ഇടതും വലതും വിട്ട് ഇക്കുറി നേരെ പോകാം... തലസ്ഥാനത്ത ത്രികോണമത്സരത്തില്‍ ആവേശമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ നടന്‍ കൃഷ്ണകുമാര്‍...

ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം. ഇക്കുറി ആവേശകരമായ ത്രികോണ മത്സരത്തിന് ഈ മണ്ഡലം സാക്ഷ്യം വഹിക്കുന്നു.തലസ്ഥാനത്ത് ആവേശം വിതറി തരംഗം സൃഷ്ടിക്കുകയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ നടന്‍ കൃഷ്ണകുമാര്‍. വീടുകള്‍ കയറിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജനങ്ങള്‍ വന്‍വരവേല്‍പ്പാണ് സ്ഥാനാര്‍ത്ഥിക്ക് നല്‍കുന്നത്.
നിരവധി ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയാണ് കൃഷ്ണകുമാര്‍ വോട്ടര്‍മാരെ സമീപിക്കുന്നത്. അവരുമായി ഈ പ്രശ്‌നം സജീവമായി അദ്ദേഹം ചര്‍ച്ചാവിഷയമാക്കുന്നു. ടോയ്‌ലറ്റും അമ്മയ്ക്കും കുഞ്ഞിനും വിശ്രമിക്കാന്‍ സൗകര്യമുള്ളതുമായ ബസ് സ്‌റ്റോപ്പുകള്‍, ഡ്രെയ്‌നേജ് മാലിന്യ പ്രശ്‌നങ്ങള്‍ തുടങ്ങി നഗരം നേരിട്ടനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് കൃഷ്ണകുമാര്‍ ഉയര്‍ത്തുന്നത്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താത്പര്യം കൃഷ്ണകുമാര്‍ നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. ജനങ്ങളെ സേവിക്കാന്‍ സ്ഥാനങ്ങളും അധികാരങ്ങളും ആവശ്യമാണ് എന്നതാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയുടെ സാന്നിദ്ധ്യത്തിലായിരുന്നു കൃഷ്ണകുമാര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. പക്ഷെ കഴിഞ്ഞ കുറെ നാളുകളായി ബിജെപി വേദിയിലെ നിറസാന്നിധ്യമായ കൃഷ്ണകുമാര്‍ ഇതിനകം ഇവിടുത്തെ കുടുംബാംഗങ്ങള്‍ക്ക് സുപരിചിതനാണ്. ഇക്കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിലും ഇവിടുത്തെ പ്രസംഗവേദികളില്‍ താരം തിരുവനന്തപുരത്തിന്റെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയാണ് കയ്യടി നേടിയത്. ഇടതും വലതും വിട്ട് ഇക്കുറി നേരെ പോകാമെന്നും അസാധ്യമായത് പലതും ഇക്കുറി സാധ്യമാകുമെന്നാണ് നിറപുഞ്ചിരിയോടെ കൃഷ്ണകുമാര്‍ വോട്ടര്‍മാരോട് പറയുന്നത്.
https://www.facebook.com/Malayalivartha


























