വോട്ടര്‍പട്ടികയിലെ ഇരട്ടിപ്പും വ്യാജവോട്ടും തടയാന്‍ ശക്തമായ നടപടി സ്വീകരിക്കണം; ഇരട്ടവോട്ടുകളുടെ ബലത്തിലാണ് സിപിഎം ഭരണത്തുടര്‍ച്ച ആവകാശപ്പെടുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്

ഇരട്ടവോട്ടുകളുടെ ബലത്തിലാണ് ഭരണത്തുടര്‍ച്ച സിപിഎം ആവകാശപ്പെടുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. വോട്ടര്‍പട്ടികയിലെ ഇരട്ടിപ്പും വ്യാജവോട്ടും തടയാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വോട്ടര്‍പട്ടികയില്‍ 64 ലക്ഷം ഇരട്ടവോട്ടുകള്‍ ഉണ്ടായിരുന്നെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഉണ്ടായ കൃത്രിമവിജയം ഇതേ ഇരട്ട വോട്ടിന്റെ ബലത്തിലാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. സംസ്ഥാനത്ത് 131 നിയോജക മണ്ഡലങ്ങളിലായി 4,34,042 വ്യാജവോട്ടുകളാണ് കോണ്‍ഗ്രസ് കണ്ടെത്തിയത്. ഇത് ചൂണ്ടിക്കാട്ടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കോണ്‍ഗ്രസ് പരാതി നല്‍കിയെങ്കിലും കാര്യമായ ഒരു നടപടിയും ഉണ്ടായില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഇരട്ടവോട്ടുകള്‍ക്കെതിരെ സിപിഐ പോലും രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ വ്യാജവോട്ടുകളോട് പ്രതികരിക്കാന്‍ ഇതുവരെ മുഖ്യമന്ത്രിയും സിപിഎമ്മും തയ്യാറായിട്ടില്ല. മുഖ്യമന്ത്രിയുടെ മൗനം ഇരട്ടവോട്ടുകളെ ന്യായീകരിക്കുന്നതിന് തുല്യമാണ്. ഇരട്ടവോട്ടുകള്‍ നീക്കം ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും കെപിസിസി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























