വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി വയോധികയ്ക്ക് ദാരുണാന്ത്യം....

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി വയോധിക കൊല്ലപ്പെട്ടു. തിരുനെല്ലി ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിലെ പനവല്ലി അപ്പപ്പാറ റോഡിൽ വനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.കമ്പളക്കാട് പറളിക്കുന്ന് ആലൂർ ഉന്നതിയിലെ ചാന്ദ്‌നി (62) യാണ് മരിച്ചത്. ഇവർ അപ്പപാറ ചെറുമാത്തൂർ ഉന്നതിയിലെ മകൾ പ്രിയയുടെ വീട്ടിലാണ് താമസിച്ചുവന്നിരുന്നത്.
ഇന്ന് രാവിലെ കാട്ടാനയുടെ അസ്വാഭാവികമായ കാൽപ്പാടുകൾ കണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. തലക്ക് ഗുരുതര പരിക്കേറ്റ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ആനയുടെ ചവിട്ടേറ്റാണ് മരണം.
ചാന്ദ്‌നി ഇന്നലെ രാത്രിയോടെ വീട്ടിൽ നിന്നു പുറത്തുപോയെന്നാണ് കുടുംബം പറയുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha


























