'എലത്തൂരിൽ എന്‍.സി.കെയുടെ സ്ഥാനാര്‍ഥി മാത്രമേ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഉണ്ടാവു'; എലത്തൂര്‍ സീറ്റില്‍ എന്‍.സി.കെ തന്നെ മത്സരിക്കുമെന്ന് മാണി സി കാപ്പന്‍

എലത്തൂര്‍ സീറ്റില്‍ എന്‍.സി.കെ തന്നെ മത്സരിക്കുമെന്ന് മാണി സി കാപ്പന്‍. ഇക്കാര്യത്തില്‍ രമേശ് ചെന്നിത്തല തന്നെ വിളിച്ചിട്ടില്ലെന്നും മറ്റ് ഘടകക്ഷികള്‍ ആരെങ്കിലും പത്രിക നല്‍കിയിട്ടുണ്ടെങ്കില്‍ അത് പിന്‍വലിക്കുമെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.
പ്രതിഷേധം ഉയരുന്നത് സ്വാഭാവികമാണ്. എലത്തൂര്‍ ഞങ്ങള്‍ക്ക് തന്ന സീറ്റാണ്. അതില്‍ ഞങ്ങള്‍ തന്നെ മത്സരിക്കും. അംഗീകരിക്കേണ്ട ആളുകള്‍ ഞങ്ങളെ അംഗീകരിച്ചോളും. എന്‍.സി.കെയുടെ സ്ഥാനാര്‍ഥി മാത്രമേ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഉണ്ടാവു'- മാണി സി കാപ്പന്‍ വ്യക്തമാക്കി.
അതേസമയം എലത്തൂരില്‍ എന്‍.സി.കെ സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലെന്ന് പറഞ്ഞിരുന്ന എം.കെ രാഘവന്‍ എം.പി നിലപാട് മയപ്പെടുത്തി. യു.ഡി.എഫ് തീരുമാനിക്കുന്ന ഏത് സ്ഥാനാര്‍ഥിയെയും അംഗീകരിക്കുമെന്ന് എം.കെ രാഘവന്‍ കോഴിക്കോട് പറഞ്ഞു.
https://www.facebook.com/Malayalivartha


























