Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..


റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...


  ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...

ഇടതു വലതു മുന്നണികളെ ഒരുപോലെ പ്രതിരോധത്തിലാക്കി എ എൻ രാധാകൃഷ്ണൻ; മണലൂരിൽ പോരാട്ടം മുറുകുന്നു

26 MARCH 2021 11:57 PM IST
മലയാളി വാര്‍ത്ത

More Stories...

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....

മണലൂരിൽ പോരാട്ടം മുറുകുമ്പോൾ ബിജെപിയുടെ പ്രതീക്ഷകൾ ഉയരുകയാണ്.ബിജെപിയെ സംബന്ധിച്ചടുത്തോളം വിജയ പ്രതീക്ഷയുള്ള മണ്ഡലമാണ് തൃശൂർ ജില്ലയിലെ മണലൂർ, ഇവിടെ എൻ ഡി എ സ്ഥാനാർത്ഥിയായി ബിജെപി നേതൃത്വം കളത്തിലിറക്കിയിരിക്കുന്നത് മുതിർന്ന നേതാവ് എ എൻ രാധാകൃഷ്ണനെയാണ്. മണ്ഡലത്തിൽ പരിചയപെടുത്തലുകൾ ആവശ്യമില്ലാത്ത നേതാവായി ഇതിനോടകം എ.എൻ രാധാകൃഷ്‌ണൻ മാറിക്കഴിഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും മണലൂരിൽ മത്സരിച്ച എ എൻ രാധാകൃഷ്‌ണൻ തെരെഞ്ഞെടുപ്പ് കഴിഞ്ഞതോടെ മണ്ഡലത്തെ ഉപേക്ഷിച്ചില്ല. വിജയിച്ച് ജനപ്രതിനിധികളാകുന്നവർ പോലും നിയോജകമണ്ഡലത്തെ ശ്രദ്ധിക്കുന്നില്ലെന്നും മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കുന്നില്ല എന്നും ഒക്കെ പരാതികൾ ഉയരുമ്പോഴാണ് എ എൻ രാധാകൃഷ്‌ണൻ വ്യത്യസ്തനാകുന്നത്. എ.എൻ രാധാകൃഷ്‌ണൻ മണ്ഡലത്തിൽ സജീവമാവുകയും സേവന സന്നദ്ധ പ്രവർത്തനങ്ങളുമായി മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുകയുമായിരുന്നു.

അതുകൊണ്ടു തന്നെ ഇക്കുറി എ.എൻ.ആർ എന്നറിയപ്പെടുന്ന എ.എൻ.രാധാകൃഷ്ണൻ കളത്തിലിറങ്ങുമ്പോൾ അത് മണ്ഡലത്തിൽ വിജയിക്കാമെന്ന കണക്ക് കൂട്ടലുമായി രംഗത്തിറങ്ങിയ ഇടതു വലതു മുന്നണികളെ ഒരുപോലെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.ഇടതുമുന്നണിക്കായി മുരളി പെരുനെല്ലി യാണ് ഇവിടെ ജനവിധി തേടുന്നത്.സിറ്റിംഗ് എം.എൽ.എ ആയ മുരളി പെരുനെല്ലിയിലൂടെ മണ്ഡലം നിലനിർത്തുന്നതിനാണ് സിപിഎം ശ്രമിക്കുന്നത്. കോൺഗ്രസ് വിജയ് ഹരിയെയാണ് ഇവിടെ മത്സരിപ്പിക്കുന്നത്.മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് അവരുടെ ഐ ടി സെൽ കൺവീനർ കൂടിയായ വിജയ് ഹരിയെ മത്സരിപ്പിക്കുന്നത്.

എന്നാൽ ബിജെപി സ്ഥാനാർത്ഥിയായി സംസ്ഥാന ഉപാദ്യക്ഷൻ എ.എൻ രാധാകൃഷ്‌ണൻ രംഗത്ത് വന്നത് മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുക്കിയിട്ടുണ്ട്.ബിജെപിയുടെ വോട്ടുകളും എ.എൻ.രാധാകൃഷ്‌ണന്റെ വ്യക്തിപരമായ വോട്ടുകളും ചേർന്നാൽ വിജയം ഉറപ്പെന്ന് കണക്കുകൂട്ടലിലാണ് ബിജെപി. മണലൂരിൽ ബി.ഡി.ജെ.എസിനുള്ള സ്വാധീനവും ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. ബിജെപി ഇക്കുറി അരയും തലയും മുറുക്കി രംഗത്തിറങ്ങുമ്പോൾ അത് മണലൂരിലെ ഫലം പ്രവചനാതീതമാക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി സ്ഥാനാർഥി എ എൻ രാധാകൃഷ്ണന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

സ്ഥാനാർഥി പര്യേടനം ഓരോ ഘട്ടം പിന്നിടുമ്പോഴും ബിജെപി സ്ഥാനാർത്ഥിയുടെ സ്വീകാര്യത വിവിധ വിഭാഗം ജനങ്ങൾക്കിടയിൽ വർധിക്കുകയാണ്.ദേശീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ മണ്ഡലത്തിൽ ബിജെപിക്കായി പ്രചാരണത്തിനെത്തും. ബിജെപി പ്രവർത്തകർ വലിയ ആവേശത്തിലാണ് മണ്ഡലത്തിലെ പല മേഖലകളിലും ബിജെപി സ്ഥാനാർഥി പ്രചാരണത്തിൽ ഏറെ മുന്നിലാണ് .മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ബിജെപിയുടെ സ്ഥാനാർഥി പര്യേടനത്തിനും പ്രചാരണ പരിപാടികൾക്കും ഒക്കെ വലിയ ജനപങ്കാളിത്തമാണ് ദൃശ്യമാകുന്നത്.

സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും പല സ്വാധീന മേഖലകളിലേക്കും കടന്നു കയറുന്നതിനു ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്.സംസ്ഥാനത്തെ ഇരു മുന്നണികളുടെയും ഒത്തു തീർപ്പു രാഷ്ട്രീയവും സംസ്ഥാനത്തെ വികസന മുരടിപ്പും ഒക്കെ ഉയർത്തിക്കാട്ടിയാണ് ബിജെപിയുടെ പ്രചാരണം.ബിജെപി കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കുന്ന വികസന ജനക്ഷേമ പദ്ധതികളും എടുത്തുകാട്ടിയുള്ള പ്രചാരണം നടത്തുന്നത് ഇരു മുന്നണികളെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

തൃശൂർ ജില്ലയിലാകെ ബിജെപിയുടെ സ്വാധീനം വർധിച്ചിട്ടുണ്ട്.കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ഒക്കെ ബിജെപി വലിയമുന്നേറ്റമാണ് ജില്ലയിൽ നടത്തിയത്.അതുകൊണ്ടു തന്നെ ബിജെപിയുടെ വളർച്ചയും സ്വാധീനവും ഒക്കെ വോട്ടായി മാറിയാൽ ഇക്കുറി വിജയം നേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (24 minutes ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (52 minutes ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (1 hour ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (1 hour ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (1 hour ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (1 hour ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (1 hour ago)

മട്ടന്നൂരിൽ കല്ലേറ് .  (1 hour ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (1 hour ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (1 hour ago)

അർത്തുങ്കൽ ബൈപാസിന് സമീപമുണ്ടായ വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..  (2 hours ago)

ഇറാൻ ആക്രമണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ബഹ്‌റൈൻ വ്യോമാതിർത്തി വീണ്ടും തുറക്കുന്നതായി ഗതാഗത, വാർത്താവിനിമയ മന്ത്രാലയം  (2 hours ago)

റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...  (3 hours ago)

Malayali Vartha Recommends