യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്

യുദ്ധത്തിന് ശാശ്വതമായ അന്ത്യം കുറിക്കുന്നതിന്റെ ഭാഗമായി, 45 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിനുള്ള ചര്‍ച്ചകളില്‍ യുഎസും ഇറാനും പ്രാദേശിക മധ്യസ്ഥരും ഏര്‍പ്പെട്ടിരിക്കുകയാണെന്ന് യുഎസ്, ഇസ്രയേല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്. എന്നാല്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യത കുറവാണെന്ന് ഈ വൃത്തങ്ങള്‍ പറയുന്നു. ഇറാന്റെ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുള്ള വന്‍തോതിലുള്ള ആക്രമണങ്ങളും ഗള്‍ഫ് രാജ്യങ്ങളിലെ ഊര്‍ജജല വിതരണ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള തിരിച്ചടികളും ഒഴിവാക്കാനുള്ള അവസാന ശ്രമമായാണ് ഈ നീക്കത്തെ കാണുന്നത്.
ഇറാനിലെ ആഭ്യന്തര പ്രതിഷേധക്കാര്‍ക്ക് യുഎസ് ആയുധങ്ങള്‍ നല്‍കി സഹായിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫോക്കസ് ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇറാനിലെ ആഭ്യന്തര പ്രതിഷേധക്കാര്‍ക്ക് നല്‍കാനായി അയച്ച അമേരിക്കന്‍ ആയുധങ്ങള്‍ കുര്‍ദിഷ് ഗ്രൂപ്പുകള്‍ കൈക്കലാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
https://www.facebook.com/Malayalivartha
























