Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

'സോളാർ കേസ് രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ ഹീനമായ അവസരം ഉപയോഗപ്പെടുത്തുക എന്നത് ലക്ഷ്യമിട്ട് കൊണ്ടുവന്നതാണ് ';പ്രതികരണവുമായി ഉമ്മൻ ചാണ്ടി

25 MARCH 2021 01:11 PM IST
മലയാളി വാര്‍ത്ത

സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. സംഭവം നടന്നുവെന്ന് പരാതിക്കാരി പറയുന്ന ദിവസം ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്നേ ദിവസം പരാതിക്കാരി ക്ലിഫ് ഹൗസില്‍ എത്തിയതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉമ്മന്‍ ചാണ്ടിക്കും മറ്റ് നേതാക്കള്‍ക്കും എതിരായ സോളാര്‍ പീഡനക്കേസ് സി.ബി.ഐയ്ക്ക് വിട്ടുകൊണ്ട് അടുത്തിടെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 2018ലാണ് പരാതിക്കാരുടെ മൊഴി പ്രകാരം ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. തുടര്‍ന്ന് രണ്ടര വര്‍ഷം ക്രൈംബ്രാഞ്ച് കേസില്‍ അന്വേഷണം നടത്തി. തുടര്‍ന്ന് പരാതിക്കാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് സിബിഐയ്ക്ക് വിടുന്നത്. നടപടിക്രമങ്ങളുടെ ഭാഗമായി കേസ് അന്വേഷണത്തിന്റെ സ്ഥിതിവിവര റിപ്പോര്‍ട്ട് സംസ്ഥാന ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസ് കേന്ദ്ര സര്‍ക്കാരിന് അയച്ചിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും ഉമ്മന്‍ ചാണ്ടിക്കെതിരായി തെളിവ് ലഭിച്ചില്ലെന്നും പരാതിക്കാരി പറയുന്ന കാര്യങ്ങള്‍ നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുമുള്ള വിവരമാണ് ഈ റിപ്പോര്‍ട്ടിലുള്ളത്..

2012 സെപ്റ്റംബര്‍ 19ന് നാല് മണിക്ക് ക്ലിഫ് ഹൗസില്‍ വെച്ച് ഉമ്മന്‍ ചാണ്ടി പീഡിപ്പിച്ചു എന്നാണ് പരാതിക്കാരി ആരോപിക്കുന്നത്. കൃത്യം നടന്നു എന്നു പറയുന്ന സമയത്ത് ക്ലിഫ് ഹൗസിലുണ്ടായിരുന്ന പോലീസുകാര്‍, ജീവനക്കാര്‍, മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ്, മറ്റ് ആളുകള്‍ എന്നിവരെ ചോദ്യം ചെയ്തതതിന്റേയും പരാതിക്കാരിയുടേയും ഡ്രൈവറുടേയും മൊഴിയുടേയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ഇതുപ്രകാരം പീഡനം നടന്നു എന്ന് പറയുന്ന സമയത്ത് ഉമ്മന്‍ ചാണ്ടിയോ പരാതിക്കാരിയോ സ്ഥലത്ത് ഉണ്ടായിരുന്നു എന്നതിന് തെളിവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് സംബന്ധിച്ച ടെലിഫോണ്‍ രേഖകള്‍ സര്‍വീസ് പ്രൊവൈഡര്‍മാരോട് ചോദിച്ചെങ്കിലും ഏഴ് വര്‍ഷമായതിനാല്‍ ലഭിച്ചില്ലെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. പരാതിക്കാരി പറയുന്ന സംഭവം നടന്നു എന്നതിന് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ കേസ് തുടര്‍ അന്വേഷണത്തിനായി സി.ബി.ഐയ്ക്ക് ശുപാര്‍ശ ചെയ്യുന്നുവെന്നും ടി.കെ. ജോസ് കേന്ദ്ര സര്‍ക്കാരിന് അയച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.സോളാര്‍ പീഡനക്കേസ് യാതൊരുവിധ തെളിവുകളുമില്ലാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ എടുത്ത കേസാണെന്ന് ഉമ്മന്‍ ചാണ്ടി. രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ ഹീനമായ അവസരം ഉപയോഗപ്പെടുത്തുക എന്നത് ലക്ഷ്യമിട്ട് കൊണ്ടുവന്നതാണിത്. സര്‍ക്കാരിനും ഇക്കാര്യം ബോധ്യപ്പെട്ടിട്ടുള്ളതാണെന്നും എന്നിട്ടും രാഷ്ട്രീയമായ ഉപയോഗപ്പെടുത്താനാണ് ശ്രമിച്ചതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സോളാര്‍ പീഡനക്കേസില്‍ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് എന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

കേസിലെ പരാതിക്കാരി എഴുതിയ കത്ത് കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ ഭാഗമാക്കാന്‍ പാടില്ലെന്നും അതിന്‍മേല്‍ യാതൊരു നടപടിയും എടുക്കാന്‍ പാടില്ലെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. അത്‌കൊണ്ട് അവസാനിക്കേണ്ട കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെ, രാഷ്ട്രീയ എതിരാളികളെ അപമാനിക്കാന്‍ കൊണ്ടുവന്നതാണ്. തെളിവില്ല എന്നത് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടാണ് ജാമ്യമില്ലാ വകുപ്പ് ഇട്ട് കേസെടുത്തിട്ടും മുന്‍കൂര്‍ ജാമ്യത്തിനോ എഫ്‌ഐആര്‍ റദ്ദാക്കാനോ പോകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു." ഈ കേസ് കഴിഞ്ഞ രണ്ട് കൊല്ലമായി നിലനില്‍ക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥന് വേണമെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യാം. അറസ്റ്റിന് ശേഷം നിയമപരമായി നീങ്ങാം എന്ന നിലപാടാണ്. ഞാന്‍ നിയമനടപടി സ്വീകരിച്ചതുകൊണ്ടാണ് തുടര്‍നടപടി സ്വീകരിക്കാന്‍ സാധിക്കാതെ പോയതെന്ന് സര്‍ക്കാറിന് പറയാന്‍ അവസരം കൊടുക്കരുതെന്ന് കരുതി." - ഉമ്മന്‍ ചാണ്ടി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈക്കത്ത്  കർഷകൻ തൂങ്ങിമരിച്ചു  (32 minutes ago)

ഇന്ന് മുതൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ... ഇന്ന് യൂറോപ്യൻ കരുത്തരും മുൻ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിൽ ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടും  (38 minutes ago)

സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു...  (42 minutes ago)

തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസിൽ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ...  (1 hour ago)

കൊല്ലത്ത് പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (1 hour ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (1 hour ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (2 hours ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (2 hours ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (7 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (8 hours ago)

Malayali Vartha Recommends