ഇന്ധനമില്ലാത്ത കാര്‍ ഓടിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിക്കുന്നത്; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി

ഇന്ധനമില്ലാത്ത കാര്‍ ഓടിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിക്കുന്നതെന്നു കോണ്‍ഗ്രസ് ദേശീയ നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. യുഡിഎഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം നടത്തിയ റോഡ് ഷോയോടനുബന്ധിച്ച് കോട്ടമൈതാനത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാഹനമുണ്ടെങ്കിലും ഇന്ധനമില്ലാത്ത അവസ്ഥയിലേക്കാണ് കേരളത്തെ പിണറായി വിജയന് എത്തിച്ചിരിക്കുന്നത്. ഇന്ധനം നിറയ്ക്കാന്‍പോലും പണമില്ലാതെ സംസ്ഥാനം സാന്പത്തികമായി തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ കേരളത്തെ കരകയറ്റാന്‍ നടപടിയൊന്നും എടുക്കാതെ വീണ്ടും ഇന്ധനമില്ലാതെ വണ്ടിയോടിക്കാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വരുമാനമില്ലാതെ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്കു ജീവിക്കാനായി മാസം 6000 രൂപ ലഭിക്കുന്ന ന്യായ് പദ്ധതി കൊണ്ടുവരും. ഒരു വര്‍ഷം 72,000 രൂപ ലഭിക്കുന്ന പദ്ധതിക്കു സര്‍ക്കാര്‍തലത്തില്‍ സാന്പത്തിക സ്രോതസും കണ്ടെത്തും. വ്യവസായിക, കാര്‍ഷികമേഖലയില്‍ പുത്തനുണര്‍വ് നല്‍കിയായിരിക്കും സാന്പത്തിക സ്രോതസുണ്ടാക്കുകയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























