മാദ്ധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് രൂക്ഷമായി പ്രതികരിച്ച് സുരേഷ് ഗോപി

ശബരിമലയുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ച മാദ്ധ്യമപ്രവര്‍ത്തകനെതിരെ പ്രതികരിച്ച് തൃശൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി. ശബരിമല എങ്ങനെയാണ് വൈകാരിക വിഷയം ആകുന്നതെന്നും സുപ്രീം കോടതിയല്ലേ ശബരിമല സ്ത്രീപ്രവേശം അനുവദിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചെതെന്നുമുള്ള ചോദ്യം വന്നപ്പോഴാണ് ബിജെപി സ്ഥാനാര്‍ത്ഥി പൊട്ടിത്തെറിച്ചത്.
അഞ്ച് വര്‍ഷം നീണ്ട ഭരണകാലത്ത് ദ്രോഹം സംഭവിച്ചുവെങ്കില്‍ ബിജെപിയെ പരീക്ഷിക്കാന്‍ ജനം തയ്യാറാകണമെന്നാണ് താന്‍ ആവശ്യപ്പെടുന്നതെന്നും അങ്ങനെ ദ്രോഹം സംഭവിച്ചുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. തന്റെ വിശ്വാസങ്ങളെ തകര്‍ക്കാന്‍ വരികയാണെങ്കില്‍ അങ്ങനെ തകര്‍ക്കാന്‍ വരുന്നവരെ തച്ചുടയ്ക്കണം എന്ന് തന്നെയാണ് തന്റെ വികാരമെന്നും നടന്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് ശബരിമലയുടെ ബന്ധപ്പെട്ട ചോദ്യം വന്നത്. സുരേഷ് ഗോപിയുടെ വിശ്വാസത്തെ തകര്‍ക്കാന്‍ വന്നത് സുപ്രീം കോടതിയാണോ കേരള സര്‍ക്കാരാണോ എന്ന മാദ്ധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് സുരേഷ് ഗോപി രൂക്ഷമായി പ്രതികരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























