സ്വകാര്യ ബസും ഗുഡ്സ് ലോറിയും കൂട്ടിയിടിച്ച് അപകടം; ലോറി ഡ്രൈവര്‍ വെന്തു മരിച്ചു

സ്വകാര്യ ബസും ഗുഡ്സ് ലോറിയും കൂട്ടിയിടിച്ച് ഇരു വാഹനങ്ങള്‍ക്കും തീപിടിച്ച് ഉണ്ടായ അപകടത്തില്‍ ലോറി ഡ്രൈവര്‍ വെന്തു മരിച്ചു. മംഗളൂരു - ബെംഗളൂരു ദേശീയ പാതയില്‍ നെല്യാടിക്ക് സമീപം മണ്ണഗുണ്ടിയില്‍ കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് അപകടം ഉണ്ടായിരിക്കുന്നത്. കുന്താപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും ബെംഗളൂരുവില്‍നിന്ന് മംഗളൂരുവിലേക്കു വരികയായിരുന്ന ചരക്ക് ലോറിയും തമ്മിലിടിച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്.
അപകടത്തില്‍ ലോറിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍ മൈസൂരു സ്വദേശി സന്തോഷ് (27) പൊള്ളലേറ്റ് മരിക്കുകയായിരുന്നു ഉണ്ടായത്. ബസില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ രക്ഷപ്പെട്ടു. ചില യാത്രക്കാര്‍ക്ക് നിസ്സാര പരിക്കേറ്റതായി പൊലീസ് അറിയിക്കുകയുണ്ടായി. ബസ് പൂര്‍ണമായി കത്തി നശിച്ചു. ലോറിയുടെ മുന്‍ ഭാഗവും നശിച്ചു. പ്രദേശവാസികളും, അഗ്നിശമന സേനയും പൊലീസും മറ്റും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തി തീ അണച്ചു.
https://www.facebook.com/Malayalivartha


























