ഗ്ലാമർ ഉള്ളവരെകണ്ടാൽ ചിലർക്ക് ആരാധനയും മറ്റുചിലർക്ക് അസൂയയും വരും, എന്നാൽ ബ്രൗണിന് വരുന്നത് ബോധക്ഷയമാണ്; ഈ അസുഖത്തെ കുറിച്ച് ഡോക്ടർക്ക് അറിയാമോ?

വിവിധ തരം അസുഖങ്ങളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകാം. ഒരു പക്ഷെ നമ്മുടെ മനസ്സിൽ വരുന്ന ഒന്നാവും ജലദോഷം, പനി, തലവേദന എന്നിവയൊക്കെ.എന്നാൽ മറകാമി അസുഖങ്ങൾ എന്ന് കരുതുമ്പോൾ നമ്മൾ കരുതുന്നത് കാൻസർ, എയ്ഡ്സ് ആകും.
പക്ഷെ തമാശ പോലെ നമ്മൾ കരുതുന്ന ചില അസുഖങ്ങളുമുണ്ട്. ചിലപ്പോൾ നമുക്ക് അത് തമാശ ആകാം എന്നാൽ അനുഭവിക്കുന്നവർക്ക് അതുവളരെ പ്രയാസമേറിയതാകും. 32 വയസുള്ള ബ്രിട്ടീഷ് യുവതി കിർസ്റ്റി ബ്രൗണിനെ അലട്ടുന്നതും ഇത്തരത്തിലെ ഒരു രോഗമാണ്. തന്റെ കാഴ്ചയ്ക്ക് ഏറെ ഭംഗിയുള്ള ആൾക്കാരെ കണ്ടാൽ ഉടൻ ശരീരത്തിന്റെ നീയത്രണം നഷ്ടപെട്ട് ബോധം കേട്ട് വീഴുന്നു എന്നുള്ളതാണ് കിർസ്റ്റി ബ്രൗണിനെ അലട്ടുന്ന പ്രശ്നം.
കോപം, ഭയം അല്ലെങ്കിൽ ചിരി പോലുള്ള പെട്ടെന്നുള്ള ശക്തമായ വികാരം ആണ് ബ്രൗണിൽ പേശി പക്ഷാഘാതത്തിന് കാരണമാകുന്നതും പെട്ടന്ന് തളർന്നു വീഴാനും കാരണമാകുന്നത്. ഈ അവസ്ഥ അപൂർവമാണെങ്കിലും സാധാരണയായി ഇത് നാർക്കോലെപ്‌സിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ചില റിപ്പോർട്ടുകളിൽ പറയുന്നത്. വെറും രണ്ട് മിനിറ്റ് മതിയത്രെ കാറ്റാപ്ലെക്സി എന്ന് പേരുള്ള ഈ അവസ്ഥ പിടിപെട്ടാൽ ബോധക്ഷയം ഉണ്ടാകാൻ.
ചെഷയർ സ്വദേശിയായ തനിക്ക് പ്രതിദിനം കുറഞ്ഞത് അഞ്ച് തവണയെങ്കിലും കാറ്റാപ്ലെക്സി ആക്രമണമുണ്ടാകാറുണ്ട് എന്ന് കിർസ്റ്റി ബ്രൗൺ പറഞ്ഞത്. ചില ദിവസങ്ങളിൽ തനിയ്ക്ക് 50 തവണ ബോധക്ഷയം വരാറുണ്ടെന്നാണ് യുവതി പറയുന്നത്. സാധാരണ ഗതിയിൽ ഭംഗിയുണ്ട് എന്ന് തോന്നുന്ന ഒരാളെ കാണുമ്പോൾ ആണ് ഈ പ്രശ്നം കൂടുന്നത്.
പെട്ടന്നുള്ള ബോധക്ഷയത്തിൽ പരിക്ക് പറ്റാൻ സാധ്യതയുള്ളതിനാൽ പലപ്പോഴും വീടിനു പുറത്തിറങ്ങുമ്പോൾ താൻ കണ്ണ് താഴ്ത്തിയാണ് നടക്കാറ് എന്നും ആരുടെയും മുഖത്ത് നോക്കാൻ ശ്രമിക്കാറില്ല എന്നും ബ്രൗൺ പറയുന്നുണ്ട്. "ഇത് വളരെ നാണക്കേടാണ് ഈ അവസ്ഥ. ഞാൻ ഒരിക്കൽ ഷോപ്പിംഗിന് പോയി. ഭംഗിയുള്ള ഒരാളെ കണ്ടപ്പോൾ തന്നെ എന്റെ കാലുകൾ കുഴയാണ് തുടങ്ങി, വീഴ്ത്തിരിക്കാൻ കൂടെയുള്ള എന്റെ കസിന്റെ കയ്യിൽ കയറിപ്പിടിച്ചു ഞാൻ" കിർസ്റ്റി അഭ്രിപ്രായപെട്ടു.
തനിക്കുണ്ടാകുന്ന ഈ അവസ്ഥ ഉറക്കത്തിന്റെ ദൈർഘ്യം വളരെ കുറയ്ക്കുകയും പലപ്പോഴും താൻ ക്ഷീണിത ആകുന്നതിനു കരണമാകരുണ്ടെന്നും പറഞ്ഞു. പകൽ അല്ലെങ്കിൽ രാത്രിയിലെ ഏത് സമയത്തും കാറ്റാപ്ലെക്സി പ്രശ്നം വരാമെന്ന് ബ്രൗൺ വിഷമത്തോടെ പറയുന്നുണ്ട്.
കോപവും ചിരിയുമാണ് കാറ്റാപ്ലെക്സി പ്രശ്നമുണ്ടാകുന്നതിന് പ്രേരണയെന്ന് ഇപ്പോൾ ബ്രൗൺ കണ്ടെത്തിയിരിയ്ക്കുകയാണ്. ഇതോടെ എങ്ങനെ ഈ പ്രശ്നത്തിൽ നിന്നും രക്ഷ നേടാം എന്ന ചിന്തയിലാണ് യുവതി.
https://www.facebook.com/Malayalivartha


























