പ്രകടനപത്രിക ക്യാപ്‌സൂളാക്കണം; പൊങ്കാല പാടില്ല, ട്രോളിന് പരിധി വേണം;അണികള്‍ക്ക് നിര്‍ദേശങ്ങളുമായി സി.പി.ഐ.എം
നിയമഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സമൂഹമാധ്യമങ്ങളില്‍ സൂഷ്മതയോടെ ഇടപെടണമെന്ന് അണികള്‍ക്ക് നിര്‍ദേശം നല്‍കി സി.പി.ഐ.എം.എല്‍.ഡി.എഫ് പ്രകടന പത്രിക ക്യാപ്‌സൂള്‍ രൂപത്തിലാക്കി പരമാവധി പ്രചരിപ്പിക്കണം, ഓരോ വിഭാഗത്തിനും ഗുണകരമാകുന്ന പ്രകടനപത്രികയിലെ ഭാഗങ്ങള്‍ അതത് ഗ്രൂപ്പുകളിലെത്തിക്കണം, തുടങ്ങി നിരവധി നിര്‍ദേശങ്ങളാണ് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്നത്.വ്യക്തിഗത അക്കൗണ്ടുകള്‍ പരമാവധി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, പ്രകടനപത്രിക പ്രചരിപ്പിക്കാനും ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്.സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ ജാഗ്രതയോടെ വേണമെന്നും സി.പി.ഐ.എം ആവശ്യപ്പെടുന്നു. രാഷ്ട്രീയ എതിരാളികളെ സാമൂഹിക മാധ്യമങ്ങളില്‍ ‘പൊങ്കാല’യിടരുതെന്ന് അണികള്‍ക്ക് നിര്‍ദേശമുണ്ട്. ട്രോള്‍ വഴി മറ്റു പാര്‍ട്ടിയിലെ നേതാക്കളെ അധിക്ഷേപിക്കാന്‍ പാടില്ലെന്നും പറയുന്നു.കഴിഞ്ഞദിവസം ആലപ്പുഴ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥി സന്ദീപ് വചസ്പതി പുന്നപ്ര രക്തസാക്ഷി സ്മാരകം സന്ദര്‍ശിച്ചതിനെച്ചൊല്ലിയുണ്ടായ വിവാദങ്ങളാണ് സാമൂഹികമാധ്യമങ്ങളിലെ ഇടപെടലുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കാന്‍ ഇടയാക്കിയത്.
ശബരിമല വിഷയത്തില്‍ വി.എം സുധീരന്റ പ്രസ്താവനകള്‍ എന്ന പേജില്‍ ‘പോരാളി ഷാജി’ , എടതിരിഞ്ഞി വായനശാല ചര്‍ച്ചാവേദി, എന്നീ ഗ്രൂപ്പുകളിലൂടെ തനിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നുവെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ പരാതിയും സമര്‍പ്പിച്ചിട്ടുണ്ട്.നേരത്തേ പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയുടെ വീടിനുമുകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കയറിയസംഭവത്തെ സി.പി.ഐ.എം. നവമാധ്യമ ഗ്രൂപ്പുകള്‍ ട്രോളാക്കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം.അതെ സമയം കേരളത്തിലെ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങള്‍ ഭരണപക്ഷത്തിന് വേണ്ടി കുഴലൂത്ത് നടത്തുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.അഭിപ്രായ സര്‍വ്വേകള്‍ യു.ഡി.എഫ് തള്ളുന്നുവെന്നും ജനങ്ങളുടെ സര്‍വ്വേ യു.ഡി.എഫിന് അനകൂലമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനഹിതം അട്ടിമറിക്കാന്‍ വേണ്ടി അഭിപ്രായ സര്‍വ്വേകള്‍ ഉപയോഗപ്പെടുത്തുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”ഭരണകക്ഷിക്ക് കിട്ടുന്ന പരിഗണന ഇവിടെ ഒരു ശതമാനമെങ്കിലും യു.ഡി.എഫിന് ലഭിക്കേണ്ടേ? ഇതെന്ത് മാധ്യമ ധര്‍മ്മമാണ്. നരേന്ദ്ര മോദി ദല്‍ഹിയില്‍ ചെയ്യുന്നത് പോലെ ഇവിടെ മാധ്യമങ്ങളെ വിരട്ടിയും പരസ്യങ്ങള്‍ കൊടുത്തും വരുതിയിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്,” ചെന്നിത്തല പറഞ്ഞു.മാധ്യമ ധര്‍മ്മം മറന്നുകൊണ്ട് കേരളത്തിലെ മാധ്യമങ്ങള്‍ ഒരു കാലത്തും മുന്നോട്ടു പോയിട്ടില്ല. പക്ഷേ ഇപ്പോള്‍ മാധ്യമങ്ങള്‍ പ്രതിപക്ഷത്തിന് ലഭിക്കേണ്ട ന്യായമായ സ്‌പേസുപോലും തരുന്നില്ല.ഭരണകക്ഷിക്ക് വേണ്ടി കുഴലൂത്ത് നടത്തുന്നത് ശരിയാണോ? ചില അവതാരകര്‍ ഈ അഞ്ച് വര്‍ഷം കഴിഞ്ഞ് അടുത്ത അഞ്ചു വര്‍ഷം കൂടി പിണറായി വിജയന്‍ മത്സരിക്കുമെന്ന തരത്തിലാണ് പ്രചരണം നടത്തിക്കൊണ്ടിരിക്കുന്നത്.നിരന്തരമായി സര്‍ക്കാരിനെ ആക്രമിക്കുന്ന പ്രതിപക്ഷ നേതാവിനെ എങ്ങിനെ തകര്‍ക്കാമെന്ന ഗൂഢാലോചന ഭരണകക്ഷികള്‍ നടത്തുകയാണ്. അതിന്റെ ആസുത്രീതമായി നീക്കമാണ് ഓരോ സര്‍വ്വയിലൂടെയും നടക്കുന്നത്. പ്രത്യക്ഷത്തില്‍ നിഷ്പക്ഷമെന്ന് തോന്നിക്കുന്ന ഹീന തന്ത്രമാണ് ഇന്ന് മാധ്യമങ്ങള്‍ യു.ഡി.എഫിനെതിരെ നടത്തുന്നത്.ഞാന്‍ ആരോപണം ഉന്നയിച്ചത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. എന്റെ ആരോപണങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നിട്ടുമുണ്ട്. ഇതൊക്കെ എന്ത് മാധ്യമ ധര്‍മ്മമാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
https://www.facebook.com/Malayalivartha


























