കിഫ്ബി ആസ്ഥാനത്തേക്ക് ആദായ നികുതി വകുപ്പിന്റെ പരിശോധന.... കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ പദ്ധതികളുടെ വിശദാംശങ്ങള്‍ തേടിയാണ് പരിശോധന നടത്തുന്നത്...

കിഫ്ബിയിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന നടത്തുന്നു. വ്യാഴാഴ്ച ഉച്ചയോടെ പതിനഞ്ചോളം ഉദ്യോഗസ്ഥരാണ് തിരുവനന്തപുരത്തെ കിഫ്ബി ആസ്ഥാനത്തേക്ക് പരിശോധനയ്ക്കായെത്തിയത്. വിദ്യാഭ്യാസ വകുപ്പിലെ വിശദാംശങ്ങൾ തേടി നേരത്തെ തന്നെ ആദായ നികുതി വകുപ്പ് കിഫ്ബിയ്ക്ക് നോട്ടീസ് അയച്ചിരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്ത് കിഫ്ബി നടത്തിയ പദ്ധതികളുടെ വിശദാംശങ്ങള്‍, കോണ്‍ട്രാക്ടര്‍മാര്‍ക്ക് കൈമാറിയ തുകയുടെ കണക്കുകള്‍, പദ്ധതികള്‍ക്ക് വേണ്ടി വിവിധ കോണ്‍ട്രാക്ടര്‍മാരില്‍ നിന്ന് ഈടാക്കിയ പണത്തിന്റെ നികുതി, എന്നിവ സംബന്ധിച്ച രേഖകളാണ് കിഫ്ബി കൈമാറിയത്.
ഈ മാസം 25ന് മുമ്പ് രേഖകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് നേരത്തെ കിഫ്ബിക്ക് നോട്ടീസ് നല്‍കിയിരുന്നു. വിവിധ പദ്ധതികളുടെ വിശദാംശങ്ങളും നികുതി വിവരങ്ങളും ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ കിഫ്ബി ഇതിനോട് ഒട്ടും തന്നെ സഹകരിച്ചിരുന്നില്ല.
പരിശോധനയിൽ അസ്വാഭാവികത ഇല്ലെന്നാണ് കിഫ്ബി പ്രതികരിച്ചിരുന്നത്. പണം ഇടപാടുകൾ സംബന്ധിച്ച രേഖകളാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പ്രധാനമായും പരിശോധിച്ചത്. പരിശോധന നടത്തിയ ഉദ്യോഗസ്ഥർ സംതൃപ്തരാണെന്നാണ് കിഫ്ബിയുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ചന്ദ്രബാബു മാധ്യമങ്ങളോട് പറഞ്ഞത്.
കരാറുകാരുടെ നികുതി അടവുമായി ബന്ധപ്പെട്ട വിവരങ്ങളും ആദായ നികുതി വകുപ്പ് ശേഖരിക്കുന്നുണ്ടെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. നിലവിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന തുടർന്നു പോരുകയാണ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിന്നാലെയാണ് ആദായ നികുതി വകുപ്പും കിഫ്ബിയെ സംബന്ധിച്ച് അന്വേഷണം ഇപ്പോൾ തുടങ്ങിയിരിക്കുന്നത്.
കഴിഞ്ഞ അഞ്ച് വർഷത്തെ പദ്ധതികളുടെ വിശദാംശങ്ങൾ കൈമാറണമെന്ന് ചൂണ്ടിക്കാട്ടി ഇഡിയും ആദായ നികുതി വകുപ്പും കിഫ്ബിയ്ക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, കിഫ്ബിയ്ക്ക് മേൽ ഇഡി നടത്തുന്ന അന്വേഷണത്തെ സംസ്ഥാന സർക്കാർ ശക്തമായി പ്രതിരോധിക്കുകയാണ്.
അതേസമയം ആദായനികുതി വകുപ്പ് കാട്ടുന്നത് ശുദ്ധതെമ്മാടിത്തരമാണെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. ആവശ്യപ്പെട്ട രേഖകള്‍ കൊടുത്തിട്ടുണ്ട്. എന്നിട്ടും കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്താനാണ് നീക്കങ്ങൾ നടത്തുന്നത്. മാധ്യമങ്ങളെ മുന്‍കൂട്ടി അറിയിച്ചുള്ള ഇത്തരം നാടകങ്ങള്‍ അവസാനിപ്പിക്കണമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
‘കിഫ്ബിയുടെ 2,150 കോടിയുടെ മസാല ബോണ്ട് ഇടപാടുകൾ ഭരണഘടനാ വിരുദ്ധം’ എന്ന കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) ഈ കണ്ടെത്തലാണ് കേരളത്തിൽ ചൂടേറിയ ചർച്ചകൾക്കു വഴിതെളിക്കുന്നത്. രാജ്യത്തിനു പുറത്തു നിന്നു സംസ്ഥാനങ്ങൾ കടമെടുക്കരുതെന്ന ഭരണഘടനാ അനുച്ഛേദത്തിന്റെ ലംഘനമായാണു മസാല ബോണ്ട് വഴി കിഫ്ബി പണം സമാഹരിച്ചതിനെ സിഎജി കാണുന്നത്. ഇതുവരെയുള്ള കടമെടുപ്പു സർക്കാരിനു 3,100 കോടിരൂപയുടെ ബാധ്യത വരുത്തിയെന്നും സിഎജി വ്യക്തമാക്കിയിരുന്നു.
" frameborder="0" allow="autoplay; encrypted-media" allowfullscreen>കേന്ദ്രത്തിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാനുണ്ടെങ്കിൽ കേന്ദ്ര അനുമതി വാങ്ങാതെ ആഭ്യന്തര കടമെടുപ്പു പോലും പാടില്ലെന്നും ഭരണഘടനയിൽ പറയുന്നു. കേന്ദ്ര അനുമതിയില്ലാതെ കിഫ്ബി ആഭ്യന്തര വായ്പയെടുത്തത് ഈ വ്യവസ്ഥയുടെ ലംഘനമാണെന്നാണു സിഎജിയുടെ മറ്റൊരു കണ്ടെത്തൽ. കിഫ്ബിയെ സർക്കാർ സ്ഥാപനമായി സിഎജി കാണുമ്പോൾ ഒരു കോർപറേറ്റ് സ്ഥാപനമെന്ന പോലെയാണ് കേരള സർക്കാർ ഇതിനെ വ്യാഖ്യാനിക്കുന്നത്.
"https://www.facebook.com/Malayalivartha


























