കേന്ദ്ര ഏജന്‍സികളെ ഓലപ്പാമ്പ് കാണിച്ച് വിരട്ടാമെന്ന് വിചാരിക്കേണ്ടെന്ന് വി. മുരളീധരന്‍...

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായി സർക്കാർ നടത്തുന്ന ജുഡീഷ്യല്‍ അന്വേഷണം നൂറ്റാണ്ടിലെ ഏറ്റവും വലിയ അത്ഭുതമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍.
ഒരു വിരമിച്ച ജഡ്ജിക്ക് കുറച്ചുകാലത്തേക്ക് പൊതുഗജനാവില്‍ നിന്ന് ശമ്പളം നല്‍കുക എന്നതല്ലാതെ ഇതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവില്ല. കേന്ദ്ര ഏജന്‍സികളെ ഓലപ്പാമ്പ് കാണിച്ച് വിരട്ടാമെന്ന് വിചാരിക്കേണ്ടെന്നും വി. മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കിഫ്ബി ആസ്ഥാനത്തെ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് ഊളത്തരമെന്ന് പറഞ്ഞ ധനമന്ത്രി തോമസ് ഐസക്കിനേയും മുരളീധരന്‍ ശക്തമായ ഭാഷയിൽ വിമര്‍ശിച്ചു. ഐസക്കിന്റെ പദ പ്രയോഗങ്ങളില്‍ അത്ഭുതമില്ല.
കിഫ്ബിയിലെ പരിശോധനയില്‍ അവിടെയുള്ള ഉദ്യോഗസ്ഥര്‍ക്കില്ലാത്ത പരാതി ഐസക്കിനുണ്ടെങ്കില്‍ അദ്ദേഹത്തിന് എന്തോ ഒളിപ്പിക്കാനുണ്ടെന്നാണ് സംശയിക്കേണ്ടത്.
തെറ്റ് ചെയ്തില്ലെങ്കില്‍ തോമസ് ഐസക്കിന് എന്തിനാണ് പരിഭ്രാന്തിയെന്നും മുരളീധരന്‍ ആരാഞ്ഞു. കിഫ്ബിയിലെ ഇ.ഡി റെയ്ഡിന് തിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല. അന്വഷണം അന്വേഷണത്തിന്റെ രീതിയില്‍ നടക്കുമെന്നും മുരളീധരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























