കോവിഡിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിന് വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍... കൊട്ടിക്കലാശം വിലക്കിയതിന് പകരമായി പ്രചാരണം അവസാനിക്കുന്ന ഞായറാഴ്ച വൈകിട്ട് 7 വരെ പ്രചാരണമാകാം

കോവിഡിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിന് വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ആള്‍ക്കൂട്ടം ഉണ്ടാകുന്ന തരത്തിലുള്ള കലാശക്കൊട്ട് പാടില്ല. പോളിംഗ് ദിനത്തിന് 72 മണിക്കൂര്‍ മുന്‍പു മുതല്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും ബൈക്ക് റാലികള്‍ സംഘടിപ്പിക്കുന്നതിനും തെരഞ്ഞെടുപ്പു കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തി.
നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ പോലീസ് കേസെടുക്കും. കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദ്ദേശം. തദ്ദേശ സ്ഥാപനങ്ങളിലേക്ക് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിലും കലാശക്കൊട്ട് വിലക്കിയിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്ന ഞായറാഴ്ചയാണ് പ്രചാരണത്തിന്റെ കലാശക്കൊട്ട് നടക്കേണ്ടത്. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ കലാശക്കൊട്ടിന് പകരം വീടുകള്‍ കയറിയുള്ള പ്രചാരണം അടക്കമുള്ളവയിലേക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നീങ്ങേണ്ടിവരും.
അതേസമയം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം വന്‍തോതില്‍ രോഗവ്യാപനത്തിന് വഴിവച്ചിട്ടുണ്ടെന്ന ആരോഗ്യ വിദഗ്ദരുടെ അഭിപ്രായത്തെത്തുടര്‍ന്ന് മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് കൊട്ടിക്കലാശത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.
കൊട്ടിക്കലാശം വിലക്കിയതിന് പകരമായി പ്രചാരണം അവസാനിക്കുന്ന ഞായറാഴ്ച വൈകിട്ട് 7 വരെ പ്രചാരണമാകാം.
"
https://www.facebook.com/Malayalivartha