Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..


റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...


  ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...

ഭാര്യയുടെ സംശയം വകവയ്ക്കാതെ.... മരിച്ചെന്നു കരുതി സംസ്‌കരിച്ച യുവാവ് മാസങ്ങള്‍ക്കു ശേഷം തിരിച്ചെത്തി.... സാബുവിന്റെ വരവില്‍ പകച്ച് ചടങ്ങില്‍ പങ്കെടുത്ത വീട്ടുകാരും നാട്ടുകാരും

27 MARCH 2021 07:13 AM IST
മലയാളി വാര്‍ത്ത

More Stories...

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....

ഭാര്യയുടെ സംശയം വകവയ്ക്കാതെ.... മരിച്ചെന്നു കരുതി സംസ്‌കരിച്ച യുവാവ് മാസങ്ങള്‍ക്കു ശേഷം തിരിച്ചെത്തി.... സാബുവിന്റെ വരവില്‍ പകച്ച് ചടങ്ങില്‍ പങ്കെടുത്ത വീട്ടുകാരും നാട്ടുകാരും.


കുടശനാട് പൂഴിക്കാട് വിളയില്‍ കിഴക്കേതില്‍ പരേതനായ കുഞ്ഞുമോന്റെ മകന്‍ ' നിര്യാതനായ' സാബു (സക്കായി-35) ഇന്നലെ തിരിച്ചെത്തി. കഴിഞ്ഞ ഡിസംബര്‍ 30ന് കുടശനാട് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടന്ന സാബുവിന്റെ 'സംസ്‌കാര ചടങ്ങില്‍' പങ്കെടുത്ത വീട്ടുകാരും നാട്ടുകാരും സാബുവിന്റെ വരവില്‍ അന്തംവിട്ടുനില്‍ക്കുകയാണ്.

 



മോഷണ കേസില്‍ സാബുവിനെ ഇന്നലെത്തന്നെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.കേസുകളില്‍ പ്രതിയായ സാബു വീടുമായി അടുപ്പം പുലര്‍ത്തിയിരുന്നില്ല. ഡിസംബര്‍ 25ന് പുലര്‍ച്ചെ പാലാ ഭരണങ്ങാനം ഇടപ്പാടിയില്‍ അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ചിരുന്നു.

സാബുവിനെക്കുറിച്ച് ഏറെനാളായി വിവരമില്ലാതിരുന്ന വീട്ടുകാര്‍ക്ക് മരിച്ച യുവാവിന്റെ ഫോട്ടോ പത്രത്തില്‍ കണ്ട് സംശയം തോന്നി. പാലായിലെത്തി മാതാവ് അമ്മിണിയും ബന്ധുക്കളും മൃതദേഹം 'തിരിച്ചറിഞ്ഞു'. മൃതദേഹം സാബുവിന്റേതല്ലെന്ന് ഭാര്യ സംശയം പ്രകടിപ്പിച്ചെങ്കിലും മറ്റുള്ളവര്‍ ഉറപ്പു പറയുകയായിരുന്നു.

 



പൊലീസ് വിട്ടുനല്‍കിയ മൃതദേഹം സംസ്‌കരിച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് സാബു ഇന്നലെ പ്രത്യക്ഷപ്പെട്ടത്. രാവിലെ 8ന് സുഹൃത്തായ ബസ് ഡ്രൈവര്‍ മുരളീധരന്‍ നായരെ കാണാന്‍ കായംകുളം സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ എത്തിയതായിരുന്നു. മുരളീധരന്‍ നായര്‍ പറഞ്ഞപ്പോഴാണ് തന്റെ 'മരണവിവരം' അറിയുന്നത്.

തിരുവനന്തപുരത്ത് ഒരു ആശുപത്രിയുടെ കാന്റീനില്‍ ജോലിയാണെന്നും ഫോണ്‍ കേടായതിനാല്‍ ആരുമായും ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും സാബു പറഞ്ഞു. സാബുവിനെ കണ്ടെത്തിയ വിവരം മുരളീധരന്‍ നായര്‍ വാട്‌സ് ആപ്പില്‍ ഇട്ടതോടെയാണ് നാട്ടിലറിഞ്ഞത്.

 



ബന്ധുക്കള്‍ പന്തളം പൊലീസുമായി ബന്ധപ്പെട്ടു. മൂന്നുമണിയോടെ സുഹൃത്തുക്കള്‍ സാബുവിനെ കായംകുളത്ത് നിന്ന് പന്തളം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനു സമീപം ജോലി ചെയ്തിരുന്ന ഹോട്ടലില്‍ നിന്ന് 46,000 രൂപ മോഷ്ടിച്ചു കടന്നതാണെന്നും നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്നും കണ്ടെത്തി.

 



ഇതേ തുടര്‍ന്ന് തിരുവനന്തപുരത്തുനിന്നെത്തിയ പൊലീസിന് കൈമാറി.മൃതദേഹം പുറത്തെടുത്ത് അന്വേഷണം നടത്തുംഡിസംബര്‍ 25ന് പാലായില്‍ നടന്ന അപകടത്തിലെ മരണ വാര്‍ത്ത കണ്ട് ജാര്‍ഖണ്ഡ് സ്വദേശിയുടേതാണെന്ന സംശയത്തില്‍ അവിടെനിന്ന് ചിലര്‍ അന്ന് അന്വേഷിച്ചിരുന്നതായി അടൂര്‍ ഡിവൈ.എസ്.പി ബി. വിനോദും പന്തളം സി.ഐ.എസ്.ശ്രീകുമാറും പറഞ്ഞു.

ഡി.എന്‍.എ പരിശോധനയ്ക്കായി രക്തം ശേഖരിച്ചിരുന്നെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് തുടരന്വേഷണത്തിനായി പാലാ പോലീസ് ഉടന്‍ പന്തളത്തെത്തും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (33 minutes ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (1 hour ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (1 hour ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (1 hour ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (1 hour ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (1 hour ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (1 hour ago)

മട്ടന്നൂരിൽ കല്ലേറ് .  (1 hour ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (1 hour ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (2 hours ago)

അർത്തുങ്കൽ ബൈപാസിന് സമീപമുണ്ടായ വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..  (2 hours ago)

ഇറാൻ ആക്രമണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ബഹ്‌റൈൻ വ്യോമാതിർത്തി വീണ്ടും തുറക്കുന്നതായി ഗതാഗത, വാർത്താവിനിമയ മന്ത്രാലയം  (3 hours ago)

റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...  (3 hours ago)

Malayali Vartha Recommends