വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

പുതുവത്സര പാര്‍ട്ടിക്ക് ശേഷം വനിതാ മാനേജര്‍ക്ക് വീട്ടിലേക്ക് ലിഫ്റ്റ് വാഗ്ദാനം നല്‍കി ഓടുന്ന കാറില്‍ പീഡനത്തിന് ഇരയാക്കി. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ഒരു വനിതയടക്കം മൂന്ന് പേര്‍ അറസ്റ്റിലായി. ഡിസംബര്‍ 20 ന് ഉദയ്പൂരിലെ ഒരു സ്വകാര്യ ഹോട്ടലില്‍ നടന്ന പാര്‍ട്ടിക്ക് ശേഷമായിരുന്നു പീഡനം നടന്നത്.
കമ്പനിയുടെ സിഇഒയും ഒരു വനിതാ എക്‌സിക്യൂട്ടീവ് മേധാവിയും ഇവരുടെ ഭര്‍ത്താവും ഇതില്‍ പങ്കെടുത്തിരുന്നു. പുലര്‍ച്ചെ വരെ നീണ്ട ഓഫീസ് പാര്‍ട്ടിക്ക് ശേഷം, തിരികെ പോകാന്‍ നേരം വനിതാ എക്‌സിക്യൂട്ടീവാണ് യുവതിക്ക് വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന വാഗ്ദാനം നല്‍കി സമീപിച്ചത്.
തുടര്‍ന്ന് മൂവരും യുവതിയെയും കയറ്റി പോവുകയും വഴിയില്‍ വച്ച് ഒരു കടയില്‍ നിന്നും വാങ്ങിയ വസ്തു പുകക്കാന്‍ നല്‍കുകയും ചെയ്തു. ഇത് ഉപയോഗിച്ചതോടെ യുവതി അബോധാവസ്ഥയിലായി. ഭാഗികമായി ബോധം വന്നപ്പോള്‍ സിഇഒ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് അതിജീവിത പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. തുടര്‍ന്ന് മൂന്ന് പ്രതികളും ചേര്‍ന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്തതായും യുവതി ആരോപിച്ചു.
https://www.facebook.com/Malayalivartha


























