കൊല്ലാതിരുന്നൂടെ... എന്തു പറഞ്ഞാലും വളച്ചൊടിച്ച് മാധ്യമങ്ങള്‍ വിവാദമാക്കിയതോടെ സ്വയം നിയന്ത്രണം പാലിച്ച് സുരേഷ് ഗോപി; അവസാന ദിവസം വിവാദത്തില്‍ ചാടാതിരിക്കാനായി സ്വയം നിയന്ത്രണം; മാദ്ധ്യമങ്ങളോട് കൈകൂപ്പിക്കാട്ടി സുരേഷ് ഗോപി, ഒപ്പം നന്ദിയും

സിനിമയിലെന്ന പോലെ ഉശിരന്‍ ഡയലോഗുകളാണ് സുരേഷ് ഗോപിയെ വ്യത്യസ്ഥനാക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ പോലെ ഈ തെരഞ്ഞെടുപ്പിലും സുരേഷ് ഗോപി ഡയലോഗുകളാല്‍ നിറഞ്ഞു നിന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ഞാനിങ്ങെടുക്കുകയാ എന്നതായിരുന്നു എങ്കില്‍ തൃശൂര്‍ ഇങ്ങ് തരികയാ എന്നതായി ഇത്തവണത്തേത്. ഇങ്ങനെ പ്രചരണം കൊഴുക്കുന്നതിനിടെ ബിജെപിയെ പോലും പ്രതിരോധത്തിലാക്കി വിവാദത്തില്‍ ചാടുകയും ചെയ്തു.
താന്‍ പറയുന്നതെല്ലാം വളച്ചൊടിക്കുന്നു എന്ന കാരണം മാദ്ധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറാകാതെ നടനും എംപിയും എന്‍ഡിഎയുടെ തൃശൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. ഇക്കാരണം ചൂണ്ടിക്കാണിച്ചുകൊണ്ട് മാദ്ധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ കൈകൂപ്പുകയും നന്ദി പറയുകയും മാത്രമാണ് അദ്ദേഹം ചെയ്യുന്നത്.
നന്ദി എന്നുപറഞ്ഞാല്‍ വളച്ചൊടിക്കില്ലല്ലോ എന്നും അദ്ദേഹം ചോദിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് ഇത്തരത്തിലൊരു നിലപാട് സ്വീകരിക്കുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദ്ദേഹം നടത്തിയ ഏതാനും പരാമര്‍ശങ്ങളും പ്രതികരണങ്ങളും വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തുകയുണ്ടായി.ബിജെപി സ്ഥാനാര്‍ത്ഥിയില്ലാത്ത ഗുരുവായൂരില്‍ ജനങ്ങള്‍ ഒന്നുകില്‍ നോട്ടയ്‌ക്കോ അല്ലെങ്കില്‍ യുഡിഎഫ്/മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദറിനോ വോട്ട് നല്‍കണം എന്ന സുരേഷ് ഗോപിയുടെ പരാമര്‍ശം ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു.
ഇടത്‌വലത് മുന്നണികളെ കടന്നാക്രമിച്ച് സുരേഷ് ഗോപി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ജയിപ്പിച്ചാല്‍ എംഎല്‍എ ഫണ്ടില്‍ നിന്ന് ഒരു കോടി എടുത്ത് ശക്തന്‍ മാര്‍ക്കറ്റ് നവീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തോറ്റാല്‍ എംപി ഫണ്ടില്‍ നിന്നും അതുമല്ലെങ്കില്‍ വീട്ടില്‍ നിന്നും ഒരു കോടി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍ ശക്തന്‍ മാര്‍ക്കറ്റിന്റെ അവസ്ഥ വിവരിച്ച് അദ്ദേഹം നടത്തിയ പ്രസംഗം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
ബീഫ് വില്‍ക്കുന്ന ഒരു കടയില്‍ ചെന്നിട്ടാണ് ഞാന്‍ പറഞ്ഞത്, ഈ അവസ്ഥ ഞാന്‍ മാറ്റിത്തരും. ജയിപ്പിച്ചാല്‍ എംഎല്‍എ ഫണ്ട് അഞ്ച് കോടിയില്‍ നിന്ന് ഒരു കോടി എടുത്ത് ഒരു മോഡല്‍ ഞാന്‍ ചെയ്തു കാണിക്കും. ഇത്രനാളും ഭരിച്ചവന്‍മാരെ നാണം കെടുത്തും. അങ്ങനെ ഞാന്‍ പറയണമെങ്കില്‍ എനിക്ക് അതിനുള്ള നട്ടെല്ലുറപ്പ് ഉണ്ട് എന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആര് മനസ്സിലാക്കണം? നേരത്തെ പറഞ്ഞ ഈ അപമാനികള്‍ മനസ്സിലാക്കണം. ഇനി നിങ്ങള്‍ എന്നെ തോല്‍പ്പിക്കുകയാണെങ്കില്‍, എങ്കിലും ഞാന്‍ എംപിയാണ്. കോവിഡ് കാലം കഴിഞ്ഞ് അഞ്ച് കോടി അനുവദിക്കുമ്പോള്‍, അക്കൗണ്ട് തുറക്കുമ്പോള്‍ എനിക്ക് 12 കോടി കിട്ടാനുണ്ട്. ഇവിടെ രണ്ടാം തവണയും തോറ്റതിന്റെ പശ്ചാത്തലത്തില്‍ ഈ പണിക്ക് വേണ്ടെന്ന് പറഞ്ഞ് അവിടെ നിന്നും ഇറക്കിവിട്ടാല്‍ ഞാനെന്റെ കുടുംബത്തില്‍നിന്ന് കൊണ്ടുവരും ഒരു കോടിയെന്നും സുരേഷ് ഗോപി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം പൂര്‍ണമാണ്. അതിനേ എനിക്ക് അവകാശമുളളൂ. വിജയിക്കും, വിജയസാധ്യത വളരെ കൂടുതലാണ് എന്നൊന്നും പറയാന്‍ ഒരാള്‍ക്കും അവകാശമില്ല. ഇപ്പോള്‍ പ്രയത്‌നിക്കാന്‍, പ്രചാരണം ശക്തമാക്കാന്‍ ഉളള അവകാശമേ എനിക്കുളളൂ. ആ പ്രചാരണം പൂര്‍ണമായും ചെയ്യും.
അത് ചെയ്ത് ജനങ്ങള്‍ വിജയം സമ്മാനിച്ചാല്‍ കൃതാര്‍ത്ഥനായി. എന്റെ നേതാക്കന്മാര്‍ മൂന്നു പേരാണ്. അവരെന്നെ ഏല്‍പിച്ച ജോലി ഞാന്‍ കൃത്യമായി ചെയ്യും. അവരെന്നെ ഒരു ജോലി ഏല്‍പ്പിച്ച് ഇങ്ങോട്ട് അയച്ചിട്ടുണ്ടെങ്കില്‍, നിങ്ങള്‍ ആ ഉത്തരവാദിത്വം എന്നെ ഏല്‍പിച്ചാല്‍, എനിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ പോകുന്നത് ആ മൂന്നു പേരാണ് എന്നുളളതാണ് എന്റെ ആത്മവിശ്വാസമെന്നും സുരേഷ് ഗോപി പറഞ്ഞു.
"
https://www.facebook.com/Malayalivartha