എപിജെ അബ്ദുള്‍ കലാമിന്റെ വാക്കുകള്‍ പാലക്കാടന്‍ കാറ്റിനെക്കാള്‍ വേഗത്തില്‍ ഏറ്റെടുത്തിരിക്കുകയാണ് എന്‍ഡിഎ അണികള്‍

എപിജെ അബ്ദുള്‍ കലാമിന്റെ വാക്കുകള്‍ പാലക്കാടന്‍ കാറ്റിനെക്കാള്‍ വേഗത്തില്‍ കേരളത്തില്‍ ഏറ്റെടുത്തിരിക്കുകയാണ് എന്‍ഡിഎ അണികള്‍. ആവേശപ്പോരാട്ടം നടക്കുന്ന പാലക്കാടന്‍ മണ്ണില്‍ താരമ വിരിയിക്കാന്‍ രംഗത്തുള്ള ശ്രീധരനെക്കുറിച്ച് മുന്‍പ് എപിജെ പറഞ്ഞ വാക്കുകളാണ് കേരളം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.
ഇന്ത്യന്‍ ജനതയ്ക്ക് മുഖവുര ആവശ്യമില്ലാത്തയാളാണ് മെട്രോമാന്‍ ഇ ശ്രീധരന്‍. അദ്ദേഹം രാജ്യത്തിനായി ചെയ്ത സേവനങ്ങള്‍ നിരവധിയാണ്. മറ്റുള്ളവര്‍ ഏറ്റെടുക്കാന്‍ മടിക്കുന്ന പല പദ്ധതികളും അദ്ദേഹം അനായാസമായി പൂര്‍ത്തീകരിച്ച് കൈമാറിയിട്ടുണ്ട്. പാലക്കാട് ജനവിധി തേടുന്ന ഇ ശ്രീധരനെക്കുറിച്ച് ഭാരതത്തിന്റെ എക്കാലത്തെയും മികച്ച രാഷ്ട്രപതിമാരിലൊരാളായ ഡോ. എപിജെ അബ്ദുള്‍ കലാം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഒരു പൊതുപരിപാടിയില്‍ വെച്ചാണ് ഭാരതത്തിന്റെ മിസൈല്‍ മാന്‍ മെട്രോമാനെ പേരെടുത്ത് അഭിനന്ദിച്ചത്. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസം ഇ ശ്രീധരന്‍ തന്നെ തന്റെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരുന്നു.
വീഡിയോയില്‍ കലാം പറയുന്നതിങ്ങനെ. ആത്മാര്‍ത്ഥയോട് കൂടി തന്റെ പ്രവര്‍ത്തനങ്ങള്‍ ചെയ്ത് വിജയത്തിലെത്തിയ ഒരു വ്യക്തിയുണ്ട് ഇ. ശ്രീധരന്‍. അദ്ദേഹം തന്റെ ജോലിയില്‍ കര്‍മനിരതനാണ്. കേരളത്തിലെ ഒരു വലിയ നേതാവാകാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. 2 മില്യണ്‍ ജനങ്ങളുടെ മനസാണ് അദ്ദേഹം കവര്‍ന്നത്.
ഇന്ത്യയുടെ ഗതാഗത സംവിധാനങ്ങളുടെ മുഖച്ഛായ തന്നെ മാറ്റിയ മെട്രോ റെയിലുകളുടെയും കൊങ്കണ്‍ റെയില്‍പാതയുടെയും നിര്‍മാണത്തിലൂടെയാണ് ഏലാട്ടുവളപ്പില്‍ ശ്രീധരന്‍ മെട്രോമാനായി മാറിയത്. അത്ര എളുപ്പമായിരുന്നില്ല ഇതൊന്നും. പലതരത്തിലുള്ള പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചായിരുന്നു ഇവയൊക്കയും അദ്ദേഹം യാഥാര്‍ഥ്യമാക്കിയത്.
റെയില്‍വേയുടെ ഭാഗമായിരുന്ന 36 വര്‍ഷത്തില്‍ ആദ്യ 15 വര്‍ഷം അടിക്കടി 25 സ്ഥലം മാറ്റങ്ങള്‍ക്ക് വിധേയനായെങ്കിലും എണ്ണംപറഞ്ഞ നിര്‍മാണപ്രവര്‍ത്തനങ്ങളുടെയെല്ലാം നേതൃത്വത്തിലേക്ക് ശ്രീധരന്‍തന്നെ അവരോധിക്കപ്പെട്ടുകൊണ്ടിരുന്ന കാഴ്ചയാണ് നമുക്ക് കാണാനായത്. ഈ കാരണങ്ങളെല്ലാം പാലക്കാട് മാറ്റുരയ്ക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.
ബിജെപിക്ക് കേരളത്തില്‍ ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യതയെന്നും കിംഗ് മേക്കറായും മാറാമെന്ന് ഇ ശ്രീധരന്‍
പറയുന്നതും വെറുതെയല്ല. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നിന്നും തനിക്ക് വിജയം ഉറപ്പാണെന്നും ഇ ശ്രീധരന്‍ കൂട്ടിച്ചേര്‍ക്കുന്നതിന് പിന്നില്‍ ഒരു പാട് സമവാക്യങ്ങളുടെയും ഘടകങ്ങളുടെയും പിന്തുണയുമുണ്ട്.
ടെക്നോക്രാറ്റ് ആയി ജോലി ചെയ്യുന്നതും രാഷ്ട്രീയക്കാരനായി പ്രവര്‍ത്തിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട് എന്ന് അക്കമിട്ട് പറയുന്ന ഇ ശ്രീധരന്‍ അധികാരത്തില്‍ വന്നാല്‍ അത് കേരളത്തിന് വളരെ ഉപകാരപ്രദമായിരിക്കുമൊണ് ബി.ജെ.പി.യുടെ അവകാശവാദം.
കേരളത്തിലേക്ക് വ്യവസായങ്ങള്‍ കൊണ്ടുവരുമെന്നും വ്യവസായങ്ങള്‍ കൊണ്ട് വന്ന് അതിലൂടെ നാട്ടില്‍ സമ്പത്ത് എത്തിക്കുമെന്നുമാണ്ം ഇ ശ്രീധരന്റെ ഉറപ്പും. തൊഴിലില്ലാത്ത യുവാക്കളുടെ എണ്ണം കേരളത്തില്‍ വളരെ കൂടുതലാണ് എന്നും അതുകൊണ്ട് തന്നെ തൊഴില്‍ സൃഷ്ടിക്കുക എന്നത് സംസ്ഥാനത്ത് പരമപ്രധാനമാണ് എന്നും ഇ ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്തിന്റെ നിലവാരം ഉയര്‍ത്തും.സുതാര്യവും അഴിമതി രഹിതവും കഴിവുറ്റതുമായ ഒരു സര്‍ക്കാരായിരിക്കും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കേരളത്തിലുണ്ടാവുക എന്നും ഇ ശ്രീധരന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് ഇ ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്നത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ പാലക്കാട് ഇ ശ്രീധരന്റെ സാന്നിധ്യം മത്സരം കടുത്തതാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























