നൂറിലധികം മോഷണകേസുകൾ, പൊലീസിന് പിടികൊടുക്കാതെ ഒളിവ് ജീവിതം; ഒടുവിൽ പോലീസുകാർ സംയുക്തമായി നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിൽ

നൂറിലധികം മോഷണക്കേസുകളിലെ പ്രതിയെ പൂന്തൂറ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര ആര്യങ്കോട് കുറ്റിയാനിക്കാട് കടയറ പുത്തന്‍ വീട്ടില്‍ മണികണ്ഠന്‍ (37) നാണ് ഇന്നലെ പോലീസിന്റെ പിടിയിലായത്. വിഴിഞ്ഞം, കോവളം, നെയ്യാറ്റിന്‍കര, പാറശാല, ആര്യങ്കോട്, കളിയിക്കാവിള തുടങ്ങിയ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ നൂറിലധികം മോഷണക്കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അമ്പലത്തറ പോസ്റ്റോഫിസ് കുത്തിതുറന്ന് പണം മോഷ്ടിച്ച കേസില്‍ സിറ്റി ഷാഡോ പോലീസും പൂന്തൂറ പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റില്‍ ആയത്.
കഴിഞ്ഞ ദിവസം രാത്രി ശ്രീകാര്യത്തിനു സമീപം ശ്രീഗണേശ് ലോട്ടറി, പ്രീതി ബേക്കറി, സലൂണ്‍ എന്നീ കടകള്‍ ഓടിളക്കി ഇറങ്ങി മോഷണം നടത്തിയ ശേഷം മടങ്ങുന്ന വഴിയിലാണ് മോഷണ മുതലുകളുമായി ഷാഡോ ടീം ഇയാളെ പിടികൂടുന്നത്.
തുടര്‍ന്നുള്ള ചോദ്യം ചെയ്യലിൽ അമ്പലത്തറ പോസ്റ്റാഫിസ് മോഷണം നടത്തിയതിന്റെ അന്നു തന്നെ തൊട്ടടുത്ത വീട്ടില്‍ കവര്‍ച്ച നടത്തിയതും തിരുവല്ലത്തിന് സമീപം ഒരു ആധാരം എഴുത്താഫിസ് ഉള്‍പ്പെടെ രണ്ടു കടകളുടെ ഓടിളക്കി ഇറങ്ങി മോഷണം നടത്തിയതും ഇയാളാണെന് മൊഴി നൽകി. വീടുകളിലും കടകളിലും ഓഫിസുകളിലും മറ്റും വിവസ്ത്രനായി കയറിയാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്.
https://www.facebook.com/Malayalivartha


























