നേമത്ത് കോൺഗ്രസ് വോട്ടുകച്ചവടം നടത്തി..ചില നേതാക്കളാണ് കച്ചവടത്തിന് പിന്നിൽ താൻ പറയാതെ ഇക്കാര്യം മുരളീധരന് അറിയാം, കോൺഗ്രസിനെതിരെ ഗുരുതര ആരോപണവുമായി വി സുരേന്ദ്രൻ പിള്ള

കോൺഗ്രസിനെതിരെ ഗുരുതര ആരോപണവുമായി വി സുരേന്ദ്രൻ പിള്ള. നേമത്ത് 2016-ൽ കോൺഗ്രസ് വോട്ടുകച്ചവടം നടത്തിയെന്ന ഗുരുതരമായ ആരോപണമാണ് അന്നത്തെ യുഡിഎഫ് സ്ഥാനാർത്ഥി വി സുരേന്ദ്രൻ പിള്ള നടത്തിയത്
കോൺഗ്രസിന്‍റെ സംസ്ഥാനതല നേതാക്കളാണ് വോട്ട് കച്ചവടം നടത്തിയത്. കോൺഗ്രസ് നടത്തിയ അന്വേഷണത്തിൽ അന്ന് അഞ്ച് ഭാരവാഹികൾക്ക് എതിരെ നടപടി ശുപാർശ ചെയ്തിരുന്നു. പിന്നീട് അതിൽ ഒരു നടപടിയും ഉണ്ടായില്ല. ഘടകകക്ഷികൾക്ക് സീറ്റ് കൊടുത്ത് വോട്ട് കച്ചവടം നടത്തി വഞ്ചിക്കുകയാണ് കോൺഗ്രസിന്‍റെ പതിവെന്നും വി സുരേന്ദ്രൻ പിള്ള ആരോപിച്ചു.
നേമത്ത് വോട്ട് കച്ചവടം നടന്നെന്ന് ഒ രാജഗോപാൽ തന്നെ പറഞ്ഞതാണ്. നേമത്തെ ഇപ്പോഴത്തെ യു ഡി എഫ് സ്ഥാനാർത്ഥിയും ശ്രദ്ധിക്കണം. താൻ പറയാതെ തന്നെ ഇക്കാര്യം മുരളീധരന് അറിയാം. പ്രവർത്തകരെ കുറ്റംപറയില്ല. ചില നേതാക്കളാണ് കച്ചവടത്തിന് പിന്നിൽ. നിലവിൽ ത്രികോണ മത്സരം വന്നതോടെ എൽ ഡി എഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടിയ്‌ക്ക് സാദ്ധ്യതയേറിയെന്നും സുരേന്ദ്രൻപിളള പറഞ്ഞു.
1984 മുതൽ യു ഡി എഫിന്റെ സമീപനം താൻ കണ്ടുകൊണ്ടിരിക്കുകയാണ്. യു ഡി എഫിന്റെ ഒരു പ്രമുഖനായ നേതാവ് നേമത്ത് നാമനിർദേശം നൽകാൻ പറഞ്ഞപ്പോൾ മത്സരിക്കുന്നില്ലെന്നാണ് ഞാനാദ്യം പറഞ്ഞത്. യു ഡി എഫിനെ എനിക്കറിയാവുന്നത് കൊണ്ടായിരുന്നു അത്. എന്നാലിപ്പോൾ യു ഡി എഫ് അവിടെ ശക്തമാണെന്നും വലിയ മാറ്റമുണ്ടെന്നും പറഞ്ഞു. അങ്ങനെയാണ് ഞാൻ നിന്നത്. ചിലർക്ക് ചിലയിടത്ത് ജയിക്കാനായി ചിലരെ ബലിയാടാക്കുകയാണ് യു ഡി എഫ് ചെയ്‌തതെന്നും സുരേന്ദ്രൻപിളള പറഞ്ഞു.
ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റാണ് നേമം. നിലവിൽ എൽജെഡി ജനറൽ സെക്രട്ടറിയാണ് സുരേന്ദ്രൻപിള്ള. 2016-ൽ ജെഡിയുവിന്‍റെ ഭാഗമായി യുഡിഎഫ് സ്ഥാനാർത്ഥിയായ വി സുരേന്ദ്രൻപിള്ള മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു. അന്ന് ദുർബലനായ സ്ഥാനാർത്ഥിയായിരുന്നു സുരേന്ദ്രൻപിള്ളയെന്ന ആരോപണത്തിന് രൂക്ഷമായ ഭാഷയിലാണ് മറുപടി.
''തൊട്ടടുത്ത മണ്ഡലത്തിലെ എംഎൽഎ ആയിരുന്നു ഞാൻ. നേരത്തെ പുനലുരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ജയിച്ചിട്ടുണ്ട്. ഞാനൊരു ദുർബലനായ സ്ഥാനാർത്ഥിയാവുന്നതെങ്ങനെ?'', സുരേന്ദ്രൻപിള്ള ചോദിക്കുന്നു. ചിലർക്ക് ജയിക്കാൻ ചിലരെ കുരുതി കൊടുക്കണം. കെ മുരളീധരനോട് എനിക്കൊരു അഭ്യർത്ഥനയുണ്ട്. കണ്ണടച്ച് മുന്നോട്ടുപോകരുത്. ശ്രദ്ധ വേണം'', എന്ന് പറയുന്നു സുരേന്ദ്രൻ പിള്ള.
ബിജെപിയെ നേരിടാൻ കോൺഗ്രസെന്ന മുദ്രാവാക്യവുമായാണ് പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മറ്റ് മുന്നണികൾക്കിടയിൽ ഭിന്നിച്ചുപോയ വോട്ടുകൾ തിരിച്ചെത്തിച്ചാലേ കോൺഗ്രസിന് ജയിക്കാനാകൂ. സിപിഎം - ബിജെപി ധാരണയെന്ന ആരോപണവുമായി ബാലശങ്കർ രംഗത്തെത്തിയത് ചില്ലറ രാഷ്ട്രീയ കോലാഹലമല്ല ഉയർത്തിവിട്ടത്. അത് ആയുധമാക്കാൻ ഇറങ്ങിപ്പുറപ്പെട്ട കോൺഗ്രസിന് ഓർക്കാപ്പുറത്തെ തിരിച്ചടിയാണ് സുരേന്ദ്രൻ പിള്ളയുടെ വെളിപ്പെടുത്തൽ.
ഈ തിരഞ്ഞെടുപ്പിൽ വളരെയധികം ശ്രദ്ധ ആകർഷിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് നിയമം.. നേമത്ത് ശരിക്കും ഒരു ത്രികോണ പോരാട്ടം തന്നെയാണ് അരങ്ങേറുന്നത്.... അവിടെ ആരു ജയിക്കുന്നു എന്നതുംആര് രണ്ടാം സ്ഥാനത്തെത്തുന്ന എന്നതും ആര് മൂന്നാംസ്ഥാനത്ത് എത്തുന്നത് എന്നതുമെല്ലാം തന്നെ ചില കാര്യങ്ങൾ നിർണയിക്കാൻ ഉതകുന്നതാണ്... അതുകൊണ്ടുതന്നെ നിയമ മണ്ഡലത്തിലെ പോരാട്ടം കടുക്കുകയും ചെയ്യും.. എൽഡിഎഫ് സ്ഥാനാർഥി ശിവൻകുട്ടിയും, യുഡിഎഫ് സ്ഥാനാർത്ഥി വി മുരളീധരനും, ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനും ആണ് ഇവിടെ പോരാട്ടത്തിന് ഇറങ്ങുന്നത്... നേമത്തു 2016ൽ ആയിരുന്നു താമര വിരിഞ്ഞത്...., ദേശീയതലത്തിലും രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നമണ്ഡലം തന്നെയാണ് നേമം... ഒ.രാജഗോപാൽ വിരിയിച്ച താമരയെ ഉറപ്പിച്ചു നിർത്താൻ കുമ്മനം രാജശേഖരനുണ്ടെന്നു ബിജെപി വിശ്വസിക്കുന്നുണ്ട്.
എന്നാൽ ബിജെപിയുടെ അധികാര മണ്ഡലത്തിൽ നിന്നുംജയിക്കാൻ സാധിക്കുമെന്ന ധൈര്യത്തോടെ കോൺഗ്രസിന്റെ കെ. മുരളീധരനും സിപിഎമ്മിന്റെ വി.ശിവൻകുട്ടിയും മുഖാമുഖം നിൽക്കുകയാണ് .
"
https://www.facebook.com/Malayalivartha


























