സുഹൃത്തിനൊപ്പം സഞ്ചരിക്കവെ അപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന പോളിടെക്‌നിക് ഒന്നാം വര്‍ഷ വിദ്യാര്‍ഥി മരിച്ചു

തിരുവനന്തപുരത്ത് വാഹന അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോലിയക്കോട് നേതാജി പുരം വിആര്‍ ഭവനില്‍ വേണുഗോപാലന്‍ നായരുടെയും രാജേശ്വരിയുടെയും മകന്‍ കാര്‍ത്തിക് (19) ആണ് മരിച്ചത്. കിളിമാനൂര്‍ പൊരുന്തമണ്‍ എംജിഎം പോളിടെക്‌നിക് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ 9.20ന് സംസ്ഥാന പാതയില്‍ പൊരുന്തമണിനു സമീപമായിരുന്നു അപകടം. സുഹൃത്ത് കോലിയക്കോട് സ്വദേശി ആദര്‍ശിന്റെ ബൈക്കില്‍ പിന്നിലിരുന്ന് സഞ്ചരിക്കവെയാണ് അപകടം.ഗുരുതരമായി പരുക്കേറ്റ കാര്‍ത്തിക്ക് വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആദര്‍ശ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha


























