Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രാവുകള്‍ക്ക് തീറ്റ കൊടുത്തതിന് ഇന്ത്യക്കാരിക്ക് സിംഗപ്പൂര്‍ കോടതി 2 ലക്ഷം രൂപ പിഴ ചുമത്തി

06 FEBRUARY 2026 09:04 PM IST
മലയാളി വാര്‍ത്ത

നിരോധനം ലംഘിച്ച് പ്രാവുകള്‍ക്ക് തീറ്റ കൊടുത്തതിന് ഇന്ത്യക്കാരിക്ക് സിംഗപ്പൂര്‍ കോടതി രണ്ട് ലക്ഷം രൂപ പിഴ ചുമത്തി. സിംഗപ്പൂരില്‍, അനിമല്‍സ് ആന്‍ഡ് ബേര്‍ഡ്‌സ് ആക്ട് പ്രകാരം, പ്രാവുകളെ വളര്‍ത്തുന്നതിനോ പ്രജനനം നടത്തുന്നതിനോ അഭയം നല്‍കുന്നതിനോ ലൈസന്‍സ് ആവശ്യമാണ്. കഴിഞ്ഞ 6 മാസത്തിനിടെ 9 തവണ ഇവര്‍ പ്രാവുകള്‍ക്ക് തീറ്റ നല്‍കിയതായി നാഷണല്‍ പാര്‍ക്‌സ് ബോര്‍ഡ് കണ്ടെത്തി.

സിംഗപ്പൂരിലെ ടോ പായോ ഹൗസിംഗ് എസ്‌റ്റേറ്റില്‍ താമസിക്കുന്ന സണ്‍മുഖനാഥന്‍ ഷംലയ്ക്കാണ് 3,200 സിംഗപ്പൂര്‍ ഡോളര്‍ (ഏകദേശം 2,27,556 ഇന്ത്യന്‍ രൂപ) പിഴ ചുമത്തിയത്. ആറ് മാസത്തിനിടയില്‍ ഒമ്പത് തവണ ഇവര്‍ പ്രാവുകള്‍ക്ക് തീറ്റ നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിംഗപ്പൂര്‍ വന്യജീവി നിയമപ്രകാരം വയോധികയ്ക്ക് പിഴ ചുമത്തിയിരിക്കുന്നത്.

സിംഗപ്പൂര്‍ വൈല്‍ഡ് ലൈഫ് ആക്ട് പ്രകാരമാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. മുന്‍പും ഇതേ കുറ്റത്തിന് ഇവര്‍ക്ക് 1,200 ഡോളര്‍ പിഴ ശിക്ഷ ലഭിച്ചിരുന്നു. ഇനി ആവര്‍ത്തിക്കില്ല എന്ന് കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഒരു മാസത്തിനുള്ളില്‍ തന്നെ ഇവര്‍ വീണ്ടും പ്രാവുകള്‍ക്ക് തീറ്റ നല്‍കി തുടങ്ങിയതായി പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി.

 

നിയമത്തോടുള്ള നിരന്തരമായ അവഗണനയാണ് പ്രതി കാണിച്ചതെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്ക് 71 വയസ്സ് പ്രായം പരിഗണിക്കുമ്പോഴും, ശിക്ഷാ നടപടി എന്ന നിലയില്‍ വലിയൊരു തുക പിഴയായി നല്‍കണമെന്നും കോടതി വ്യക്തമാക്കി. തനിക്ക് ജോലിയില്ലെന്നും സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ പിഴ കുറയ്ക്കണമെന്നും ഷംല കോടതിയില്‍ അപേക്ഷിച്ചെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. തുടര്‍ന്ന് ശിക്ഷാ തുക ഉടന്‍ അടയ്ക്കാന്‍ ഇവര്‍ സമ്മതിച്ചു. സിംഗപ്പൂരിലെ പൊതുജനാരോഗ്യം മുന്‍നിര്‍ത്തി പ്രാവുകളെ തീറ്റുന്നത് കര്‍ശനമായി നിരോധിച്ചിട്ടുള്ള കാര്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (25 minutes ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (37 minutes ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (47 minutes ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (56 minutes ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (1 hour ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (1 hour ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (1 hour ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (1 hour ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (1 hour ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (2 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (2 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (2 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (2 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (3 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (3 hours ago)

Malayali Vartha Recommends