന്ധപൂര്‍വ്വം ശബരിമലയില്‍ കയറ്റണം എന്ന നിലപാടില്‍ സര്‍ക്കാര്‍ ഇളവ് വരുത്തി. അതോടെ ശബരിമലയിലെ പ്രശ്നങ്ങളും ഇല്ലാതായി. അതാണ് സംഭവിച്ചത്.
ഇത് താത്കാലികം മാത്രമാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും അടിസ്ഥാന നിലപാടില്‍ മാറ്റം വന്നിട്ടില്ല. അതാണ് അപകടകരം.സുപ്രീം കോടതിയിലെ അന്തിമ വിധി വന്നതിനുശേഷം ആവശ്യമെങ്കില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പറയുന്നത് ജനങ്ങളെ വഞ്ചിക്കുന്നതിനാണ്.വിധി വന്നതിനുശേഷം എന്തു ചര്‍ച്ചയാണ് ചെയ്യാന്‍ പോകുന്നത്? അതുകൊണ്ട് എന്തു ഫലമാണുണ്ടാകുക? ഭരണഘടനാ പരമായ ഒരു സര്‍ക്കാരിന് വിധി നടപ്പാക്കാന്‍ ബാദ്ധ്യതയുണ്ട് എന്ന് അന്നും പറയമല്ലോ?
അതല്ല ശരിയായ നിലപാട്. സുപ്രീം കോടതിയില്‍ ഇടതുസര്‍ക്കാര്‍ നല്‍കിയ തെറ്റായ സത്യവാങ്മൂലം ഇപ്പോള്‍ പിന്‍വലിക്കുകയാണ് വേണ്ടത്. അപ്പോള്‍ സുപ്രീം കോടതിയില്‍നിന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്ന വിധി ഉണ്ടാകും.അല്ലാതെ വെള്ളമെല്ലാം ഒഴുകിപോയ ശേഷം അണ കെട്ടിയിട്ട് കാര്യമില്ല. ശബരിമല കാര്യത്തില്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ സത്യവാങ്മൂലം പിന്‍വലിച്ച് ശരിയായത് നല്‍കണം.
മുഖ്യമന്ത്രി ഒരു ചോദ്യത്തിന് മാത്രം മറുപടി പറഞ്ഞാല്‍ മതി. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിനെ അനുകൂലിക്കുന്നോ? അതോ പ്രതികൂലിക്കുന്നോ? ആ ഒരു ചോദ്യത്തിന് മാത്രം മറുപടി പറയാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു.
പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് ഞാന്‍ സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലെയും വോട്ടര്‍ പട്ടിക പരിശോധിച്ചു. 66 മണ്ഡലങ്ങളിലെ 2,16,510 വ്യാജ വോട്ടര്‍മാരുടെ വിവരങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ട്. ശേഷിക്കുന്ന മണ്ഡലങ്ങലുടെ വിവരങ്ങള്‍ അടുത്ത ദിവസം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറും. ആകെ മൂന്നര, നാല് ലക്ഷത്തോളം വ്യാജ വോട്ടര്‍മാരുണ്ടാവുമെന്നാണ് കരുതുന്നത്. ഇത് ജനവിധി അട്ടിമറിക്കുന്നതിന് ചെയ്തതാണ്. ഭരണ കക്ഷിയിലെ ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്ന് സംശയിക്കണം. ഇത് സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും ഞാന്‍ പരാതി നല്‍കുന്നുണ്ട്.
മത്സ്യമേഖലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് കരുതലും ജാഗ്രതയും അനിവാര്യം എന്ന കൊല്ലം ബിഷപ്പിന്റെ ഇടയ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം വസ്തുതകളാണ്. കടലിനെ വില്‍ക്കാനും കടലിന്റെ മക്കളായ മത്സ്യത്തൊഴിലാളികളെ പട്ടിണിയിലാക്കാനുമുള്ള നീക്കങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുകയാണ്. ഇതിനെ എന്തു വില കൊടുത്തും ചെറുക്കണം. അക്കാര്യത്തില്‍ യു.ഡി.എഫ് മത്സ്യത്തൊഴിലാളികളോടൊപ്പമാണ്. കേരളത്തില്‍ ആഴക്കടല്‍ മത്സ്യ സമ്പത്ത് കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം പരാജയപ്പെട്ടത് പ്രതിപക്ഷത്തിന്റെ ജാഗ്രതയോടെയുള്ള ഇടപെടല്‍ കാരണമാണ്. എന്നാല്‍ ഇപ്പോഴും സംശയങ്ങള്‍ അവശേഷിക്കുന്നു. യു.ഡി.എഫ് അധികരത്തില്‍ വരുമ്പോള്‍ കൊല്ലം ബിഷപ്പ് മുന്നോട്ട് വച്ച ആശങ്കകള്‍ പരിഹരിക്കുന്നതിന് ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം ഉണ്ടാവും എന്ന് ഉറപ്പ് നല്‍കുന്നു.
https://www.facebook.com/Malayalivartha


























