അമ്പരന്ന് യു പ്രതിഭ... കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പെങ്ങളൂട്ടിക്കെതിരെ ശബ്ദിച്ച വിജയരാഘവനെ ഓര്‍മ്മപ്പെടുത്തി ഈ തെരഞ്ഞെടുപ്പില്‍ ആരിഫ് എംപി; രമ്യ ഹരിദാസിന്റെ പരാതിയും പരിഭവവും വിജയത്തിന് ശേഷം കണ്ടതേയില്ല; കായംകുളത്ത് അവസാന നിമിഷം പ്രതിഭയെ വെട്ടിലാക്കി ആരിഫിന്റെ പാല്‍ സൊസൈറ്റി പ്രയോഗം കുളമാക്കി

കേരളത്തിലെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് വലിയ വിവാദമുണ്ടാക്കിയ പ്രസ്താവന നടത്തിയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ വെട്ടിലായത്.
ആലത്തൂരില്‍ തകര്‍പ്പന്‍ വിജയം നേടി രമ്യ ഹരിദാസ് മറുപടി കൊടുത്തപ്പോള്‍ സൈലന്റ് ട്രോളുമായി രംഗത്തെത്തിയിരിക്കുകയാണ് കുഞ്ഞാലിക്കുട്ടി രംഗത്തെത്തുകയും ചെയ്തു. രമ്യയുടെ കുടുംബത്തോടൊപ്പം നില്‍ക്കുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടാണ് കുഞ്ഞാലിക്കുട്ടിയുടെ പരിഹാസം.
തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് രമ്യയെയും കുഞ്ഞാലിക്കുട്ടിയെയും ചേര്‍ത്തു എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ നടത്തിയ പരാമര്‍ശം വന്‍വിവാദത്തിന് വഴിവച്ചിരുന്നു. രമ്യാ ഹരിദാസ് കുഞ്ഞാലിക്കുട്ടിയെ സന്ദര്‍ശിച്ചതിനെക്കുറിച്ചായിരുന്നു വിജയാഘവന്റെ വിവാദ പരാമര്‍ശം.
സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി.കെ.കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്റെ പരാമര്‍ശം. അത് വലിയ വിഷയമായി യുഡിഎഫ് ആഘോഷിച്ചപ്പോള്‍ വലിയ വിജയമാണ് രമ്യയ്ക്ക് കിട്ടിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പരാതിയെല്ലാം മുങ്ങിപ്പോയി.
ഇതിന് സമാനമായി കായംകുളത്തെ എ.എം. ആരിഫ് എംപിയുടെ പരാമര്‍ശവും. 'ഇവിടെ സ്ഥാനാര്‍ത്ഥിയുടെ പ്രാരാബ്ദ്ധങ്ങളാണ് മാനദണ്ഡമെങ്കില്‍ അവര്‍ അത് പറയട്ടെ. പാല്‍ സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പല്ല നടക്കാന്‍ പോകുന്നത്, നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പാണിതെന്ന് യു.ഡി.എഫ് ഓര്‍ക്കണം' എന്നായിരുന്നു ആരിഫിന്റെ പരാമര്‍ശം.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി യു. പ്രതിഭയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കായംകുളത്ത് നടന്ന വനിതാസംഗമത്തിലാണ് എ.എം. ആരിഫിന്റെ വിവാദ പ്രസംഗം. ആരിഫിന്റെ പരാമര്‍ശം കൈയടിയോടെ ആസ്വദിക്കുന്നവരെയും വിഡിയോയില്‍ കാണാം. അതേസമയം അരിതയെ അപമാനിച്ച എം.പി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
വിഡിയോ പുറത്തുവന്നതോടെ വലിയ രോഷമാണുയരുന്നത്. നേരത്തേ അരിതയെ കറവക്കാരി എന്ന് വിളിച്ച് സൈബര്‍ ആക്രമണം നടന്നിരുന്നു. ഇതിനു പിന്നാലെ വീടിനു നേരെ നടന്ന ആക്രമണവും ചര്‍ച്ചയായി. പിന്നാലെയാണ് എം.പിയുടെ വിവാദ പരാമര്‍ശം. ആരിഫിന്റെ പ്രസ്താവന സൈബറിടങ്ങളില്‍ യു.ഡി.എഫ് വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
അദ്ധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയുടെ നേതാവ് ഇങ്ങനെ പറഞ്ഞത് ദുഃഖകരമാണെന്ന് അരിത ബാബു പറഞ്ഞു. സാധാരണക്കാരിയായി, ക്ഷീര കര്‍ഷകന്റെ മകളായാണ് നിയമസഭാതിരഞ്ഞെടുപ്പില്‍ ഞാന്‍ വോട്ടഭ്യര്‍ത്ഥിച്ചത്. അദ്ധ്വാനിക്കുന്ന ജനവിഭാഗത്തെ ആകെ എ.എം. ആരിഫ് എം.പി അപമാനിച്ചു. പരാമര്‍ശം വേദനാജനകമാണെന്നും അരിത പറഞ്ഞു.
അതേസമയം മറുപടിയുമായി ആരിഫ് രംഗത്തെത്തുകയും ചെയ്തു. ക്ഷീരകര്‍ഷകയായാലും നിയമസഭയിലേക്കും പാല്‍ സൊസൈറ്റിയിലേക്കും മത്സരിക്കാമെന്ന് ആരിഫ് പറഞ്ഞു. പക്ഷെ അത് മാത്രമാണ് മാനദണ്ഡം എന്നാവരുതെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. പാല്‍ സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ് എന്നു പറഞ്ഞാല്‍ തൊഴിലിനെയും സ്ഥാനാര്‍ത്ഥിയെയും ആക്ഷേപിക്കുന്നതാകുമെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.
രമേശ് ചെന്നിത്തലയ്‌ക്കെതിരായ സ്ഥാനാര്‍ത്ഥിയുടെ പ്രാരാബ്ദ്ധം ചര്‍ച്ചയാക്കാതെ കായംകുളത്തെ സ്ഥാനാര്‍ത്ഥിയുടെ പ്രാരാബ്ദ്ധം വോട്ടാക്കാനുള്ള അവസാന അടവാണിത്. വാക്കുകളെ സന്ദര്‍ഭത്തില്‍ നിന്നു അടര്‍ത്തിമാറ്റി ദുര്‍വ്യാഖ്യാനം ചെയ്ത് നടത്തുന്ന കള്ളപ്രചാരവേലയ്ക്ക് ജനങ്ങള്‍ ചുട്ടമറുപടി നല്‍കും. തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായ ഞാന്‍ തൊഴിലിനെ ആക്ഷേപിച്ചു എന്ന് വ്യാഖ്യാനിക്കുന്നത് അല്പത്തരമാണ്. പാല്‍ സൊസൈറ്റി ഒരു മോശപ്പെട്ട സ്ഥാപനമായി തോന്നിയിട്ടില്ല എന്നും ആരിഫ് പറഞ്ഞു.
എന്തായാലും വിവാദത്തില്‍ പെട്ടിരിക്കുന്നത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു. പ്രതിഭയാണ്. ഇതിനെക്കൂടി അതിജീവിച്ച് വിജയിക്കേണ്ട സ്ഥിതിയായി പ്രതിഭയ്ക്ക്.
https://www.facebook.com/Malayalivartha