പ്രിയങ്കയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ റദ്ദാക്കി.... നേമം മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി എത്തിയേക്കും

കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പ്രിയങ്ക സ്വയം നിരീക്ഷണത്തിലായി. അതിനാല്‍ പ്രിയങ്കയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ റദ്ദാക്കി.
കെ. മുരളീധരന്റെ അഭ്യര്‍ഥനയനുസരിച്ച് നേമം മണ്ഡലത്തില്‍ പ്രിയങ്ക പ്രചാരണത്തിനിറങ്ങാന്‍ തീരുമാനിച്ചിരുന്നു. പ്രിയങ്കയുടെ യാത്ര റദ്ദാക്കിയതിനാല്‍ രാഹുല്‍ ഗാന്ധിയെ നേമത്ത് എത്തിക്കാനാണു ശ്രമം.ശനിയാഴ്ചയാണ് രാഹുല്‍ വീണ്ടും കേരളത്തിലെത്തുന്നത്.
രാഹുലിന്റെ ഞായറാഴ്ചത്തെ പരിപാടി നിശ്ചയിച്ചിട്ടില്ല. ശനിയാഴ്ച കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായാണ് രാഹുലിന്റെ പരിപാടി.
വ്യാഴാഴ്ച പരിശോധിച്ചതു പ്രകാരം തന്റെ കോവിഡ് ഫലം നെഗറ്റീവാണെന്നും എങ്കിലും ഡോക്ടര്‍മാരുടെ ഉപദേശ പ്രകാരം നിരീക്ഷണത്തില്‍ പോകേണ്ടതിനാല്‍ അസം, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലെ പ്രചാരണ പരിപാടികളെല്ലാം റദ്ദാക്കിയതായി പ്രിയങ്ക ട്വിറ്ററില്‍ പോസ്റ്റു ചെയ്ത വീഡിയോയിലൂടെ അറിയിച്ചു.
"
https://www.facebook.com/Malayalivartha